അപരാജിതൻ -45 5514

അമ്രപാലി, തന്റെ അന്തപുരത്തിൽ , തന്നോടൊപ്പം ശയിക്കാൻ വരുന്നവനെ കാത്തു മെത്തയിൽ ഇരുന്നു.

കാൽച്ചുവട്ടിൽ ആദിയുടെ ചിത്രത്തിൽ കാലുകൾ അമർത്തി ചവിട്ടിക്കൊണ്ട്.

ജീപ്പിൽ

ആദിക്കാകെ പരവേശം മൂർച്ഛിച്ചു തുടങ്ങിയിരുന്നു.

അവൻ ജീപ്പ് നിർത്തി ഒരുകുപ്പി വെള്ളം കുടിച്ചു.

ദീർഘമായി ശ്വാസമെടുത്തു.

“എടോ തനിക്കെന്താ പറ്റിയത് , എന്താ ഇങ്ങനെയൊക്കെ ?”

“അറിയില്ല ”

“എടൊ,,താൻ മയൂരനടനം നന്നായി ആസ്വദിച്ചതല്ലേ, ആ അമ്രപാലിയെ താൻ കണ്ണ്മിഴിച്ചു നോക്കിയിരിക്കുവായിരുന്നല്ലോ, ഇപ്പോ എന്താ ഇങ്ങനെ, തനിക്ക് കിട്ടിയ ഭാഗ്യമല്ലേ ഇല്ലാതെയാക്കിയത്”

ആദി ശക്തിയിൽ നിശ്വസിച്ചു കൊണ്ട് ഗോപിയെ നോക്കി.

“ഗോപി ,,എന്റെ നിയന്ത്രണം ഒക്കെ പോകാ,,അതല്ല താൻ ആരുടെ കാര്യമാ പറയുന്നത് ?”

“ആഹാ ,,ഇപ്പൊ ഇങ്ങനെയായോ,,ഞാൻ അമ്രപാലിയുടെ കാര്യമല്ലേ പറയുന്നത് ”

“ആ പെണ്ണിനെ ഞാൻ കണ്ടില്ല ,,എന്റെ ഓർമ്മയിൽ പോലും ഇല്ല ”

“ഒന്ന് പോടോ ,,അവളുടെ നൃത്തം നോക്കി താൻ വെള്ളമിറക്കി നിൽക്കുന്നത് ഈ രണ്ടു കണ്ണ് കൊണ്ടല്ലേ,,ഞാൻ കണ്ടത് ” ഗോപി പറഞ്ഞു.

ആദി ഒന്നും മിണ്ടാതെ വണ്ടി സ്റ്റാർട്ട് ആക്കി.

ക്ലെച് ചവിട്ടി ഗിയർ മാറ്റി

“ഞാൻ സത്യമാ പറയുന്നത് , ആ നൃത്തം ഞാൻ കണ്ടു ,

പക്ഷെ എന്റെ കൂടെ ഒരാളെയും ഞാൻ കണ്ടില്ല , ഞാൻ ഒറ്റക്കാണ് ആ നൃത്തം  കണ്ടത് , ഞാൻ കാണും നേരം നീ പോലും എന്റെയരികിൽ ഉണ്ടായിരുന്നില്ല ”

ഗോപി അവിശ്വാസത്തോടെ നീരസം കാണിച്ചു

“താനെന്താണ് ഈ പറയുന്നത് ”

“ഗോപി ,,ഐ ആം ടെല്ലിങ് ദി ട്രൂത്ത് ” ഉറച്ച ശബ്ദത്തിൽ ആദി അലറി.

നടുക്കത്തോടെ ഗോപി ആദിയെ നോക്കി .

ഗോപി ശരിക്കും   ആദിയുടെ മുഖഭാവത്തെ കണ്ടു ഭയന്നുപോയിരുന്നു.

 

“സോറി,,ഐ ആം സോറി ,,ഐ ആം സോറി ,,” ആദി പെട്ടെന്ന് ക്ഷമ പറഞ്ഞു.

“എടോ താ൯ പറഞ്ഞു വരുന്നത് ,,,,”

“അതെ ഗോപി ,,,ഐ ആം സീരിയസ് ,, മനുഷ്യനെ ഭ്രമിപ്പിക്കുന്ന മയൂരനടനം ഞാൻ കണ്ടു,,അത് സത്യമാണ് ,

പക്ഷെ എന്റെ മുന്നിൽ അതെ വേഷമിട്ടു  എനിക്ക് മാത്രമായി ആടിയത് , അമ്രപാലിയല്ല,,”

“പിന്നെയാരാ, അമ്രപാലിയല്ലെങ്കിൽ ?” ആകാംക്ഷയോടെ ഗോപി ചോദിച്ചു.

ആദി വീണ്ടും വെള്ളം കുടിച്ചു.

“അത് വേറെയൊരു പെണ്ണാ”

ഏതു പെണ്ണ് ?” ഉത്കണ്ഠയോടെ ഗോപി ചോദിച്ചു.

“വേറെയൊരു പെണ്ണ് ,,താനറിയില്ല ,,അവളാണ് എനിക്കായി മയൂരനടനം ആടിയത് , ഞാൻ അമ്രപാലിയെ കണ്ടിട്ടില്ല , അമ്രപാലിയുടെ മുഖം പോലും എനിക്ക് ഓർമ്മയില്ല ,, ഇപ്പോ എന്റെ ഈ അവസ്ഥക്ക് കാരണവും ഞാൻ കണ്ടനുഭവിച്ച പെണ്ണാണ്‌,,,അതാ ഞാൻ പറഞ്ഞത് വേഗം പോകാമെന്ന് ”

“ഓക്കേ ഓക്കേ ,,വണ്ടി എടുക്ക് ,” ഗോപി അവൻ പറഞ്ഞത് നിവൃത്തിയിലാതെ സമ്മതിച്ചു.സമ്മതിച്ചു.

ആദി ക്ലെച്ചിൽ നിന്നും കാലു മാറ്റി വണ്ടി മുന്നിലേക്ക് എടുത്തു

അതിവേഗം വൈശാലിയിലേക്ക് കുതിച്ചു.

@@@@@@

                                                      

 

 

 

Updated: January 1, 2023 — 6:28 pm