അപരാജിതൻ -45 5514

അവന്റെ മുഖത്തു നിന്നും വിയർപ്പ് ഇറ്റിറ്റു വീഴുന്നു.

കൈകൾ മുഷ്ടി ചുരുട്ടിപിടിച്ചിരിക്കുന്നു.

ശ്വാസഗതി ഏറുന്നതിനാൽ നെഞ്ച് വികസിച്ചു ചുരുങ്ങുന്നു.

 

“എടോ…അറിവേ,,ശങ്കരോ ” സ്വയം ഭ്രമിച്ചിരിക്കുന്ന ആദിയുടെ തോളിൽ കൈവെച്ചു.

“മാറങ്ങോട്ട് ” എന്ന് ചീറി ഗോപിയുടെ കൈ തട്ടിമാറ്റി ആദി നൃത്തത്തിൽ തന്നെ ശ്രദ്ധിച്ചു.

മയൂരനടനമാടുന്ന സർപ്പ സുന്ദരിയായ അമ്രപാലിയുടെ താരുണ്യത്തെ, അവളുടെ ഉടലഴകിന്റെ  മാദകത്വത്തെ.

ആദിയുടെ ശ്വാസഗതിയേറുന്നത് ഗോപി നോക്കി നിന്നു.

ആദിയുടെ ചുണ്ടിൽ പുഞ്ചിരി വിടരുന്നു.

സ്വർഗ്ഗം കണ്ടെടുത്ത പ്രതീതിയായിരുന്നു അവന്റെ മുഖപ്രസാദത്തിന്.

വേദിയിൽ പത്തു വട്ടം ചുറ്റി അമ്രപാലിയാടിയ മയൂരനൃത്തം അവസാനിച്ചു.

വേദിയെ വണങ്ങി, വാദ്യോപകരങ്ങളെ വണങ്ങി വേദിയിൽ നിന്നും ഇറങ്ങി അവൾ മാളികയുടെ ഉള്ളിലേക്ക് നടന്നു.

കണ്ണുകൾ ഇറുക്കിയടച്ചു മറ്റൊന്നും ആലോചിക്കാതെ ആദി ധ്യാനാവസ്ഥയിലെന്ന പോലെയിരുന്നു.

മുൻനിരയിൽ

മാനവേന്ദ്രവർമ്മൻ സർവ്വതും മറന്നു കൈകൾ മുറുകെ ചേർത്ത് നെഞ്ചിൽ പിടിച്ചു കണ്ണുകളടച്ചിരുന്നു.

പഞ്ചാപകേശ൯ സംശയത്തോടെ മാനവേന്ദ്രവർമ്മനെ നോക്കി.

“ഉടയതേ,,പൊന്നുടയതെ,,,,”സ്വകാര്യമായി അയാൾ വിളിച്ചു.

“ഹ്മ്മ്,,,,” മാനവേന്ദ്രവർമ്മൻ വിളികേട്ടു.

“പോയോ ,,,,അങ്ങേക്ക് അങ്ങയുടെ സത്ത് നഷ്ടമായോ,,,” സ്വകാര്യമായി പഞ്ചാപകേശ൯ ചോദിച്ചു.

അയാൾ കണ്ണുകൾ തുറന്നു പഞ്ചാപകേശനെ നോക്കി

“നിയന്ത്രിച്ചു,,,നീ പറഞ്ഞത് സത്യം ഇവൾ മാണിക്യം,,,ഇവൾ വെറും മാണിക്യമല്ല ,,നാഗമാണിക്യം,,ഇവളെ പോലെയൊരു സർപ്പസൗന്ദര്യത്തെ നാമിതുവരെ ദർശിച്ചിട്ടില്ല,”

മാനവേന്ദ്രവർമ്മൻ ദീർഘനിശ്വാസം എടുത്തു.

@@@@@

“മാളോരേ,,

വിശിഷ്ട വ്യക്തിത്വങ്ങളെ,,,

മഹതി അമ്രപാലിയുടെ മയൂരനടനത്തോടെ ഗ്രീഷ്മഋതുവിനെ സ്വാഗതമരുളുന്ന ഗ്രീഷ്‌മോത്സവമെന്ന ഈ ഗണികോത്സവത്തിനു തിരശീല വീഴുകയാണ്, അൽപ്പ സമയത്തിനുള്ളിൽ ലേലവും നറുക്കും ആരംഭിക്കുന്നതാണ്. ഇടവേളയിൽ നിങ്ങൾക്ക് ആവശ്യമെങ്കിൽ അന്നപാനങ്ങൾക്കോ ലഹരിപാനത്തിനോ വേഴ്ച്ചക്കോ പോകാവുന്നതാണ്, അരമണിക്കൂർ സമയമുണ്ട്”

വേദിയിൽ നിന്നും അനൗൺസ്‌മെന്റ് ഉയർന്നു

Updated: January 1, 2023 — 6:28 pm