അപരാജിതൻ -45 5514

കഞ്ചാവ് കൗണ്ടറിനരികിൽ

“ഇതാണോ അണ്ണാ ?”

പയ്യൻ കൈയുയർത്തി ആദിയെ കാണിച്ചു.

അത് കണ്ടപ്പോൾ ആദിക്ക് സന്തോഷമായി.

“ഇതു തന്നെ തമ്പി…ഇത് തന്നെ ”  . അവൻ സന്തോഷത്തോടെ ആ ചാവി പയ്യനിൽ നിന്നും വാങ്ങി.

സന്തോഷത്താൽ പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്ത് ഇരുന്നൂറു രൂപ എടുത്തു ആ പയ്യന്റെ പോക്കറ്റിൽ വെച്ച് കൊടുത്ത്.

“നന്ദി ,,തമ്പി ”

ആദി അവിടെ നിന്നും വേഗം ഓടുന്നതിൽ പകുതി വേഗത്തിൽ വേഗം നടന്നു.

നടന്നു വരും വഴി

മങ്ങിയ വെളിച്ചത്തിൽ ആദി ആരുമായോ കൂട്ടിയിടിച്ചു.

“അയ്യോ ,,,” എന്നൊരു പെൺശബ്ദം ഉയർന്നു.

ഇടിച്ചപ്പോൾ കൈയ്യിൽ കരുതിയിരുന്ന വിറകുകൾ എല്ലാം കൂടെ നിലത്തേക്കും വീണു.

“അയ്യോ ,,,സോറി ,,ഐ ആം സോറി..പെട്ടെന്ന് ശ്രദ്ധിച്ചില്ല,,വെരി സോറി ”  എന്ന് ആ പെണ്ണിനോട് പറഞ്ഞു കൊണ്ട്

ആദി വേഗം  കുനിഞ്ഞു തനിക്കരികിൽ കിടന്ന വിറകുകൾ കൈകൊണ്ടു എടുത്തു കൂട്ടി.

“സാരമില്ല’ എന്ന് പറഞ്ഞു തനിക്ക് അരികിൽ വീണ മൂന്നു നാല് വിറകുകൾ എടുത്ത് മുഖമുയർത്തിയ,  ചാരുലത തനിക് നേരെ വിറകുകൾ കൂട്ടിപിടിച്ചു നീട്ടിയ ആദിയെ കണ്ടു നടുങ്ങി വിറച്ചു. അവളുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി.

 

“ആരാണോ ഉറക്കത്തിൽ അമ്രപാലിയെ കീഴ്‌പ്പെടുത്തി അടിമയാക്കി നിഷ്ക്കരുണം പ്രാപിക്കുന്നത് , ആരെയാണോ അമ്രപാലി ചിത്രം വരഞ്ഞത്, ആരെയാണോ അമ്രപാലി വധിക്കാൻ കഠാരിയുമായി കാത്തിരിക്കുന്നത്,,

അയാൾ ,,ആ കരുത്തനും സുന്ദരനുമായ യുവാവ്”

അവളുടെ ദേഹമാകെ വിറച്ചു കൊണ്ടിരുന്നു.

 

“ഇത് പിടിക്ക് പെണ്ണെ ,,,” അവന്റെ പ്രൗഡഗാംഭീര്യമാർന്ന ശബ്ദം അവളുടെ കാതിൽ അലയടിച്ചു.

തന്നെക്കാൾ ഉയരമുള്ള ആ യുവാവിന്റെ മുഖത്തേക്ക് മുഖമുയർത്തി വിറയലോടെ അവൾ നോക്കി.

“ഇത് വാങ്ങിക്ക്”

അവൻ വേഗം കൈയിലിരുന്ന വിറകുകൾ അവളുടെ കൈയ്യിലേക്ക് വെച്ചു കൊടുത്ത് വേഗം മുന്നിലേക്ക് ഓടി.

നടുങ്ങിത്തരിച്ചു നിൽക്കുന്ന ചാരുലത , നടക്കാനാകാതെ വിറകുകൾ പുറത്തുള്ള തിണ്ണയിൽ വെച്ച് അവിടെ ഇരുന്നു.

മുഖം തിരിച്ചു നോക്കിയപ്പോൾ അയാൾ ഇരുട്ടിൽ നടന്നകന്നിരുന്നു.

@@@@@

Updated: January 1, 2023 — 6:28 pm