അപരാജിതൻ -45 5514

“ചെകുത്താന്റെ നമ്പ്ര ,,,,നമ്പ്ര ഓഫ് ചെകുത്താൻ ,,, ആറ് ആറ് ആറ് ”

ആ ചെകുത്താൻ അയ്യോ പിന്നെയും പിഴ ,,,ആ ഭാഗ്യവാൻ,  ഉടനെ കീറിയ ശീട്ടുമായി ഉടനെ ഈ വേദിയിലേക്കു കടന്നു വരിക. അതിലുള്ള മൂന്നാറ് നമ്പ്ര കാണിക്കുക.

ഉടനെ വരിക,,,

നിങ്ങളെ ഉടനെ തന്നെ മഹതി  അമ്രപാലിയുടെ മണിയറയിലേക്ക് ആനയിച്ചു കൊണ്ട്പോകും..

വേഗമാകട്ടെ”

സിങ്കം സിവംകുട്ടിപിള്ള അനൗൺസ്‌മെന്റ് നടത്തി പൊരിച്ചുകൊണ്ടേയിരുന്നു.

@@@@@

അമ്രപാലിയുടെ മുറിയിൽ:

“ആഹാ,,,ആറു ആറു ആറു ശീട്ട് നമ്പറുള്ള ആൾക്കാണ് കിട്ടിയത്, എന്താണാവോ ചെകുത്താൻ നമ്പർ എന്നൊക്കെ പറയുന്നത്., ഈശ്വരാ ഇനി നമ്മുടെ അമിയെ പ്രാപിക്കാൻ വരുന്നവൻ വല്ല ചെകുത്താനും ആണോ”

ജനലിലൂടെ അനൗൺസ്‌മെന്റ് കേറ്റു സുഹാസിനി താടിയിൽ കൈ താങ്ങിപറഞ്ഞു.

ചിരിച്ചു കൊണ്ട് അമ്രപാലി തന്റെ മുടിയൊതുക്കി പറഞ്ഞു.

“ഏത് ചെകുത്താനും എനിക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കും,,നമുക്ക് കാണാം,,വരട്ടെ ആ ചെകുത്താൻ”

@@@@@@

മാളികയുടെ വശത്തുള്ള  തിണ്ണയിൽ ഇരുന്നു ആദിയെ കാത്തു നിൽക്കുകയായിരുന്ന ഗോപി

അനൗൺസ്മെന്റിനു കാതോർത്തു.

“ഏതു മരമണ്ടനാ ഈ അനൗൺസ്‌മെന്റ് ചെയ്യുന്നത് ?” അരിശത്തോടെ സ്വയം ചോദിച്ചു.

അത് കേട്ട് അവനു മുന്നിലായി വയറിൽ പണിയുന്നൊരു മെലിഞ്ഞ ചെക്കൻ

“സാറേ,,എന്റെ മൊതലാളിയാ, സിങ്കം സിവംകുട്ടിപിള്ള, ഇവിടത്തെ സ്ഥിരം പന്തല്പണിക്കാരനാ, വെറും എച്ചിയാ,,നക്കി, പണി എടുത്ത കാശ് കൊടുക്കില്ല , കടം പറയും പന്നകഴുവേറിമഹനാ ”

എന്നിട്ടവൻ തന്റെ പണിതുടർന്നു.

അന്നേരം

“എന്താ യുവകോമളാ,,, നിങ്ങളിവിടെ ഇരിക്കുന്നത് ?”

ചോദ്യം കേട്ട് ഗോപി മുഖമുയർത്തി നോക്കി.

ഒരു കിളവി

“അമ്മച്ചിയാരാ?”

“ഞാൻ ദാദിയമ്മ,,ഈ മാളികയിലെ അധ്യാപികയാണ്,,പണ്ട് പേരുകേട്ട ഒരു കൂത്തിച്ചിയായിരുന്നു, ഇപ്പോ പ്രായമായില്ലേ”

“ഓ ,,, പിക്കപ്പ് കുറഞ്ഞല്ലേ അമ്മച്ചി”

“അതൊക്കെ ഒരു കഥയാണ് യുവകോമളാ,,വേണമെങ്കിൽ ഞാൻ പറഞ്ഞു തരാം” സംസാരപ്രിയയായ ദാദിയമ്മ തന്റെ നല്ലകാലത്തെ വീരഗാഥകൾ പറയുവാൻ ഒരവസരം നോക്കി ഗോപിയോട് പറഞ്ഞു.

“അയ്യോ വേണ്ടാ അമ്മച്ചി,,,”

Updated: January 1, 2023 — 6:28 pm