അപരാജിതൻ -45 5514

“അല്ലെ ,,എനിക്കെന്താ ഛേദം,,എന്റെ കാര്യമൊന്നുമല്ലല്ലോ,,നിൽക്ക്,,ഞാനും വരുന്നു”

ഗോപി ആദിക്ക് പുറകെ ഓടി.

“ഹ്മ്മ് എന്ത്യേ,,നിക്കണില്ലേ?”

“പിന്നെ,,എനിക്ക് വേറെ പണിയില്ല,,,ഞാനും വരുന്നു ”

“ഹ്മ്മ് അതാ ഞാനും പറഞ്ഞേ”

നടന്നു അവർ വലിയ ഇരുമ്പു ഗേറ്റിനു സമീപം എത്തിയപ്പോൾ ആദി വെറുതെ പോക്കറ്റിൽ കൈ ഇട്ടു.

“ഗോപ്യേ”

“ഹ്മ്മ് എന്താ ,,,”

“ജീപ്പിന്റെ ചാവി  കാണുന്നില്ല”

ഞെട്ടലോടെ ഗോപി ആദിയെ നോക്കി തലയ്ക്ക് കൈ കൊടുത്തു.

“മഹാപാപി , അത് കൊണ്ട് കളഞ്ഞോ, ഈ തിരക്കിനിടയിൽ എവിടെ പോയി നോക്കും ”

അവൻ ചുറ്റും നോക്കി എന്നിട്ട് നന്നായി ആലോചിച്ചു.

“ഇനി എങ്ങനെ വീട്ടിൽ പോകുമെടോ ?”

“ഞാനൊന്നു ആലോചിക്കട്ടെ ഗോപ്യേ,,പേഴ്‌സ് എടുത്തത് ,,,ഹ്മ്മ് ,,,ഓ കിട്ടി ,,ഓർമ്മ കിട്ടി ,,താനിവിടെ നിൽക്ക് , ഞാനിപ്പോ വരാം” ആദി അതും പറഞ്ഞു വേഗം വേദിക്കു അപ്പുറമുള്ള മാളികയുടെ പിന്നിലുള്ള ലഹരി കൗണ്ടറിലേക്ക് ഓടി.

ഗോപി , നിരാശയോടെ മാളികയുടെ സമീപമുള്ള തിണ്ണയിൽ ആളൊഴിഞ്ഞയിടത്തായി ആദിയെ കാത്തിരുന്നു.

ചാരായകൗണ്ടറിൽ ചെന്ന് ആദി വണ്ടിയുടെ ചാവി വീണു കിട്ടിയോ എന്ന് അന്വേഷിച്ചു

ഒപ്പം അവിടെയൊക്കെ മണ്ണിൽ നന്നായി നോക്കി.

അവിടെ കാണാതെ കഞ്ചാവ് കൗണ്ടറിൽ ചെന്നു.

അവിടെയും അന്വേഷിച്ചു

അവിടെ തങ്ങൾ നിന്നയിടത്തു നല്ലപോലെ അവൻ പരതി.

അവൻ പരതുന്നത് കൗണ്ടറിൽ സഹായത്തിനു നിന്നിരുന്ന പയ്യനും ചാവി നോക്കാൻ അവനുമൊപ്പം കൂടി.

 

വേദിയിൽ

പ്രധാന അന്നൗൻസ്മെന്റ്കാരൻ മുയലിറച്ചി കഴിഞ്ഞു കലശലായ വയറുദീനം വന്നു വെളിക്കിരിക്കാൻ പോയതിനാൽ, ആ സ്ഥാനത്ത് അനൗൺസ്മെന്റ് നടത്താനൊരുങ്ങിയ പന്തല് പണി സ്റ്റേജ് ഡെക്കറേഷൻ ലൈറ്റ് ആൻഡ് സൗണ്ട് കൊട്ടേഷൻ എടുത്ത്  ഒരാഴ്ചയായി മുത്യാരമ്മയുടെ മാളികയിലും പരിസരത്തുമായി കറങ്ങികൂടുന്ന പ്രൊപ്രൈറ്റർ സിങ്കം സിവംകുട്ടിപിള്ള ആവേശഭരിതനായി, തന്റെ നെഹ്‌റുതൊപ്പി തലയിൽ ഉറപ്പിച്ചു  മൈക്ക് എടുത്തലറി.

Updated: January 1, 2023 — 6:28 pm