അപരാജിതൻ -45 5514

“വേണ്ടല്ലേ,,,എന്താ നിങ്ങളിവിടെ ഇരിക്കുന്നത് ?”

“എന്റെ കൂട്ടുകാരൻ , വണ്ടിയുടെ കളഞ്ഞു പോയ താക്കോൽ നോക്കാൻ പോയതാ ”

“ആണോ ,,,,” ചിരിച്ചു കൊണ്ട് അവർ ചോദിച്ചു.

“ഉള്ളില് മോന് പറ്റിയ നല്ല പെണ്ണുങ്ങളുണ്ട്, വേണമെങ്കിൽ പോയി ഒന്ന് രസിച്ചു വാ”

“ഓ ,,വേണ്ടമ്മച്ചി ,,മയൂരനടനം കണ്ടപ്പോ തന്നെ തളർന്നു ” ഗോപി കൈ കൂപ്പി പറഞ്ഞു.

“അല്ലാ,,ഇതിപ്പോ ആർക്കാ കിട്ടിയത്,, എനിക്കങ്ങോട്ട് വ്യക്തമായില്ല”

“ആറ് ആറ് ആറ് “ദാദിയമ്മ പറഞ്ഞു എന്നിട്ടവർ തിരിഞ്ഞു മെല്ലെ നടന്നു.

“അത് ചെകുത്താൻ നമ്പർ അല്ലെ ,,അതിപ്പോ ആരാണാവോ ഏതാ ആ ചെകുത്താൻ”

ഗോപി മനസ്സിൽ ആലോചിച്ചു.

“അയ്യോ ,,ഇത് അവന്റെ നമ്പറല്ലേ,,” നടുക്കത്തോടെ ഗോപി ചാടി എഴുന്നേറ്റു.

“ഗോപ്യേ ഞാൻ വന്നൂ,,ദേ ചാവി കിട്ടി”

അവനരികിൽ ഓടിവന്നു ആദി പറഞ്ഞു.

“വാ പോകാം”

“എടൊ തന്റെ നമ്പറല്ലേ വിളിച്ചു പറയുന്നത് , ആ ടോക്കൺ ചീട്ട്  ഇങ്ങു തന്നെ ”

“ഒരുപാട് ശീട്ടുണ്ടല്ലോ അതിലേതാ ?”

“മയൂരനടനത്തിന്റെ ,,”

“ഓ അതോ , അത് നമ്പർ ട്രിപ്പിൾ സിക്സ്,,ഇന്നാ ”

ആദി പോക്കറ്റിൽ നിന്നും എടുത്തു നീട്ടി.

“എടോ,,,ആ പൊട്ടൻ അനൗൺസ്‌മെന്റ്കാരൻ ഈ നമ്പർ വിളിച്ചു പറയുന്നത് താൻ കേട്ടില്ലേ, എടൊ താനാണ് ഈ ഭാഗ്യവാൻ ,,,എന്റെ ദൈവമേ ,,ഇത് വല്ല മായയുമാണോ , വാ പോയി നമുക്ക് നമ്പർ കാണിക്കാം , പോയി ആര്മാദിക്കടോ”

“എനിക്കതൊന്നും വേണ്ടാ ,,വാ വേഗം പോകാം”

“എടൊ ,,താനെന്താ ഈ പറയണേ,,ആർക്കും കിട്ടാത്ത മഹാഭാഗ്യമല്ലേ ,,,നഷ്ടപ്പെടുത്താതെ ഒന്ന് പോടോ ,,പോയി അമ്രപാലിയുടെ കൂടെ പോയി കിടക്ക്”

“ദേ,,ഗോപി,,താൻ വരുന്നുണ്ടോ ”

“എന്താ നിങ്ങള് തമ്മിൽ തർക്കം ” നടന്നു പോയ ദാദിയമ്മ തിരിഞ്ഞു.

ആദി തൂണിനരികിൽ ആയതു കൊണ്ട് അവർക്ക് കാണാനായില്ല.

“അമ്മച്ചി,,ദേ ഇവനാ നറുക്ക് വീണത് ,, നോക്കിക്കേ 666 ” ഗോപി ചീട്ട് അവരെ കാണിച്ചു.

“ആണോ നോക്കട്ടെ ” ആവേശത്തോടെ ഗോപിയുടെ അടുത്തേക്ക് വന്നു.

Updated: January 1, 2023 — 6:28 pm