വേദിയിൽ :
വാവട്ടം കുറഞ്ഞ മൺകുടത്തിനുള്ളിൽ കൈയിടാനാകാതെ മാനവേന്ദ്രവർമ്മൻ വിഷമിച്ചു.
തമ്പുരാന്റെ കൈയിൽ പിടിച്ചു മുത്യാരമ്മ പരമാവധി തള്ളി നോക്കിയെങ്കിലും കൈയ്യിലെ പത്തു വിരലുകളിൽ മോതിരം കൂടെ ഉള്ളതിനാൽ രക്ഷയുണ്ടായില്ല.
“ഞാനിവിടെ ഉള്ളപ്പോൾ,,,,ഡോണ്ട് വറി ” മൈക്കിലൂടെ സിങ്കം സിവംകുട്ടിപിള്ള വിളിച്ചു പറഞ്ഞു.
“നാട്ടുകാരെ,,ഈ മാന്യനും മര്യാദരാമാനുമായ തമ്പുരാൻ, വാവട്ടംകുറഞ്ഞ കുടത്തിൽ കൈയ്യിടാൻ ഏറെ പരിശ്രമിച്ചുവെങ്കിലും അതിനു നടക്കുന്നില്ല, മഹതി മുത്യാരമ്മ അദ്ദേഹത്തെ സഹായിക്കാൻ തള്ളികൊടുത്തുവെങ്കിലും വിജയം വരിക്കാത്തതിനാൽ നിങ്ങളുടെയൊക്കെ അനുമതിയോടെ ഈ കുടത്തിന്റെ വാവട്ടം ഞാൻ ഇതാ തല്ലിപൊളിക്കുന്നു”
സിങ്കം സിവംകുട്ടിപിള്ള ചെറിയ മൈക്ക് സ്റ്റാൻഡിന്റെ മൂട് വെച്ചു മണ്കുടത്തിന്റെ വായയടിച്ചു വട്ടത്തിൽ പൊട്ടിച്ചു.
അതോടെ മാനവേന്ദ്രവർമ്മന് കൈയിടാൻ എളുപ്പമായി.
തനിക്ക് മുന്നിൽ നിൽക്കുന്ന മുത്യാരമ്മയെ നോക്കി വഷളചിരി ചിരിച്ച്
അയാൾ കുടത്തിനുള്ളിൽ കൈയിട്ട് ശീട്ടുകളിൽ നന്നായി ഇളക്കി അതിലൊരെണ്ണം എടുത്തു മുത്യാരമ്മയെ ഏൽപ്പിച്ചു.
മുത്യാരമ്മ ഒന്ന് നോക്കി സിങ്കം സിവംകുട്ടിപിള്ളയെ ഏൽപ്പിച്ചു.
ആവേശഭരിതനായ അയാൾ
മൈക്കിലൂടെ ഉറക്കെ വിളിച്ചു പറഞ്ഞു
“സൂഹൃത്തുക്കളെ,,നന്പന്മാരെ,,,
ഇതാ ,,
ഇതാ ആ ഭാഗ്യവാൻ,,
ഇന്നൊരു രാത്രി, ഈ പ്രസ്ഥാനത്തിന്റെ ആണിക്കല്ല് , മഹതി മുത്യാരമ്മയുടെ കൂടെ കിടന്നു പണ്ടാരമടങ്ങാ൯ ”
“എന്താടോ ഈ പറയുന്നത് ” കോപത്തോടെ മുത്യാരമ്മ ചോദിച്ചു.
“അയ്യോ ,,സോറി അമ്മാ ക്ഷമിക്കണം മാറിപ്പോയി,,മാപ്പാക്കണം,എന്റെ നാവു പെഴച്ചുപോയി,, ആവേശത്തിന്റെ പുറത്ത് പറ്റിപ്പോയി ,,അടുത്തതവണത്തെ പന്തല് പണി എനിക്ക് തരാതെ പോകരുത് ,,മന്നിച്ചിടണം”
സിങ്കം സിവംകുട്ടിപിള്ള കാലു പിടിച്ചു മാപ്പു പറഞ്ഞു.
എന്നിട്ട് മൈക്ക് വീണ്ടും കൈയിലെടുത്തു
“ക്ഷമിക്കണം സുഹൃത്തുക്കളെ,,
മുത്യാരമ്മയുടെ കൂടെയല്ല,,,
ഇന്നൊരു രാത്രി മുഴുവനോടെ , നമ്മുടെ പ്രിയംകാരിയായ ജനമനോരഞ്ജിനി മഹതി അമ്രപാലിയോടൊത്തു കിടക്കപങ്കിടാൻ സുവർണ്ണാവസരം കിട്ടിയ നമ്പ്ര ഇതാ പറയുന്നു,,
സിവംകുട്ടിപിള്ള ശീട്ടിൽ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.
“ആറ് ആറ് ആറ് ,,,,സിക്സ് ,,,സിക്സ്,,സിക്സ്…. മൂന്നാറ് ,, മൂന്നാറ് ,,”
അയാളൊന്നു ഓർത്തു.
” 666 ചെകുത്താന്റെ നമ്പ്ര ”