അപരാജിതൻ -45 5203

“ഓഹോഹോ ,,അപ്പൊ കാസനോവ പോലും പെണ്ണുപിടുത്തത്തിൽ ഇയാൾക്ക് മുന്നേ കുമ്പിട്ടു നിൽക്കുമല്ലേ” അതിശയത്തോടെ ചോദിച്ചു.

“നില്കുമോന്നോ,,,നമ്മുടെ നോബൽ പ്രൈസ് കമ്മിറ്റി പെണ്ണ് പിടിത്തതിന് നോബൽ പ്രൈസ് ഏർപ്പെടുത്തിയാൽ ഈ ജന്മത്തിൽ വേറെ ഒരാൾക്കും ആ അവാർഡ് വേറെ ആൾക്കും കൊടുക്കാതെ എല്ലാ വർഷവും ഇയാള് നേടും,,അത്രക്കും മഹാ,,,വേന്ദ്രനാ ഈ മാനവേന്ദ്ര വർമ്മൻ ”

“ഓഹ്,,മൈ ഗോഡ്…സീരിയസ്‌ലി ?’ ആശ്ചര്യത്തോടെ ആദി കണ്ണ് മിഴിച്ചു ഗോപിയെ നോക്കി ചോദിച്ചു.

“ആണെടോ,,അക്കാര്യത്തിൽ ഇങ്ങേരു ഒരു സിംഹരാജനാ”

ആദി അത്ഭുതത്തോടെ അയാളെ നോക്കുമ്പോൾ അയാൾ വീണ്ടും മുത്യാരമ്മയെ കെട്ടിപുണരുന്നു.

മുത്യാരമ്മ അയാളെ വണങ്ങി തിരിഞ്ഞു വേദിയിലേക്ക് നടന്നു കയറുമ്പോൾ

മാനവേന്ദ്രവർമ്മൻ, കുറുക്കൻ കോഴിക്കൂട്ടിലേക്ക് നോക്കും പോലെ.  മുത്യാരമ്മയുടെ, പട്ടുചേലയിലും ഒതുങ്ങാത്ത,  വീർത്തുരുണ്ടു വിശാലമായ  ഘനനിതംബങ്ങളുടെ ഇടം വലമുള്ള ചലനത്തെ  കൊതിയോടെ നോക്കി വെള്ളമിറക്കിനിൽക്കുകയായിരുന്നു”

“താൻ പറഞ്ഞ പോലെ തന്നെ,,ഇയാൾ മാനവേന്ദ്ര വർമ്മനല്ല ,,മഹാ വേന്ദ്ര വർമ്മൻ തന്നെ”

ആദി ഉറപ്പ് വരുത്തി ഒരു ചിരിയോടെ പറഞ്ഞു.

അൽപ്പം കഴിഞ്ഞില്ല

മിനുങ്ങുന്ന ഒരു പട്ടു ജുബ്ബയണിഞ്ഞു തിമ്മയ്യൻ അവിടെ എത്തി.

തിമ്മയ്യന് പുറകിലായി കറുത്ത  കാഷ്വൽ ഷർട്ടും നീല ജീൻസുമണിഞ്ഞു അരയിൽ ചെയിൻ പോലെയുള്ള ബെൽറ്റും ധരിച്ചു മുടിനീട്ടി വളർത്തിയ മാവീരനും.അയാളുടെയൊപ്പം കൊയിലാഗനി മുതലാളി തലൈവാരി ചൊല്ലടങ്കനും ഉണ്ടായിരുന്നു.

അവർ മൂവരും മുന്നിലേക്ക് വന്നു വരിയിൽ ഇരിക്കുന്ന മാനവേന്ദ്ര വർമ്മനെ ഒന്ന് നോക്കി.

മാനവേന്ദ്രവർമ്മൻ ശത്രുപക്ഷത്തുള്ള അവരെയും ഗൗനിച്ചില്ല.

അവർ മാനവേന്ദ്രന് ഇടയിൽ മൂന്നു കസേരകൾക്ക് അപ്പുറമായി ഇരുന്നു.

അതെ സമയം തന്നെ

ഇൻസ്‌പെക്ടർ ഗുണശേഖരൻ പോലീസ് വേഷത്തിൽ അവിടെയെത്തി.

വേദിയുടെ അരികിൽ നിന്നിരുന്ന പോലീസുകാർ അയാൾക് സല്യൂട്ട് നൽകി.

അയാൾ മാനവേന്ദ്രനെ കണ്ടപ്പോൾ ഒരു ചിരി വരുത്തി കുമ്പിട്ടു വണങ്ങി.

മാനവേന്ദ്രവർമ്മൻ ഒന്ന് തല കുലുക്കി.

ഗുണശേഖര൯ ഇടയിൽ ഒഴിച്ചിട്ടിരുന്ന മൂന്നു കസേരകളിൽ നടുക്കായി ഇരുന്നു.

“തിമ്മയ്യനും ഗുണശേഖരനുമല്ലേ അത് ഗോപ്യേ”

“അതെ…”

“ഹ്മ്മ് ,,” ആദി നന്നായി ഇരുത്തി മൂളി.

Updated: January 1, 2023 — 6:28 pm