അപരാജിതൻ -45 5514

“മൈക് ടെസ്റ്റിംഗ് ഹലോ…

ഹലോ ചെക്ക് ഹലോ…

മാന്യമഹാനാട്ടുകാരെ..

എല്ലാരും ഇങ്ങോട്ട് നോക്കി൯

നിങ്ങളെല്ലാവരും കാത്തിരുന്ന ആ  നിമിഷം,,,

ആ അസുലഭനിമിഷം

ഇതാ നിങ്ങള്ക്ക് മുന്നിൽ..

വരുവിൻ,,കാണുവി൯…

ജനമനോരഞ്ജിനി അമ്രപാലിയുടെ മയൂരനടനം കാണുവാൻ ശീട്ട് എടുത്തവരിൽ നിന്നും

ഇന്നൊരു രാത്രി അമ്രപാലിയോടൊത്ത് കഴിയുവാനും

കിടക്ക പങ്കിടുവാനും ഉള്ള വിശേഷാൽ നറുക്ക്…

ഇതാ ,,,

നിങ്ങളുടെ ശീട്ടിലെ നമ്പ്രകൾ ഈ  വാവട്ടം കുറഞ്ഞ മൺകുടത്തിൽ കുത്തി നിറച്ചിരിക്കുന്നു.

അതിനാൽ…

ഈ മാളികയുടെ കാര്യകാരി

ഈ പുണ്യപുരാതന മഹാപ്രസ്ഥാനത്തിന്റെ അച്ചുതണ്ടും ചുക്കാൻ പിടിക്കുന്നവരും അധ്യക്ഷയും പ്രൊപ്രൈറ്റർ കം സൂപ്പർവൈസർ കം  ഇൻസ്ട്രക്ടർ കം മേനേജിങ് ഡയക്ടർ കം പ്രസിഡന്റ് ഓഫ് ദ കൺട്രി ,,

ദ കൺട്രി,,,ദ ബഡാ കൺട്രി,,,  മഹതി മുത്യാരമ്മയെ….

ശീട്ട് നമ്പ്രകളിട്ട വാവട്ടം കുറഞ്ഞ ഈ  മൺകുടത്തിൽ  കൈയിട്ടിളക്കി

കൈ നല്ലപോലെ ഇട്ടിളക്കി,,

ആ മഹാഭാഗ്യവാന്റെ നമ്പ്ര എടുക്കുവാൻ സാദരം ക്ഷണിച്ചു കൊള്ളുന്നു..

കയ്യടപ്പിൻ കയ്യടപ്പിൻ”

കാണികൾ ആവേശത്തോടെ കയ്യടിച്ചു.

തന്നെ ഇത്രയേറെ പുകഴ്ത്തിയതിൽ സംപ്രീതയും പ്രസന്നയും ആയി മുത്യാരമ്മ പുഞ്ചിരിയോടെ വേദിയിലേക്ക് കയറി.

പ്രൊപ്രൈറ്റർ സിങ്കം സിവംകുട്ടിപിള്ളയിൽ നിന്നും മൈക്ക് വാങ്ങി.

എല്ലാവരോടും നന്ദി പറഞ്ഞു.

“പ്രിയമുള്ളവരെ,,,എന്നെ ഇത്രയേറെ പുകഴ്ത്തിയതിൽ ഞാൻ നന്ദി പറയുന്നു.

ഈ കർമ്മം നിർവഹിക്കുവാൻ എന്നെക്കാൾ ഒരുപാട് ഉന്നതിയിൽ നിൽക്കുന്ന മഹാനായ  ശ്രീ വീരമാനവേന്ദ്രവർമ്മൻതമ്പുരാൻ അവർകൾ ഇവിടെയിരിക്കുന്നുണ്ട്, തമ്പുരാനേ ഈ വേദിയിലേക്ക് ബഹുമാനപൂർവ്വം ക്ഷണിക്കുന്നു”

അത് കേട്ട് അഭിമാനത്തോടെ മാനവേന്ദ്രൻ ഉത്തരീയം ചുമലിൽ ഇട്ടു എഴുന്നേറ്റു.

പിന്നാലെ  വെറ്റില ചെല്ലം പിടിച്ച പഞ്ചാപകേശനും.

കൈയ്യിൽ പിടിച്ച മൺകുടം മുത്യാരമ്മ പീഠത്തിൽ വെച്ചു കൊടുത്തു.

@@@@@

Updated: January 1, 2023 — 6:28 pm