അപരാജിതൻ -43 4877

“ഒരു കുറവും ഇല്ലല്ലേ ,,സൂര്യാ,,,” ദേഷ്യത്തോടെ ഉയർന്ന സ്ത്രീശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു,

കോപത്തോടെ അവരുടെ മുന്നിലേക്ക് നടന്നടുക്കുന്ന ഇഷാനിക തമ്പുരാട്ടി.

അവൾ സൂര്യന് നേരെ മുന്നിൽ വന്നു നിന്നു.

“മറന്നല്ലേ നീ ,,എന്റെ നോവും കണ്ണീരും മറന്നല്ലേ നീ ,,അല്ലെങ്കിലും നിനക്ക് നിന്റെ കാര്യമല്ലേ വലുത് , നിനക്ക് ഇരിക്കാൻ പോകുന്ന രാജരാജസിംഹാസനത്തിന്റെ ചിന്ത മാത്രമല്ലേയുള്ളൂ, അല്ലാതെ ഉടപ്പിറന്നോളുടെ മാനത്തിനു വലിയ വിലയൊന്നും ഇല്ലല്ലോ” ദേഷ്യത്തോടെ ഇശാനിക പറഞ്ഞു.

“ഇശാ,,,,എന്തായിത് ?” ഈർഷ്യയോടെ ധർമ്മസേനൻ തിരക്കി.

“ഞാനും ഈ പ്രജാപതിരക്തം തന്നെയാ, ഈ മണ്ണിലിട്ടാണ് ഒരു നായ എന്നെ തല്ലി എന്റെ അഭിമാനം കെടുത്തിയത്, അത് അധികം നാൾ ഒന്നും  കഴിഞ്ഞിട്ടില്ല, നിങ്ങളെല്ലാവർക്കും അറിയുന്നത് തന്നെയല്ലേ, നിങ്ങൾ മറന്നാലും എനിക്ക് മറക്കാൻ കഴിയില്ലല്ലോ. ഈ മണ്ണിൽ ഇല്ലാതെയായത് എന്റെ അഭിമാനമാ,, നാടും നാട്ടുകാരും അറിഞ്ഞു, ഇവിടെ പന്തലും മാളികയും യാഗവും നടത്താൻ നിങ്ങൾക്ക് നേരമുണ്ട്, ഞാൻ അനുഭവിച്ച നോവിന് പകരം ചോദിക്കാൻ മാത്രം നേരവുമില്ല , മനസ്സുമില്ല,”

“എന്താ ഇശാ,,നീയിങ്ങനെ, ഞാനതു മറക്കുമോ ” സൂര്യൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“നിർത്ത് സൂര്യാ,,ഇനിയും നീയിങ്ങനെയെന്നെ സ്നേഹം നടിച്ചു പരിഹസിക്കല്ലേ, നീ യാഗം നടത്തി ദ്വിഗ്‌വിജയിയായി പ്രജാപതി രാജരാജസിംഹാസനത്തിൽ കിരീടധാരണം ചെയ്ത് അവകാശം ഉറപ്പിച്ചോ , പക്ഷെ ഒന്ന് നീ ഓർത്തോ ,, നിന്റെ ഉറപ്പിറന്നോളെ മാനം കെടത്തിയവനേ കണ്ടു പിടിച്ച് ഇല്ലാതെയാക്കാൻ സാധിക്കാത്ത നീ , ഈ യാഗം നടത്തി എന്ത് ദ്വിഗ്‌വിജയമാണ്‌ സ്ഥാപിക്കാൻ പോകുന്നത് എന്ന് എനിക്കറിയില്ല” നിറയുന്ന മിഴികളോടെ ഇശാനിക പറഞ്ഞു.

എല്ലാവരും അവളുടെ വാക്കുകൾ കേട്ട് നിശബ്ദരായി.

“ഓരോ ദിവസവും എണ്ണിയെണ്ണിയാ ഞാൻ ജീവിക്കുന്നത്, എന്നെ നോവിച്ചവന്റെ ശിരസ് എന്റെ കാൽച്ചുവട്ടിൽ കിടക്കുന്നത് കാണാ൯,,നീ തന്നെ എനിക്ക് തന്ന വാക്കാ,,,ഒക്കെ നീ മറന്നല്ലേ,,,

“എന്ത് വേണമെങ്കിലും കാണിക്ക് നിങ്ങളൊക്കെ, എനിക്കിനി ഒന്നും പറയാനില്ല, എല്ലാരും സന്തോഷമായിയിരിക്ക്,,എന്റെ സന്തോഷമോ മാനമോ പോയാലും നിങ്ങൾക്ക് ഒരു കുറവും ഉണ്ടാകണ്ട,,എല്ലാം നന്നായി കൊണ്ടാട്”

മറുപടിയൊന്നും കേൾക്കാൻ നിൽക്കാതെ കോപത്തോടെയും ഉള്ളിൽ വിങ്ങുന്ന ഹൃദയത്തോടെയും ഇശാനിക തിരിഞ്ഞുനടന്നു.

“സൂര്യാ,,,,”

“എന്താ അച്ഛാ ?’

“ഇശ,,,പറഞ്ഞതെല്ലാം ശരിയാ,,തിരക്കുകൾക്കിടയിൽ അവളുടെ കാര്യം വിട്ടുപോയി, അത് തെറ്റായിപ്പോയി”

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.