അപരാജിതൻ -45 5514

ആദി ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് വീണ്ടും പുകയെടുത്തു.

എന്നിട്ട് ചില്ലം കൊട്ടിയുള്ളിലുള്ള പുകയുന്ന ലഹരിമിശ്രിതം മണ്ണിൽ കളഞ്ഞു. ചില്ലം കൗണ്ടറിലെ ആൾക്ക് തന്നെ കൊടുത്തു.

“ഇന്നാ അണ്ണാച്ചി,,എനിക്കിതൊന്നും പോരാ,,”

“ഭയങ്കരജന്മം തന്നെ ” ഗോപി ആത്മഗതം പറഞ്ഞു.

@@@@@@

 

ആ സമയം

മാളികയുടെ മുന്നിലുള്ള  പന്തലിലെ സ്‌പീക്കറിൽ നിന്നും നൃത്തം ആരംഭിക്കുവാനുള്ള വിളിച്ചു പറയൽ ആരംഭിച്ചു.

“വാടോ,,എന്ന നമുക്കിനി അങ്ങോട്ടേക്ക് പോകാം” ഗോപി ആദിയെയും പിടിച്ചു വലിച്ചു നേരെ പന്തലിലേക്ക് നടന്നു.

എല്ലായിടത്തും ആളുകൾ നിറഞ്ഞു കഴിഞ്ഞിരുന്നു.

മൈക്കിൽ അനൗൺസ്‌മെന്റ് പറയുന്നയാൾ തമിഴിലും കന്നഡത്തിലും തെലുഗിലുമെല്ലാമായി മഹതി മുത്യാരമ്മയെ ഒന്നാം വേദിയിലേക്ക് ക്ഷണിച്ചു.

ആളുകൾ കയ്യടിച്ചും ആരവം മുഴക്കിയും അവരെ ആനയിച്ചു.

 

തിളങ്ങുന്ന കാഞ്ചിപുരം പച്ചപട്ടു ചെലചുറ്റിയവർ വേദിയിലേക്ക് വന്നു.

സകലരെയും നോക്കി ചിരിച്ചു വണക്കം പറഞ്ഞു.

കൂടെ, അൽപവേഷം ധരിച്ച കരഗാട്ട കലാകാരികളെ പരിചയപ്പെടുത്തി.

വേദിക്ക് താഴെയായി ഒരുക്കിയയിടത്ത് തകിൽ നാദസ്വര കലാകാരന്മാർ നിരന്നു.

കരഗാട്ട നർത്തകരായ പുരുഷന്മാർ വന്നു മണ്ണ് തൊട്ടു വേദിയെ തൊട്ടു സംഗീത ഉപകരണങ്ങൾ തൊട്ട് വണങ്ങി.

അവർക്ക് പിന്നാലെ നൃത്തക്കാരികളും വന്നു വണങ്ങി.

താളം മുഴങ്ങി.

സാധാരണ നൃത്തത്തിൽ ആരംഭിച്ചു ആട്ടം മുന്നേറും നേരം ആട്ടത്തിന്റെ  രീതി മാറി.

കാണികളെ സുഖിപ്പിക്കാൻ ആട്ടത്തിനു രതിചുവ വരാൻ ആരംഭിച്ചു.

നിലത്തു മലർന്നു കിടന്നു അരക്കെട്ടുയർത്തി താളത്തിനൊന്നു ചുവടു വെക്കുന്ന കരഗാട്ട നൃത്തക്കാര൯മാരുടെ  അരയിലിരുന്നു ചലനത്തിനൊത്തു ആട്ടകാരികൾ ചുവടുവെച്ചു.

നിലത്തു മലർന്നു കിടക്കുന്ന ആട്ടക്കാരിയുടെ മേലെ കിടന്നു ആട്ടക്കാരൻ മാറിൽ മുഖം അമർത്തി തലയിളക്കി.

താളത്തിനൊത്തു ആട്ടക്കാരികളുടെ അരയിൽ മുഖം അമർത്തി ചലിപ്പിച്ചു

താളം മുറുകുമ്പോൾ എഴുന്നേറ്റു നിന്നന്നവർ അരക്കെട്ടു ശക്തിയിൽ കൂട്ടിമുട്ടിച്ചു.

നൃത്തക്കാരന്റെ കഴുത്തിനു മേലെ ആട്ടകാരികൾ കയറിയിരുന്നാടി.

കാണുന്നവന് ഉള്ളിൽ ലൈംഗികവികാരം ഉണ്ടാകുന്ന തരത്തിൽ ദേഹമനക്കിയും  പരസ്പരം തെറിപറഞ്ഞും അവർ ആട്ടമാടി.

കാണികളുടെ ഇടയിലേക്ക് ആട്ടക്കാരികൾ സംഭവനക്കായി ഇടവേളകളിൽ ഇറങ്ങിനടന്നു.

Updated: January 1, 2023 — 6:28 pm