അപരാജിതൻ -45 5203

“എന്നാൽ ,,അങ്ങനെയാവട്ടെ ഇളയച്ചാ” ശ്രീധർമ്മസേനൻ വഴിയൊതുങ്ങി.

ഡ്രൈവർ കാർ എടുത്തു.

“ഇളയച്ഛൻ നമുക്കായി ഒരുപാട് ശ്രദ്ധ നൽകുന്നുണ്ട് , ഇല്ലേ ” ശ്രീധർമ്മന്റെ കൂടെയുണ്ടായിരുന്ന പത്നി രൂപപ്രഭ ചോദിച്ചു.

നമ്മുടെ എതിർദേശമായ അരുണേശ്വരത്ത് ഒരു തേവിടിച്ചി മാളികയിൽ , തേവിടിച്ചികളുടെ ആട്ടവും പാട്ടും നടക്കുന്നുണ്ട് , അങ്ങോട്ട് പോകാണ് , അവിടെയാണ് അങ്ങേർക്ക് ഭജന”

രൂപപ്രഭ അത്ഭുത്തോടെ വാ പൊത്തി.

“മാളികയിൽ ഇത്രയും പെണ്ണുങ്ങൾ ഉണ്ടായിട്ടും ഇങ്ങേർക്ക് അതൊന്നും പോരെ”

“അതൊന്നും പറയാതെയിരിക്കാണ് ഭേദം,,വരൂ പൂജക്ക് നേരമായി”

ശ്രീധർമ്മ൯ , ഭാര്യയെയും കൂട്ടി കൊട്ടാരത്തിലുള്ള മന്ദിരത്തിലേക്ക് യാത്രയായി.

@@@@@

അരുണേശ്വരം മുത്യാരമ്മയുടെ മാളികയിൽ:

വിശാലമായ മുറ്റത്ത് വലിയ പന്തലുകൾ നാട്ടിയിരിക്കുന്നു.

ഉള്ളിൽ പലയിടത്തായി മരമേശവെച്ച് കൂട്ടി അതിനു മേൽ പരവതാനി വിരിച്ചു സ്റ്റേജുകളും നിർമ്മിച്ചിരിക്കുന്നു.

അതിനു മുന്നിലായി വിവിധ വർണ്ണങ്ങളിൽ ഉള്ള പ്രകാശ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

നാടകത്തിനും കൂത്തച്ചിയാട്ടത്തിനും പ്രത്യേകമായി സദസ്സ് നിർമ്മിച്ചിരിക്കുന്നു.

വലിയ ഉച്ചഭാഷിണികൾ ഉയർത്തികെട്ടി അതിൽ റെക്കോർഡ് വെച്ച് കേൾപ്പിക്കുന്നുമുണ്ട്.

ഗ്രീഷ്‌മോത്സവം  സമാപന ദിനമായതിനാൽ ആളുകൾ കൂട്ടം കൂട്ടമായാണ് അവിടേക്ക് വന്നു കൊണ്ടിരിക്കുന്നത്.

മാളികയുടെ പിന്നിലായി വിശാലമായ പറമ്പിലും പന്തലുകൾ ഉയർത്തിയിട്ടുണ്ട്.

അവിടെ പണം വെച്ചുള്ള വിനോദങ്ങൾ, മദ്യശാല. വിവിധ രുചികളിൽ ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലയുടെ നിരവധി കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.

കഞ്ചാവ് വലിക്കാൻ വേണ്ടവർക്ക് അതിനായി കഞ്ചാവ് ചതച്ചു പൊതിഞ്ഞു കൊടുക്കുന്ന കൗണ്ടർ. ഹുക്ക വലിക്കാൻ ആഗ്രഹമുള്ളവർക്ക്, അതിനായി ഉള്ള കൗണ്ടർ. അവിടത്തെ സുന്ദരികളുമായി സംഭോഗത്തിൽ മുൻകരുതൽ ആയി ഉറകൾ വിൽക്കുന്ന കൗണ്ടർ എല്ലാമാവിടെയുണ്ട്.

ഉള്ളിൽ, കുലോത്തമന്റെ കൂട്ടത്തിൽപെട്ട കരുത്തന്മാരായ ഗുണ്ടകൾ അംഗരക്ഷകരെ പോലെ എല്ലായിടത്തുമുണ്ട്.

അവരാണ് പരിപാടികൾക്ക് സുരക്ഷാചുമതല വഹിക്കുന്നത്.

Updated: January 1, 2023 — 6:28 pm