“എന്താടി കണ്ണ് നിറയണെ , കണ്ണിൽ വല്ലതും പോയോ?”
“അമിയേച്ചിയെ ഇങ്ങനെ ശരിക്കും കാണാൻ മനസ്സിൽ പ്രാര്ഥിച്ചതാ, അപ്പൊ കണ്ണ് താനേ നിറഞ്ഞതാ”
“നീ പോ,,,പെണ്ണെ,,വൈശികവൃത്തിയിലെ ഒരു ആചാരം മാത്രമായതു കൊണ്ടാണ് ഞാനിങ്ങനെ ഒരുങ്ങുന്നത്, അല്ലാതെ നീയെന്തു വിചാരിച്ചു”
“അമീ,,നിന്റെയുടുപ്പ് നല്ല വിലയ്ക്കാണ് പോയിട്ടുള്ളത് , മൈക്കിലൂടെ വിളിച്ചു പറയുന്നത് കേട്ടു, എന്നാലും ഇങ്ങനെയും മനുഷ്യരുണ്ടോ , ലക്ഷങ്ങൾ നൽകി നിന്റെ അടിയുടുപ്പുകൾ വരെ വാങ്ങാൻ ” സുഹാസിനി പറഞ്ഞു.
അതുകേട്ട് അമ്രപാലി പൊട്ടിചിരിച്ചു.
“കാമം ബാധിച്ചവർക്ക് അന്ധത ബാധിക്കും , ആ അന്ധതയിൽ അവർ ദിശയറിയാതെ നടക്കും , അന്നേരം വൈഭവവതികളായ ഗണികമാർ , അവരെ വശീകരിച്ച് അവരുടെ സകല ധനവും സ്വന്തമാക്കും, അതാണ് ഇത്തരം ആളുകൾക്കുള്ള വിധി, അവരെ കുറിച്ച് കൂടുതൽ പറയുവാനോ ചിന്തിക്കുവാനോ നിൽക്കേണ്ടതില്ല,,ഇതാണ് ശാസ്ത്രം”
“ഹ്മ്മ് നറുക്കെടുപ്പ് ആരംഭിക്കുന്നു എന്നാ തോന്നുന്നത്, ആരാകും ആ ഭാഗ്യവാൻ, ഇന്നൊരു നാൾ നിനക്കൊപ്പം കഴിയാൻ മഹാസൗഭാഗ്യം ലഭിക്കുന്നവൻ, നല്ലൊരു കരുത്തുറ്റ കാമകുതിര തന്നെ വരട്ടെ” മന്ദാകിനി ജാലകത്തിനു പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.
“ആര് വന്നാലും , അവന്റെ വിധി അത്രേയുള്ളൂ ” പുച്ഛത്തോടെ അമ്രപാലി പറഞ്ഞു എന്നിട്ട് ചാരുവിനെ നോക്കി.
“നീ എന്തിനാ ഇവിടെ നില്കുന്നെ, പോയി കിടന്നുറങ്ങാൻ നോക്ക് പെണ്ണെ ,കാലേ മുതൽ പണിയെടുക്കുന്നതല്ലേ.ചെല്ല് പോ ”
“എനിക്കങ്ങനെ ഉറങ്ങാനൊക്കുമോ അമിയേച്ചി,,ഇനിയും പണിയുണ്ട്,,ഹ്മ്മ് പോകട്ടെ”
ചാരു മുറിയിൽ നിന്നും ഇറങ്ങി.
വേദിക്ക് പുറത്ത്:
ഉള്ളിലെ ചാരായവും കഞ്ചാവും എല്ലാം അവന്റെ ദേഹത്ത് കത്തികയറി തുടങ്ങിയതിന്റെയാണോ എന്നറിയില്ല.
അവനാകെ ദേഹമാകെ പുകഞ്ഞു കയറുന്ന പോലെ ഒരു പ്രത്യേക അവസ്ഥയിലായിരുന്നു.
“ഗോപി ,,നമുക്ക് പോകാം , എനിക്കിനി നിൽക്കാൻ പറ്റില്ല”
കുറച്ചു ശബ്ദമുയർത്തി ആദി പറഞ്ഞു.
“ആ നറുക്ക് കൂടെ ഒന്ന് നോക്കട്ടെ”
“എന്നാ താൻ നോക്കിയിരുന്നോ , ഞാൻ പോകാ”
ആദി പുറത്തേക്ക് നടന്നു നീങ്ങി.
“അപ്പൊ ഞാനോ ”
“വല്ല ഓട്ടോയും വിളിച്ചു വീട്ടിൽ പൊക്കോ ” ആദി തിരിഞ്ഞു നോക്കി പറഞ്ഞു.
“ഈ പാതിരാത്രിയിലോ ”
കയ്ച്ചിട്ട് ഇറക്കാനും വല്ല മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത പോലെ ആദി വേദിയിലേക്ക് നോക്കിയും ആദിയെ നോക്കിയും നിന്നു.