അപരാജിതൻ -45 5514

ആദി അന്നേരം തിരിഞ്ഞു നിൽക്കുകയായിരുന്നു.

ഗോപി ആ ചീട്ട് അവരുടെ കൈയിൽ ഏൽപ്പിച്ചു.

“അയ്യോ ,,,ഇത് തന്നെ നറുക്ക്,,,എവിടെ ആളെവിടെ ,, ആ സൗഭാഗ്യവാനെ ഒന്ന് കാണട്ടെ , എന്റെ അമിയുടെ ചൂട് പറ്റികിടക്കാൻ പോകുന്നവന്റെ ?’ അത്യന്തം ആകാംക്ഷയോടെ ദാദിയമ്മ തിരക്കി.

“ദേ ,,ഇവനാ,,,ഇവൻ ” ഗോപി ആദിയെ വലിയ തൂണിനു സമീപത്തു നിന്നും നീക്കി ദാദിയമ്മയുടെ മുന്നിൽ നിർത്തി.

ആദിയുടെ മുഖത്തേക്ക് നോക്കിയതും ഒരു വലിയ ഞെട്ടലോടെ അവർ അവനു നേരെ കൈ ചൂണ്ടി.

അമ്രപാലിയുടെ അറയിൽ കണ്ടിട്ടുള്ള ചിത്രത്തിലെ അതെ യുവാവ്, അവളെ ഭോഗിച്ചു കീഴ്പ്പെടുത്തുന്നവൻ,

വേതാളത്തിനു കിടന്നു കൊടുത്തതു മുതൽ അമിയുടെ സ്വപ്നത്തിൽ വരാത്ത അതെ യുവാവ്.

അവരുടെ കണ്ണുകൾ അത്ഭുതത്താൽ മിഴിഞ്ഞിരുന്നു

“നീ ,,,,നീ ,,,,,,,,,” അവർ അവനെ നോക്കി അതിശയത്തോടെ വിളിച്ചു.

ആദിക്ക് എന്തോ പന്തികേട് തോന്നി.

“ഗോപി താനിങ്ങു വാ ” ഗോപിയുടെ കൈ പിടിച്ച് വലിച്ചു ആദി അതിവേഗം അവിടെ നിന്നും ഓടി വിശാലമായ മുറ്റം കടന്നു കാവലാളുകൾ ഉള്ള ഗേറ്റ് കടന്നു മൈദാനത്തിലേക്ക് ചെന്നു.

വേഗം ജീപ്പിൽ കയറി , സ്റ്റാർട് ചെയ്തു.

“താനെന്തിനാ ഓടിയത് , ആ ടോക്കൻ അവരുടെ കൈയിലായില്ലേ,?”

“ആവശ്യക്കാർ ആരേലും ഉപയോഗിച്ച് കൊള്ളും” ആദി വേഗം ജീപ്പ് സ്റ്റാർട്ട്  ചെയ്തു മൈദാനത്തിൽ നിന്നും ജീപ്പ് എടുത്തു വൈശാലിയിലേക്ക്  യാത്ര തിരിച്ചു, പതിവിലും കൂടുതൽ വേഗത്തിൽ

മാളികയിൽ

പെട്ടെന്നുണ്ടായ ഞെട്ടലിൽ ദാദിയമ്മ കൈയിലെ ശീട്ടും മുറുകെ പിടിച്ചു തളർച്ചയോടെ അവിടെയുള്ള കസേരയിൽ ഇരുന്നു.

ഇരുന്നപാടേ അവർക്ക് ആസ്തമയിളകി ശ്വാസം മുട്ടിത്തുടങ്ങി .

അവർ ശ്വാസമെടുക്കാനാകാതെ കസേരയിൽ നിന്നും നിലത്തേക്ക് വീണു പിടഞ്ഞപ്പോൾ ഗണികമാരിൽ ആരൊക്കെയോ അവരുടെ മുറിയിൽ കയറി ഇൻഹേലർ എടുത്ത് കൊണ്ട് വന്നു അവരെ വലിപ്പിച്ചു

ആസ്ത്മ ശാന്തമാക്കി. തളർന്നു പോയ അവരെ മുറിയിലേക്കു കൊണ്ട് പോയി കിടത്തി.

@@@@@

വേദിയിൽ

666 നമ്പർ കിട്ടിയ ആളെ തപ്പി സംഘാടകർ തളർന്നു.

ഒരേ ഒരു നറുക്ക് മാത്രേ എടുക്കൂ,,രണ്ടാമത് ഒരാൾക്ക് അവസരമില്ല.

അമ്രപാലിയെ അനുഭവിക്കാൻ ഭാഗ്യം സിദ്ധിച്ചവൻ ഇതുവരെയും വേദിയിൽ അറിയിച്ചിട്ടില്ല.

@@@@

Updated: January 1, 2023 — 6:28 pm