അപരാജിതൻ -45 5514

ഇരുവരും കൂടെ ഹുക്ക കൗണ്ടറിൽ പോയി ചീട്ട് വാങ്ങി നിരന്നുരിക്കുന്നവരുടെ പിന്നിൽ പോയിരുന്നു വ്യത്യസ്ത ഫ്ലേവറുകളിൽ ഹുക്ക തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ

ഇരുവരും പൊടിയും തട്ടിഎഴുന്നേറ്റു.

മുന്നോട്ട് നടന്നപ്പോൾ കഞ്ചാവ് കൗണ്ടർ കണ്ടു.

“ഗോപ്യേ,,നമുക്കെന്നാ ഒരണ്ണം പിടിപ്പിച്ചാലോ”

“അമ്പോ തനിക്കിതുമുണ്ടോ”

“നൂറ്റാണ്ടിലൊരിക്കൽ മാത്രം,,അത്രേയുള്ളു, കണ്ടപ്പോൾ ഒരു കൗതുകം തോന്നുന്നു”

“എനിക്ക് വേണ്ടാ , അല്ല താൻ ഇതും വലിച്ചു തലയിൽ പൊക കയറി ഇവിടെ പണിയാക്കുമോ?”

“അങ്ങനെയൊരിക്കലുമില്ല,,താൻ വാ”

അവർ കൗണ്ടറിനരികിലെത്തി.

 

അവിടെ  മണ്ണി൯ചില്ലങ്ങൾ നിരത്തി വെച്ചിരുന്നു.

“അണ്ണാച്ചി ഒന്ന് നിറച്ചു താ” ആദി പേഴ്സിൽ നിന്നും രണ്ടു നൂറു രൂപ എടുത്തു നീട്ടി ആവശ്യപ്പെട്ടു.

കൗണ്ടറിൽ നിന്നയാൾ മേശപുറത്തു വെച്ചിരുന്ന ചേരുതടിപെട്ടിയിൽ നിന്നും ഉണങ്ങിയ കഞ്ചാവ് എടുത്ത് മേശപുറത്ത് വെച്ച് അരകഴഞ്ചു നീളത്തിൽ നുറുക്കി ഇടിയൻ തടിക്കട്ടിയിൽ വെച്ചിടിച്ചു ജാപ്പാണം പുകയിലയുമായി കൂട്ടിഞെരടി ചില്ലത്തിൽ നിറച്ചു വെള്ളതുണികീറി നനച്ചു ചില്ലംകീഴ് പൊതിഞ്ഞു, താഴെയുളള നെരിപ്പോടിൽ നിന്നുമൊരു ചെറുതീക്കനൽ ചില്ലത്തിനു മുകളിൽ വെച്ചൂതി പുകവരുത്തിയവന് നൽകി.

ഗോപി ആകാംക്ഷയോടെ നോക്കി നിന്നു.

ആദിയത് വാങ്ങി വിരലിൽ തിരുകി ചിരിയോടെ ചുണ്ടിൽ വെച്ച് കണ്ണുകളടച്ചു നയനാർ കുടുംബകാരണവന്മാരെയും വിശിഷ്യാ തന്റെ പുലിവേൽനായക ഗുരുനാഥനെയും നന്പൻ ചുടലയെയും മനസ്സിൽ ധ്യാനിച്ച് ആഞ്ഞൊരു പുകയെടുത്തു നെഞ്ചിനുള്ളിൽ നിറച്ചു ധ്യാനാവസ്ഥയിൽ അൽപ്പം നേരം നിന്നു .

മെല്ലെയവന്റെ ഇരുനാസാദ്വാരങ്ങളിൽ നിന്നും കടുത്തപുകയിറങ്ങി വന്നു.

മൂന്നുവട്ടം അവനാഞ്ഞു വലിച്ചു.

കണ്ണ് തുറന്നു ഗോപിയെ നോക്കി.

പതിനഞ്ചു വട്ടം പുക എടുത്തപ്പോൾ ഉള്ളിലെ സാമഗ്രി എരിഞ്ഞു ചാരമായിരുന്നു.

വീണ്ടും പണം കൊടുത്ത് ചില്ലം നിറച്ചവൻ പുക ആഞ്ഞടിച്ചു കയറ്റി.

ഗോപി വായ് തുറന്ന് അന്ധാളിച്ചു നിൽക്കുകയായിരുന്നു..

“പോരെടോ,,,വീര്യം ഒട്ടും പോരാ,സാമ്പ്രാണിത്തിരി വലിച്ചപോലെയുണ്ട്”

ഗോപി ചുറ്റും നോക്കി

അവിടെ ഇതേ കഞ്ചാവ് വലിച്ചു തലക്ക് ചൊരുക്കി ബോധം പോയി കിടക്കുന്ന പത്തു പന്ത്രണ്ടു ആളുകളെ നോക്കി.

“താനെന്ത് ജന്മമാടോ, സാധരണ മനുഷ്യൻ ഓഫാകുന്ന ലഹരികളൊക്കെ ഉപയോഗിച്ചിട്ടും തനിക്ക് ഒന്നുമായില്ലയെന്നോ”

Updated: January 1, 2023 — 6:28 pm