അപരാജിതൻ -45 5514

അവർ അമ്രപാലിയെന്നാൽ കമഴ്ന്നടിച്ചു വീഴുന്ന ഗുണശേഖരനെയും അങ്ങോട്ട് വിട്ടതുമില്ല.

അവർക്ക്, സുഖം കണ്ടത്താൻ മുത്യാരമ്മ തന്റെ കൂട്ടത്തിലെ മനോഹാരികളായ നാല് ദേവദാസിമാരെ ഏർപ്പാടാക്കി അവരുടെ മുറികളിലേക്ക് നാലുപേരെയും അയച്ചു.

ശേഷം, മുത്യാരമ്മ, അമ്രപാലിയാടുന്ന വേദിയിലേക്ക് ചെന്നു.

സൂചികുത്താൻ ഇടയില്ലാത്ത അത്രയും തിരക്ക്.

അമ്രപാലിയെന്ന ചേതോഹരാംഗിയെ ഒരു വട്ടം കാണുവാൻ മാത്രമായി ദൂരദേശത്തു നിന്നും പോലും വന്നവരാണ് കൂടുതലും കാണികൾ.

മുന്നിലത്തെ പ്രധാനികൾ ഇരിക്കുന്ന വരിയിൽ മാനവേന്ദ്ര൯ തമ്പുരാൻ ശിരസുയർത്തി  കാലിന്മേൽ കാൽ കയറ്റി വെച്ച് ഞെളിഞ്ഞിരുന്നു ,മനസ്സിൽ അമ്രപാലിയേ മാത്രം ആഗ്രഹിച്ചുകൊണ്ടും.

ആൾക്കൂട്ടത്തിനു നടുക്കായി ആദിയും ഗോപിയും എത്തിപ്പെട്ടു.

“ലാസ്‌റ് പരിപാടിയാണ്, ഇത് കഴിഞ്ഞാലൊരു ലേലം വിളിയുണ്ട് കേട്ടോ ഒപ്പം ഒരു നറുക്കെടുപ്പും”

“ലേലമോ ,,നറുക്കെടുപ്പോ , അതൊക്കെ എന്തിനാ ഗോപ്യേ”

“അതൊക്കെ താൻ കണ്ടറിഞ്ഞാൽ മതി,,പിന്നെ നറുക്കെടുപ്പിൽ തന്റെ പേരും ഞാൻ കൊടുത്തിട്ടുണ്ട്”

“എന്റെ പേരോ അതെന്തിനാ?”

“അതൊക്കെ കണ്ടറിഞ്ഞാൽ മതി”

“ആയിക്കോട്ടെ ,,അല്ല തന്റെ പേര് കൊടുത്തിട്ടില്ലേ ഗോപി”

“അയ്യോ,,ഇല്ല ഞാനൊരു നിഷ്കളങ്കനാണ് , എനിക്കൊരു കുടുംബമുണ്ട്”

“അപ്പൊ ഞാനോ  ?” ആദി ചോദിച്ചു

“താനിപ്പോ നാടും ചുറ്റി കാളതെളിച്ചു നടക്കാല്ലേ,,ചൂട് നന്നായി കാണും , അതൊന്നു മാറ്റാൻ ഒരു ശ്രമം അത്രേയുള്ളൂ”

“ഗോപ്യേ,,എനിക്കൊന്നും അങ്ങട് മനസിലാവണില്ല കേട്ടോ”

“എല്ലാം വരും പോലെയറിയാം,,ദാ തുടങ്ങാറായി,,ഇനി താനൊന്നു മിണ്ടാതിരുന്നേ”

“ആ ഇനി ഞാൻ മിണ്ടണില്ല ,,അപ്പൊ ഇനി വരാൻ പോണതാണ് ഈ അമ്രപാലിയല്ലേ ”

“സൈലൻസ്,,,ശ് ,,,” ഗോപി ആംഗ്യം കാണിച്ചു

“ഓ ,,,” ആദി ഇഷ്ടകേടോടെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു ചുരുട്ട് എടുത്തു തീ കൊടുത്ത് വായിലാക്കി ആഞ്ഞു വലിച്ചു.

Updated: January 1, 2023 — 6:28 pm