അപരാജിതൻ -43 5514

“മതി ,,ഒരുപാട് സന്തോഷമായി , ഒരുപാട് ഒരുപാട് സന്തോഷമായി , ഇതിൽ കൂടുതൽ എനിക്കൊരു സമ്മാനവും കിട്ടാനില്ല”

“ഹോ ,,,സന്തോഷമായല്ലോ ,,അത് മതി ഇപ്പൊ ഞാനും ഹാപ്പി”

“ഐ ലവ് യു ,,,അപ്പൂ ”

“എനിക്കും അങ്ങനെ തന്നെ ,,അല്ലാ ഒരു സംശയം അപ്പൊ ഈ സങ്കല്പിക്കുമ്പോ എന്നെ കുറിച്ചു മോശമായതും സങ്കൽപ്പിക്കോ ഐ മീൻ അഡൾട്സ് ഒൺലി ആയ കാര്യങ്ങൾ ഒക്കെ ”

“ഉവ്വ് ,,,, എനിക്കിഷ്ടമുള്ളതൊക്കെ ഞാൻ സങ്കൽപ്പിക്കും അപ്പൂനെ കുറിച്ച്, എന്റെ ഇഷ്ടമല്ലേ  അതിനെങ്കിലും എന്നെ അനുവദിക്കില്ലേ അപ്പു ”

അവനൊന്നു കിടുങ്ങി.

“അയ്യോ,,അപ്പൊ എന്നെ ഉടുപ്പൊന്നും ഇല്ലാതെ സങ്കൽപ്പിക്കോ,,,അയ്യേ ദിസ് ഈസ് നോട്ട് ഫെയ൪ , ഇതൊരു കള്ളക്കളിയായിപ്പോയല്ലോ”

“എന്നാ വേണ്ടാ,,എനിക്ക് വേണ്ടാ, വരം തിരികെയെടുത്തോ ” ഒരു വിതുമ്പലോടെ ചിന്നു പറഞ്ഞു.

“അയ്യയ്യോ വിഷമിക്കല്ലേ ,,എന്റെ ചിന്നുവല്ലേ,,എന്ത് വേണമെങ്കിലും സങ്കൽപ്പിച്ചോ, എന്റെ ചിന്നു സന്തോഷമായി ഇരുന്നാൽ മാത്രം മതി”

അത് കേട്ടപ്പോൾ അവളുടെ മുഖം തെളിഞ്ഞു.

“അതെ ,,പിന്നെയൊരു കാര്യം പറയാനുണ്ട്”

“എന്താപ്പു?”

“അല്ല ,,എന്നെ കുറിച്ച് ഓരോന്നും സങ്കൽപ്പിക്കുന്നതൊക്കെ കൊള്ളാം , എന്നാലും ഒരു സർജറി കഴിഞ്ഞതാണെന്ന് ബോധ്യമൊക്കെ വേണം, വെറുതെ ഇൻഫെക്ഷൻ ഒന്നും വരുത്തി വെക്കരുത്”

“ചെ ,,,പോടാ ,,,നാണമില്ലേ,,,അയ്യേ ” അവൾ നാണത്തോടെ പറഞ്ഞു.

അവനൊന്നും പറയാതെ പൊട്ടിചിരിച്ചു.

“ഹമ് ,,,എന്നാലേ,,

 

“എന്നാലേ ഞാൻ പിന്നെ വിളിക്കാം , ഇന്ന് രണ്ടു ആക്ഷൻ കഴിഞ്ഞിരിക്കാണ് ”

“ആക്ഷനോ?”

“ആന്നെ,,പഞ്ചായത്തു ഓഫീസിൽ പോയി ഒരെണ്ണം , പിന്നെ റേഷൻ കടയിൽ പോയി ഒരെണ്ണം, എതിരെ രാജാക്കന്മാരാണ്, നമ്മുടെ ശത്രുവിന് വലിപ്പം ഉണ്ടെങ്കിലേ ഏറ്റുമുട്ടാൻ ഒരു കിക്ക് എനിക്കു കിട്ടൂ,,ഒരു തരം ആധ്യാത്മികമായ ആനന്ദലഹരി”

“അത് കൊള്ളാല്ലോ,,വല്ലതും കിട്ടിയോ എന്നിട്ട് ”

“അതുപിന്നെ വേണ്ടെ ചിന്നൂ,,നമ്മൾ കൊടുക്കാൻ മാത്രമായാൽ ഒരു രസമില്ല,,നമുക്ക് അത്യാവശ്യം പ്രതിപക്ഷ ബഹുമാനമൊക്കെയുള്ള കൂട്ടത്തിലാ”

“അതെനിക്കറിയാല്ലോ,,ശങ്കരനുണ്ടയാരെന്ന്”

“ചിന്നൂ,,”

“എന്തോ”

“എന്റെ അമ്മയെ എനിക്കെത്രയും വേഗം ശിവശൈലത്തിനുള്ളിൽ പ്രവേശിപ്പിക്കണം, അതിനായി ആ മണ്ണിന്റെ അടിമത്തം ഇല്ലാതെയാക്കണം,,അപ്പൊ എനിക്കതിനുള്ള പ്രാപ്തിയുണ്ടാകാൻ ചിന്നു എനിക്കായി പ്രാർത്ഥിക്കില്ലേ”

ചിന്നു അത് കേട്ട് ചിരിച്ചു.

“എന്റെ പ്രാർത്ഥനകൾ മറ്റാർക്ക് വേണ്ടിയാ,,,പിന്നെ,,,എതിരെ സമുദ്രമാണെങ്കിലും സഹ്യാദ്രിയാണെങ്കിലും അപ്പു തോൽക്കില്ല, ഒരിക്കലും തോൽക്കില്ല”

അവനതു കേട്ട് ഏറെ സന്തോഷമായി.

“അപ്പു തോൽക്കുന്നത് സ്നേഹത്തിനു മുന്നിൽ മാത്രമാ,,അല്ലാതെ വേറെയൊരിടത്തും തോൽക്കില്ല, അത്രക്കും പവർ ഉണ്ട്”

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.