അവിടെ വാറ്റുന്ന വീര്യം കൂടിയ ചാരായം വിൽക്കുന്നയിടത്തെത്തി.
“ഗോപ്യേ,,രുചിക്കുന്നുണ്ടോ?”
“ഇല്ല ,,ഇതൊക്കെ മണത്ത തന്നെ എനിക്ക് ബോധം പോകും, എനിക്ക് വേണ്ടാ”
ഒരു കോപ്പയുടെ പകുതി കുടിക്കുന്നവർ തന്നെ അവിടെ കിടന്നു ആടുകയായിരുന്നു.
അത്രക്കും വീര്യമുള്ള ചാരായം.
ആദി പോക്കറ്റിൽ നിന്നും നൂറു കൊടുത്ത് ഒരു കോപ്പ വാങ്ങി.
“എന്നാ,,ഗോപിയുടെ അനുഗ്രഹത്തോടെ ഞാനങ്ങോട്ട്…” കോപ്പ കാണിച്ചു ചിരിയോടെ ആദി അനുവാദം ചോദിച്ചു.
“അല്ല ,,,,” ഗോപി പറഞ്ഞു തീരും മുൻപേ തന്നെ ഒരു കോപ്പ ചാരായം അവൻ അകത്താക്കി.
നാലഞ്ചു മിനിറ്റ് കഴിഞ്ഞു.
“എന്ത് കോപ്പാണിത് , ഒരു കിക്കുമില്ലല്ലോ അണ്ണാച്ചി” ആദി കോപ്പ വിളമ്പുകാരനു നീട്ടി.
വിളമ്പുകാരൻ അതിശയത്തോടെ ആദിയെ നോക്കി.
ഒരു കോപ്പ വീര്യം കൂടിയ ചാരായം മുഴുവൻ വലിച്ചു കുടിച്ച അവനു ഒരു മാറ്റവും ഇല്ല.
“ഇത് കുടിച്ചിട്ട് തനിക്കൊരു കുഴപ്പവുമില്ലേ?” അതിശയത്തോടെ ഗോപി ചോദിച്ചു.
“എന്ത് കുഴപ്പം, എനിക്കൊന്നുമായില്ല, ഒരെണ്ണം കൂടെ താ ”
ആദി ചോദിച്ചത് കേട്ട് അയാൾ ഒരു കോപ്പ കൂടെ അവനു കൊടുത്തു നൂറു രൂപയും വാങ്ങി.
അവനതു ഒറ്റവലിക്ക് കുടിച്ചു തീർത്തു.
ചുറ്റും നോക്കി.
അഞ്ചു മിനിറ്റ് അവിടെ തന്നെ നിന്നു ഒരു മാറ്റവുമില്ല .
” ന്റെ ഇരുന്നൂറു രൂപ വെള്ളത്തിലായി,,വീര്യം കൂടിയ മദ്യം,,ആളെപറ്റിക്കാൻ ”
അവനരികിൽ നിന്നവർ അതിശയത്തോടെ അവനെ നോക്കി.
“ഇനി വേണോ തമ്പി ,,വേണമെങ്കിൽ ഫ്രീ ആയി തരും”വിളമ്പുകാരൻ അവനൊരു ആനുകൂല്യം നൽകി.
“ഫ്രീ ആയി നിങ്ങടെ അപ്പൂപ്പന് കൊണ്ട് പോയി കൊടുക്ക്,,,,,ഇനി വേണ്ടാ,, ”
ആദി ഗോപിയെയും കൂട്ടി മുന്നോട്ട് നടന്നു.
“താനെന്തു ജന്മമാടോ ഇത് ,, രണ്ടു കോപ്പ മിണുമിണ അടിച്ചു കയറ്റിയിട്ടു തനിക്കു ഒരു വികാരവും ഇല്ലെടോ ”
“ഒന്നുമില്ല ,,വയറു എരിയുന്നുണ്ട് അത്രേ ഉള്ളൂ” ആദി മറുപടി പറഞ്ഞു.
“ഗോപ്യേ,,ദേ ഹുക്ക ,,എനിക്കതു വലിക്കണം, വാ ,,താനും വലിച്ചോ”
ആളുകൾ നിരന്നിരുന്നു ഹുക്ക വലിക്കുന്നത് കണ്ടു അവൻ ഗോപിയെ ചൂണ്ടികാണിച്ചു പറഞ്ഞു.
“അത് വേണമെങ്കിൽ ഞാൻ ട്രൈ ചെയ്യാം”