അപരാജിതൻ -45 5341

അതുകേട്ടു സദസ്സിൽ  ഇരുന്നവരിൽ കുറെയധികം പേര് എഴുന്നേറ്റു പുറത്തേക്കിറങ്ങി.

മാനവേന്ദ്രൻ അവിടെ തന്നെയിരിക്കുകയായിരുന്നു.

അന്നേരം

“എടൊ,,കണ്ണ് തുറക്ക് ” ഗോപി ആദിയെ വിളിച്ചു.

കുറുകിയിരുന്ന അവന്റെ മുഖത്തു മെല്ലെ തലോടി.

ആദി കണ്ണ് തുറന്നു

“എന്താടോ ഇത് , എന്തിരിപ്പായിരുന്നു താൻ അമ്രപാലിയെ കണ്ടിട്ട്”

ആദി ഒന്നും മിണ്ടിയില്ല

“തനിക്കെന്താ പറ്റിയത് “ഗോപി ചോദിച്ചു

“താൻ വാ,,,,” ആദി ഗോപിയെ പിടിച്ചു എഴുന്നേറ്റു.

“എങ്ങോട്ടാ ,,?”

മറുപടി പറയാതെ ആദി വേഗം നടന്നു

അവനു പിന്നാലെ ഗോപിയും

ആദി ചെന്നത് ലഹരിവിൽപ്പന കൗണ്ടറിലേക്കായിരുന്നു.

ഗോപി എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവനു പിന്നിൽ നിന്നു.

“രണ്ടു കോപ്പാ അണ്ണാ ” ആദി പണം നീട്ടി ചാരായം ഓർഡർ നൽകി.

“എടൊ തന്റെ കൂമ്പു വാടും ” ഗോപി ഉപദേശിച്ചു.

കൗണ്ടറിൽ ഇരുന്ന ആൾ അത്ഭുതത്തോടെ ആദിക്ക് രണ്ടു കോപ്പ ചാരായം കൊടുത്തുകുറച്ചു അച്ചാറും

അച്ചാറു വായിലാക്കി അവൻ രണ്ടു കോപ്പയും മുഴുവനും കുടിച്ചു.

തല ഇളക്കി കാറ്റ് പുറത്തേക്ക് ഊതികളഞ്ഞു.

“എന്തൊരു നടനമായിരുന്നു , കൊടുത്ത കാശു മുതലായി , എന്തൊരു ഭംഗിയാ,,ഇത്രയും ചന്തമുള്ള പെണ്ണുങ്ങളുണ്ടോ”

ആദി ഒരു മറുപടിയും പറഞ്ഞില്ല

നടന്ന് കഞ്ചാവ് കൗണ്ടറിൽ എത്തി

അവിടെ നിന്നും നിറച്ച രണ്ടു ചില്ലം വാങ്ങി ആഞ്ഞു പുക വലിച്ചു കയറ്റി ഊതി.

“താനെന്താ ഒന്നും പറയാത്തത് ” ഗോപി ചോദിച്ചു.

“നമുക്കിറങ്ങാ ഗോപി ” വല്ലാത്തൊരു മാനസിക നിലയോടെ ആദി ചോദിച്ചു.

“പോകാനോ ,,ലേലവും നറുക്കും കൂടെ കണ്ടിട്ട് പോകാം”

“എടോ ,,എനിക്കിനി ഇരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല”

“എന്താ തനിക്ക് പറ്റിയത്”

ആദി ഒന്നും മിണ്ടിയില്ല.

“നമുക്ക് പോകാം ” ആദി അല്പം കഴിഞ്ഞു വീണ്ടും ചോദിച്ചു.

“നിൽക്ക് ,,അരമണിക്കൂർ കൂടെ നിൽക്ക് ” ഗോപിയുടെ നിര്ബന്ധത്താൽ ആദി അതിനു സമ്മതിച്ചു.

വേദിയിൽ

അന്നൗൻസ്മെന്റ് ഉയർന്നപ്പോൾ അവർ അവിടേക്ക് ചെന്നു.

ഉള്ളിൽ കയറാൻ സ്ഥലം കിട്ടിയില്ലത്തത് കൊണ്ട് അവർ പുറത്തു കൂടി നിൽക്കുന്ന ആളുകൾക്ക് പിന്നിലായി നിന്നു.

Updated: January 1, 2023 — 6:28 pm