അപരാജിതൻ -45 5514

“ദൈവമേ,,ഇനി ഇവിടത്തെ പൊലീസിന് ശിവശൈലം സർക്കാരിൽ നിന്നും സംരക്ഷണം കിട്ടാൻ പട്ടാളത്തെ കൊണ്ട് വരേണ്ടി വരുമോ ആവോ” തമാശയായി ഗോപി ചോദിച്ചു.

“വേണമെങ്കിലാവാം,,ഗോപി , ഇവിടെ പരിപാടി തുടങ്ങാൻ തമസമുണ്ടെന്നു തോന്നുന്നു, നമുക്ക് അപ്പുറത്തൊക്കെ പോയി കാണാം”

അവരിരുവരും മാളികയുടെ പുറകിലേക്ക് നടന്നു.

ആദി നടക്കും വഴി മാളിക നല്ലപോലെ നോക്കികണ്ടു.

“ഗോപ്യേ,,,ഇതെന്താ ഈ മുറികളിൽ ഒക്കെ ഒരു ശബ്ദം”

“എടൊ,,അത് കട്ടില് കുലുങ്ങുന്നതാ, ഉള്ളിൽ നല്ല മേളമല്ലേ”

“കട്ടിൽ കുലുങ്ങുന്നതോ ,,,” ആദി അല്പം നേരം ആലോചിച്ചു.

“എനിക്കങ്ങോട്ട് മനസ്സിലായില്ലല്ലോ ഗോപ്യേ”

“അല്ലേലും ഈ വക കാര്യങ്ങളിൽ താനൊരു ലോകതോൽവി ആണെന്ന് എനിക്ക് നന്നായിയറിയാം”

“താനൊരു ഡോക്ടറല്ലേ ഗോപ്യേ,,എനിക്കൊന്നു വ്യക്തമാക്കി താ, കട്ടിൽ എന്തിനാ ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത്”

“കഷ്ടം,,എടൊ ഇത് മുത്യാരമ്മയുടെ മാളികയാണ്, ഇവിടെ മുറികളിൽ കട്ടിലിൽ എന്താ സംഭവിക്കുന്നത് എന്ന് തനിക്കറിയില്ല, അപ്പോ ചലനത്തിന് ഒപ്പം ചിലപ്പോ കട്ടില് കുലുങ്ങും,,ആ ശബ്ദമാണ് ഇതൊക്കെ”

“അമ്പടാ,,എം ബി ബി എസിൽ ഇതൊക്കെ പഠിപ്പിക്കുന്നുണ്ടാകുമല്ലേ ”

ഗോപി ആദിയെ ഒരു നോട്ടം നോക്കി.

“വേണ്ടാ ,,,പാവമാ,,വെറുതെ പറഞ്ഞതാ”

“തനിയ്‌ക്കെല്ലാം അറിയാം എന്ന് എനിക്കറിയാം,,പക്ഷെ എന്റെ വായിൽ നിന്ന് കേള്ക്കാ൯ വേണ്ടിയുള്ള തന്റെ കാഞ്ഞ ബുദ്ധിയാണിതെന്നു അതിലും നന്നായി അറിയാം കേട്ടോ,,കൂടുതൽ സ്മാർട്ട് ആകേണ്ട” ഗോപി അവനു വാണിങ് നൽകി.

“ആയിക്കോട്ടെ സർ,,ഞാൻ ചുപ് രഹോ ”

മിണ്ടാതെ ആദി ഗോപിയുടെ ഒപ്പം നടന്നു.

അന്നേരമാണ്

ഇടനാഴിയിൽ നിന്നും ചാരുലത പുറത്തേക്ക് ഇറങ്ങിയത്.

അവൾ വലതുഭാഗത്തുള്ള ഒരു ദേവദാസിയോട് സംസാരിച്ചു വിറക്പുരയിലേക്ക് നടന്നു.

ആദിയും ഗോപിയും മുന്നിലേക്ക് നടന്നുകൊണ്ടിരിക്കെ കൈയിൽ പ്ളാവിൻ വിറകുകൾ മുറുകെ പിടിച്ചു അവർക്കു കുറുകെയായി ചാരു നടന്നു നീങ്ങി.

അവൾക്ക് തൊട്ടരികിൽ തന്നെ ആദിയെത്തിയിരുന്നു.

അവൾ ഒരടി മുന്നിലേക്ക് നടന്നപ്പോൾ ആദി അവൾക്കു പുറകിലൂടെ മുന്നോട്ടേക്ക് നീങ്ങി.

പരസ്പ്പരം കണ്ടുമുട്ടാനവരെ വിധിയനുവദിച്ചില്ല.

അവരിരുവരും അവിടെ സജ്ജീകരിച്ച ഭക്ഷണ കൗണ്ടറുകൾക്ക് സമീപമായി ചെന്നു.

വിവിധ രുചികളിലുള്ള സസ്യമാംസ വിഭവങ്ങൾ ഉണ്ടാക്കി ചൂടോടെ വിളമ്പുന്നുണ്ടായിരുന്നു.

അവരിരുവരും അവിടെ നിന്നും ആഗ്രഹം തോന്നിയവ കുഞ്ഞു പ്ളേറ്റുകളിൽ വാങ്ങി കഴിച്ചു രുചിയറിഞ്ഞു.

Updated: January 1, 2023 — 6:28 pm