അപരാജിതൻ -43 5203

കൊയിലാഗനിയിൽ

തിളച്ചു മറിയുന്ന പകൽ ചൂടിൽ, പ്രാണവായു കുറവുള്ള എലിമാളങ്ങളിൽ ചെറുപിക്കാസുകളുമായി കയറിയിറങ്ങി കൽക്കരി വെട്ടി ചെറുകുട്ടകളിലാക്കുകയും പുറത്ത്  കയർ കെട്ടി അവർ നിറക്കുന്ന കുട്ടകൾ വലിച്ചെടുത്ത് ചുമന്നു കൊണ്ട്പോയി ഒരു വശത്തായി കൂമ്പാരം കൂട്ടിയിടുകയും ചെയ്യുന്ന രണ്ടു ചപ്പാത്തിപ്പുറത്ത് വിശപ്പകറ്റി ജീവൻ നിലനിർത്തുന്ന കുട്ടികൾ, അവരിൽ ശിവശൈലത്തു നിന്നുള്ളവരും മറ്റു നാടുകളിൽ നിന്നുള്ളവരും മുറാക്കബയിലെ സൂഫി കുട്ടികളുമുണ്ട്.

മുതലാളി ചൊല്ലടങ്കന്റെ നിർദേശപ്രകാരം കൽക്കരിതീയിൽ കാൽ പാദം പൊള്ളിച്ച, കപിലൻ കാലിൽ തുണിചുറ്റി വേലയ്ക്ക് ഇറങ്ങിയിട്ടുണ്ട്. അവൻ എലിമാളത്തിനുളിൽ നൂണ്ടു കയറി കൽക്കരി വെട്ടിപ്പൊളിക്കുന്ന വേലയാണ് ചെയ്തിരുന്നതും.

സമയം രണ്ടു കഴിഞ്ഞപ്പോൾ

കുട്ടികൾക്ക് ഭക്ഷണം കിട്ടാനുള്ള നേരമായി.

പതിവ് പോലെ കങ്കാണികൾ എല്ലാവര്ക്കും രണ്ടു ചപ്പാത്തിയും പച്ചമുളകും കൊടുത്തു ഭക്ഷണമായി.എല്ലാവരും അത് കഴിഞ്ഞയുടനെ വീണ്ടും തങ്ങളുടെ വേലകളിൽ വ്യാപൃതരായി.

അന്നേരം

മുറക്കബയിലെ സൂഫി കുട്ടികളെ എല്ലാവരെയും കങ്കാണികൾ ഒരു വശത്തേക്ക് മാറ്റി നിർത്തി.

കുട്ടികൾ ഭയത്തോടെ അവിടെ നിന്നു.

അന്നേരം , കങ്കാണികളിൽ പരമൻ കങ്കാണി അവർക്കുള്ള ഒരു വലിയ കുപ്പി കരിയട്ടയിട്ട് വാറ്റിയ റാക്കുമായി വന്നു.

ദിവസവും കുട്ടികളെ വീര്യം കൂടിയ റാക്ക് കുടിപ്പിച്ചു ലഹരിയിൽ പണി എടുപ്പിക്കുമ്പോൾ അവർ വേദനകൾ അറിയില്ല , ദേഹത്തുണ്ടാകുന്ന മുറിവുകൾ വേഗം കരിയും.

ഹറാമായ റാക്ക് കണ്ടപ്പോൾ തന്നെ അവർ പേടിച്ചു കരയാൻ തുടങ്ങി.

അന്നേരം പരമൻ കങ്കാണി പറഞ്ഞതനുസരിച് രണ്ടു പേര് ഓരോ കുട്ടികളെയായി കൊണ്ട് വന്നു കൈയും കാലും മുറുകെ പിടിച്ചു വാ പൊളിച്ചു നിർത്തി, അവർ അനങ്ങാനാകാതെ നിന്ന് കുതറുന്ന നേരം പരമൻ റാക്ക് കുപ്പി അപ്പാടെ അവരുടെ ചുണ്ടിലേക്ക് ചേർത്ത് കമഴ്ത്തി അരകുപ്പിയോളം വീര്യം കൂടിയ റാക്ക് അവരുടെ അണ്ണാക്കിനെ തീപിടിപ്പിച്ചു കൊണ്ട് വയറിനുള്ളിലേക്ക് കടന്നു.

ശർദ്ദിക്കാതെയിരിക്കാൻ നാരങ്ങയും മുളകും അരച്ച വെള്ളവും വായിലേക്ക് ഒഴിച്ചു വായും മൂക്കും  അടച്ചു പിടിച്ചു. അൽപ്പം നേരം അങ്ങനെ നിർത്തി ഓരോരുത്തരെയായി നിർത്തി തിരികെ കൊണ്ടുപോയി വിട്ടു.

ഉള്ളിൽ കയറിയ റാക്ക് അതിവേഗം അവരുടെ തലച്ചോറിനെ മന്ദിപ്പിച്ചു തുടങ്ങിയിരുന്നു.

ആടിയാടി അവർ അവരുടെ പണികൾ തുടർന്നു.

അവരുടെ ദുരിതങ്ങൾ കണ്ടപ്പോൾ പുറത്തു നിൽക്കുന്ന കപിലനും  ഐങ്കരനും സൂലിയും വിഷമത്തിലായി. അവരും വന്ന നാൾ ഇതെല്ലാം അനുഭവിച്ചത് തന്നെയായിരുന്നു.

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.