അപരാജിതൻ -45 5202

മുത്യരാമ്മ പട്ടുകൊണ്ട്  മൂടിയ ഒരു തളിക കൈയ്യിൽ പിടിച്ചു നിൽക്കുകയായിരുന്നു വേദിയിൽ.

അവരതു വേദിയിൽ വെച്ചിരുന്ന പീഠത്തിൽ വെച്ചു.

മുകളിലത്തെ പട്ടു മാറ്റി കാണികളെ തളികയിൽ ഉള്ളതു ഓരോന്നായി എടുത്തു പ്രദർശിപ്പിച്ചു.

അമ്രപാലി മയൂരനടനം ആടുവാൻ അണിഞ്ഞിരുന്ന ഉടയാടകളും അവളതിനുള്ളിൽ ധരിച്ചിരുന്ന അടിവസ്ത്രങ്ങളും .

അവളുടെ വിയർപ്പും ദേഹഗന്ധവും ലയിച്ചു ചേർന്ന അവളുടെ വസ്ത്രങ്ങൾ ഉയർത്തി കാണിച്ചു ലേലം വിളിയാരംഭിച്ചു.

ധനാഢ്യർ ലേലത്തിന് മോഹവില വിളിച്ചു തുടങ്ങി.

മത്സരം മുറുകി.

വില കയറുമ്പോൾ മുത്യാരമ്മ ഒരുപാട് സന്തോഷത്തിലായി.

അമ്രപാലിയുടെ പേരിൽ കിട്ടുന്ന പണമെല്ലാം അവർക്ക് മാത്രമുള്ളതാണ്.

ഒന്നേമുക്കാൽ ലക്ഷം രൂപയ്ക്ക് കിഴക്കുനിന്നൊരു വണിക്ക൯ (വ്യാപാരി) മയൂരനടനത്തിന്റെ വേഷം ലേലത്തിൽ പിടിച്ചു.

വടക്കു നിന്നൊരു മാർവാഡി മൂന്നേകാൽ കാൽ ലക്ഷത്തിനു അമ്രപാലിയുടെ വിയർപ്പ് പുരണ്ട അടിവസ്ത്രങ്ങളും ലേലത്തിൽ പിടിച്ചു.

ആദിയുടെ മനസ്സ് ആകെ പ്രക്ഷുബ്ധമായതിനാൽ ഇതിലൊന്നും വലിയ ശ്രദ്ധ നൽകിയില്ല.

ഗോപി, അവിടെ നടക്കുന്ന ലേലകാഴ്‌ചകൾ കണ്ടു അന്ധാളിച്ചു നിൽക്കുകയായിരുന്നു.

@@@@@@

അമ്രപാലിയുടെ മുറിയിൽ:

അമ്രപാലിയേ ഒരുക്കുവാനായി മന്ദാകിനിയും സുഹാസിനിയും തയ്യാറായിനിൽക്കുകയായിരുന്നു.

അപ്പോളേക്കും

കുളികഴിഞ്ഞു അമ്രപാലി ഈറനുടുത്ത് പുറത്തേക്ക് വന്നു.

അവർക്ക് മുന്നിൽ ലജ്ജയോന്നുമില്ലാതെ ഉടുത്തിരുന്ന മുലക്കച്ചയഴിച്ചു പിറന്നപടിയെ അവൾ നിന്നു.

അവരിരുവരും അവളുടെ ദേഹത്ത് സുഗന്ധദ്രവ്യങ്ങൾ പൂശി, മുഖത്തു വേണ്ടതായ ചമയങ്ങൾ ചെയ്തു കണ്ണെഴുതിപ്പിച്ചു കൂന്തലൊതുക്കി മുല്ലപ്പൂ അണിയിച്ച് പച്ചപട്ടുചേലയണിയിപ്പിച്ചു.

അവൾക്ക് വേണ്ടതായ ആഭരണങ്ങളെല്ലാം അണിയിപ്പിച്ചു കാലുകളിൽ കൊലുസ്സ് ധരിപ്പിച്ചു.

രതിദേവിയുടെ പൂജചെയ്ത സിന്ദൂരം അവളുടെ മേൽനെറ്റിയിൽ ചാർത്തി വിരലുകളിൽ മിഞ്ചിയും ധരിപ്പിച്ചു നവവധുവിനെ പോലെ ഒരുക്കി.

അന്നേരമാണ്

ചാരു മുറിയിലേക്കുള്ള പാലും പഴങ്ങളുമായി വന്നത്.

അമ്രപാലിയെ ആ വേഷത്തിൽ കണ്ടവൾ ആശ്ചര്യപ്പെട്ടു.

നെറ്റിയിൽ സിന്ദൂരമണിഞ്ഞു വിവാഹിതയുടെ വേഷത്തിൽ.

അത്രക്കും മനോഹരിയായിരുന്നു അമ്രപാലി.

ചാരു പുഞ്ചിരിച്ചുവെങ്കിലും കണ്ണുകളിൽ കണ്ണുനീർ പൊടിഞ്ഞു.

Updated: January 1, 2023 — 6:28 pm