അപരാജിതൻ -45 5341

ചെറിയ ഒരു തോങ് മാത്രം അരയിൽ ധരിച്ച കോമള നിതംബഭാഗം പോളിൽ ചേർത്ത് ദേഹത്തെ മെല്ലെ താളത്തിൽ ചലിപ്പിച്ചു

മുന്നിലെ പ്രമാണിമാർ ഇരിക്കുന്നയിടത്തേക്ക് കൈയിലുണ്ടായിരുന്ന കുഞ്ഞു നിക്കർ വലിച്ചെറിഞ്ഞു.

അത് കൃത്യമായി വീണത്

കണ്ണിമചിമ്മാതെ നൃത്തം കണ്ടു രസിക്കുന്ന മാനവേന്ദ്രവർമ്മന്റെ മടിയിലേക്ക്.

മുന്നിലിരിക്കുന്ന മറ്റുള്ളവർ നീരസത്തോടെ അയാളെ നോക്കി.

കോമള പല്ലു കടിച്ചു മുഖഭാവങ്ങളിൽ ശൃംഗാരം വരുത്തി മാനവേന്ദ്രവർമ്മനെ നോക്കി , തിരിഞ്ഞു പോളിൽ മുഖം അമർത്തി നടു പിന്നിലേക്ക് ആഞ്ഞു കുനിഞ്ഞു ഇടുപ്പ് അനക്കിയപ്പോൾ വെറുമൊരു തോങ് മാത്രമുള്ള അവളുടെ നിതംബവും വെന്തുടകളും അയാൾക്കായി ഇടം വലം ചലിച്ചു.

അത് കണ്ടു ചിരിച്ചു കൊണ്ട് മടിയിൽ കിടന്ന കുഞ്ഞു നിക്കർ മാനവേന്ദ്രവർമ്മൻ കൈയിലെടുത്ത് മുഖം അമർത്തി അതിൽ പതിഞ്ഞ കോമളയുടെ സുഗന്ധം ആവോളം ആസ്വദിച്ചു ലഹരി നേടി.

കാണികൾ കരഘോഷങ്ങളോടെ ആർത്തു വിളിച്ചു.

സ്റ്റേജിൽ നോട്ടുകൾ കുന്നുകൂടി.

അത് കണ്ടു അത്ഭുതത്തോടെ ആദിയും ഗോപിയും പരസ്പരം മുഖത്തോട് മുഖം നോക്കി.

തികച്ചും മാന്യനും മര്യാദരാമനും ആയ ഡോക്ടർ ഗോപി  എവിടെ നിന്നോ കിട്ടിയ ആവേശത്തിൽ മുഖം ഉയർത്തി

കോഴി കൊക്കുന്ന പോലെ “കൊക്കോ ,,കൊക്കോ ..കൊക്കരക്കോ” എന്ന് ഇരു കൈകളും വയറിനു ഇരുവശത്തും അടിച്ചു മാനവേന്ദ്രനെ വ്യക്തമാക്കി അവതരിപ്പിച്ചു,

അതുകണ്ടു നിർത്താതെ ആദി പൊട്ടിചിരിച്ചു കൊണ്ട് മാനവേന്ദ്രനെ നോക്കി.

അയാൾ അന്നേരം നിക്കർ മണത്തുകൊണ്ടേയിരിക്കുകയായിരുന്നു.

അത് കണ്ടു കൈകൾ കൂപ്പി ആദരപൂർവ്വം നിൽക്കുന്ന അയാളുടെ ശിങ്കിടി പഞ്ചാപകേശനും.

@@@@@

ഉറഞ്ഞുതുള്ളിയ ചലനങ്ങളോടെ അടുത്ത പത്തു മിനിറ്റ് കൊണ്ട്  ബോംബൈ കോമളയുടെ ക്യാബറെ കം പോൾ ഡാൻസ് അവസാനിച്ചു.

കോമളയുടെ കൂട്ടക്കാർ പണം വാരിയെടുത്ത് സഞ്ചികളിലാക്കി.

വേദിയിൽ വെളിച്ചം തെളിഞ്ഞു.

നിന്ന് തുള്ളുകയായിരുന്ന കാണികളിൽ ഭൂരിഭാഗവും തളർന്നു ഇരിപ്പിടങ്ങളിൽ ഇരുന്നു.

ഗോപി കോമളയുടെ ഉടലഴക് തന്നെ നോക്കി നിൽക്കുകയായിരുന്നു അന്നേരം.

“ഗോപ്യേ,,,,ഓയ് ഗോപ്യേ ”

ആദി തോണ്ടി വിളിച്ചു.

ഒരു ദീർഘനിശ്വാസത്തോടെ ഗോപി ആദിയെ നോക്കി.

“കണ്ടു,,മനസ് നിറഞ്ഞു”

ആദി ചിരിക്കാൻ തുടങ്ങി.

“വളരെ നന്നായി,,, ഇപ്പോ ആശ്വാസം കിട്ടികാണുമല്ലോ അല്ലെ ”

“അല്ല,,,തനിക്ക് ,,തനിക്കൊന്നും തോന്നിയില്ലേ ”

“എന്ത് തോന്നാൻ,,,”

“ഈ കാണുന്നവർക്ക് തോന്നുന്നതു തന്നെ,,,”

“എനിക്കൊരു മണ്ണും തോന്നിയില്ല”

ഗോപി നിരാശയോടെ സ്വന്തം തലയിൽ ഇരുകൈകളും കൊണ്ടടിച്ചു.

“കൊല്ല് ..കൊല്ലെന്നേ ”

“ഗോപ്യേ,,,എന്താ ഈ കാട്ടണേ ഉണ്ണീ,,,”

Updated: January 1, 2023 — 6:28 pm