അപരാജിതൻ -45 5341

“താൻ ആ റോക്ക് സ്റ്റാറിനെ പോലെ ഇരിക്കുന്നവനെ കണ്ടോ ?”

“ഹ്മ്മ് ആരാത് ?”

“അയാളാണ് മാവീരൻ, തിമ്മയ്യന്റെ അനിയൻ”

“ഹ്മ്മ് പേര് കേട്ടിട്ടുണ്ട,,ഇവനല്ലേ കൊമ്മോർവാഡയിൽ ബംഗ്ളാവൊക്കെയുള്ളവൻ”

“അതെ അത് തന്നെ,,,സ്വന്തമായി ചാരായം വാറ്റുണ്ട്, അത് കൂടാതെ ഡിസ്റ്റിലറിയുണ്ട് , കഞ്ചാവ് കൃഷിയുണ്ട് , കൊക്കെയിൻ നിർമ്മാണവുമുണ്ട്,,ആളൊരു റെയർ പീസാണ്”

“ഇത്രയും മഹാനായിരുന്നോ?”

“എടൊ,,ഇന്നാട്ടിലെയും അടുത്ത നാട്ടിലെയും കോളേജുകളിൽ ഡ്രഗ്ഗ് സപ്പ്ളെ ചെയുന്നവനാണിവൻ, പെൺകുട്ടികളെയാണ് മെയിൻ ലക്‌ഷ്യം, പലയിടത്തും ഉള്ള പെൺകുട്ടികളെ ഡ്രഗ്ഗിനു അടിമപ്പെടുത്തി ഇവന്റെ ഏരിയയിൽ കൊണ്ട് വന്നു അവരെ ഡ്രഗ്സ് കൊടുത്ത് സെക്ഷ്വലി അബ്യുസ് ചെയ്യുന്ന പരിപാടികളും ഇവനുണ്ട്, ഒരിക്കൽ ഹോസ്‌പിറ്റലിൽ ഒരു പെൺകുട്ടി അഡ്മിറ്റ് ആയിരുന്നു, അങ്ങനെയറിഞ്ഞതാ,,,ശരിക്കും അപകടകാരിയാണിവൻ,,,വെരി ഡേഞ്ചറസ്”

“ഓ അതെന്തെങ്കിലുമാകട്ടെ,,അതൊന്നും എന്റെ വിഷയമല്ല,,ഐ ആം നോട്ട് അറ്റ് ഓൾ ഇന്റെരെസ്റ്റഡ് ”

ആദി തന്റെ താല്പര്യമില്ലായ്മ തുറന്നു പറഞ്ഞു.

“അല്ല മറ്റേ കക്ഷിയാരാ ” ഖനി മുതലാളി ചൊല്ലടങ്കനെ ചൂണ്ടി ആദി ചോദിച്ചു.

“അതെനിക്കറിയില്ല,,ഞാൻ ആദ്യമായി കാണുന്നയാളാണ്”

അവർ സംസാരിച്ചു കൊണ്ടിരുന്ന നേരം

മുത്യാരമ്മ സ്റ്റേജിൽ എഴുന്നേറ്റു നിന്നു സകലരെയും വണങ്ങി.

ബൊംബൈക്കാരി കോമളയെ ക്ഷണിച്ചു.

അതോടെ

സകല ദീപങ്ങളും ഓഫ് ചെയ്തു.

വേദിയാകെ ഇരുട്ടായി.

കാണികൾ ബഹളം വെക്കുവാൻ ആരംഭിച്ചു.

@@@

അതെ നിമിഷം

ഒരു മണിനാദം മുഴങ്ങി.

സ്റ്റേജിൽ നടുക്കായി ഒരു പൊട്ടു പോലെ വയലറ്റ് ദീപം തെളിഞ്ഞു.

മെല്ലെ പ്രകാശം കൂടി വന്നു.

കോൺ ആകൃതിയിൽ മുകളിൽ നിന്നും പ്രകാശം തെളിഞ്ഞു.

അതിനുള്ളിൽ സുന്ദരവും മനസ്സിന് ചാഞ്ചല്യം ഉണ്ടാക്കുന്നതുമായ ക്യാബറെ വേഷവിധാനങ്ങളോടെ കോമള സുസ്മേര വദനയായി തൊഴുകൈകളോടെ നിൽക്കുന്നു.

സകലരും ആർപ്പുവിളിച്ചു.

അവൾ കൈഇരുവശത്തേക്കും നിവർത്തിപിടിച്ചു.

ഞൊറിവുകൾ കെട്ടിയ ചെറിയ വസ്ത്രം കൊണ്ട് മാറുകൾ മറച്ചിരിക്കുന്നു.

കഴുത്തിൽ ആവശ്യത്തിന് മാത്രം ആഭരണങ്ങൾ,

വയറിനു കുറുകെയായി അരപ്പട്ട പോലുള്ള അരഞ്ഞാണം.

തുടകൾക്ക് പാതി വരെ മാത്രം എത്തുന്ന ഞൊറിവുകളോട് കൂടിയ വേഷം.

അവൾ വിരൽ ഞൊടിച്ചപ്പോൾ ഡ്രം താളം മുഴങ്ങി.

Updated: January 1, 2023 — 6:28 pm