അപരാജിതൻ -43 5514

“അത് പോട്ടെ,,,ഇന്ന് ചിന്നൂന്റെ ലൈഫിലെ പ്രാധാന്യമുള്ള ദിനമല്ലേ ,  എന്താ എന്റെ ചിന്നൂന് ഞാൻ സമ്മാനം തരേണ്ടത്?”

“ഒന്നും വേണ്ടാ എന്നെ വിളിച്ചില്ലേ , എന്നെ ഇഷ്ടമെന്ന് പറഞ്ഞില്ലേ , കൂട്ടിനുണ്ട് എന്ന് പറഞ്ഞില്ലേ ഇതിൽ കൂടുതൽ എന്താ എനിക്ക് വേണ്ടത് ,,അത് തന്നെ എനിക്ക് വിലപിടിപ്പുള്ള സമ്മാനമാ”

“അയ്യോ,,അങ്ങനെ പറയല്ലേ,,എല്ലാരും ഇന്ന് സമ്മാനമൊക്കെ തരില്ലേ അപ്പൊ എനിക്ക് തരാൻ പറ്റിയില്ലെങ്കിൽ എനിക്ക് സങ്കടമാകും, എനിക്കറിയില്ല എന്താ തരേണ്ടതെന്ന്, അടുത്തുണ്ടായിരുന്നു എങ്കിൽ ഉടുപ്പുകളോ അല്ലെങ്കിൽ യാത്ര കൊണ്ട് പോകലോ ഒക്കെ സാധിക്കുമായിരുന്നു,,അതിനും നിർവ്വാഹമില്ലല്ലോ, എന്റെ ചിന്നൂന് ഒരുപാട് സന്തോഷം ആകുന്ന സമ്മാനം തരണമെന്നുണ്ട് എനിക്ക് , അതെന്താണ് എനിക്കറിയുകയുമില്ല , ഇഷ്ടമുള്ളത് ചോദിച്ചോ ”

അവൾ അൽപ്പം നേരം ആലോചിച്ചു.

“അപ്പൂ,,,” തെല്ലു സങ്കോചത്തോടെ അവളവനെ വിളിച്ചു.

“എന്താ ചിന്നു?”

“എങ്കിൽ,,, എനിക്കൊരു സമ്മാനം തരുമോ ?”

“എന്നാൽ കഴിയുന്നത് എന്തും ഞാൻ തരാം ചിന്നൂ, രണ്ടു ദിവസം കഴിഞ്ഞാ ടൗണിൽ പോകുന്നുണ്ട് , വാങ്ങിച്ചു കൊറിയർ ചെയ്യാം ”

എനിക്ക് കൊറിയ൪ ഒന്നും ചെയ്തു തരണ്ട” അവൾ ഒന്ന് കെറുവിച്ചു.

“പിന്നെ ,,,പിന്നെയെന്താ വേണ്ടത് ?” അവൾ അത് കേട്ട് പുഞ്ചിരിച്ചു.

“എനിക്കൊരു വരം തരുമോ ?”

“വരമോ…വരം തരാൻ ഞാനെന്താ ബ്രഹ്‌മാവാണോ, മറ്റേ നാല് തലയുള്ള വിദ്വാൻ , ഐ മീൻ ,,,മ്മടെ മഹാദേവൻ ഒരു തല അറുത്ത് ഉപ്പിലിട്ട,,,ആ കക്ഷി,,ബ്രഹ്‌മാവ്‌” ”

“എനിക്കൊരു വരം മതി , അതും മനസ്സ് കൊണ്ട് , അത് മാത്രം മതി അതിനു ബ്രഹ്‌മാവൊന്നും ആകേണ്ട “,  ഈ ചിന്നുവിന് നൽകുന്ന വരം”

“വരമെങ്കിൽ വരം ,എന്റെ കിഡ്നിയും കരളും ഹൃദയവുമൊന്നും ചോദിക്കരുത്, അതൊക്കെ ഓരോരോ ആവശ്യത്തിന് വെച്ചേക്കുന്നതാ, അത് ഒഴുച്ചുള്ള എന്ത് വേണമെങ്കിലും ചോദിച്ചോ, ഭക്തവത്സലെ, ”

“എനിക്ക് എന്റെ മനസിലുള്ള ആഗ്രഹങ്ങൾപോലെ,  ഇഷ്ടങ്ങൾ പോലെ; അപ്പുവിനെ എന്റെ മനസ്സിലും സ്വപ്നങ്ങളിലും സങ്കല്പിക്കാനുള്ള വരം, അതെ എനിക്ക് വേണ്ടൂ , അതാണ് അപ്പുവിൽ നിന്നും എനിക്ക് കിട്ടാനുള്ള ഏറ്റവും വലിയ ഗിഫ്റ്റ്”

അവനൊന്നു ആലോചിച്ചു.

“അയ്യോ ,,അപ്പൊ എന്നെ കുറിച്ചു ഇഷ്ടം പോലെയൊക്കെ സങ്കല്പിക്കുമോ”

“ഹ്മ്മ് ,,എനിക്ക് എന്തൊക്കെയാണോ മനസ്സിൽ ഇഷ്ടമുള്ളത് അതുപോലെ ഒക്കെ സങ്കല്പിക്കും, അതിനുള്ള അനുവാദമാണ് ഈ വരം,,എന്നോട് സ്നേഹമുണ്ടെങ്കിൽ മാത്രം ഈ സമ്മാനം എനിക്ക് തരാം”

“സ്നേഹമുണ്ടല്ലോ ,,അതുകൊണ്ടു വരം തന്നു കഴിഞ്ഞു,,,എന്റെ ചിന്നൂന് എന്താണോ ഇഷ്ടം അതൊക്കെ സങ്കൽപ്പിച്ചോ,പോരെ ”

അത് കേട്ടതും സന്തോഷം കൊണ്ടവൾ എഴുന്നേറ്റു.

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.