അപരാജിതൻ -43 5514

തന്റെ ഉള്ള്, നോവിൽ പുകഞ്ഞ നേരം എങ്ങനെയോ അപ്പുവിനും ഉള്ള് നൊന്തു എന്നത് അവളുടെയുള്ളിൽ  എന്തെന്നില്ലാത്ത പ്രതീക്ഷകളുടെ കിരണം ചൊരിഞ്ഞു  നിറയുന്ന കണ്ണുകൾ സാരിതലപ്പ് കൊണ്ട് ഒപ്പി പുഞ്ചിരിച്ചു.

“അപ്പു ,,,”

“ഹ്മ്മ് ,,,എന്തോ ?”

“എനിക്കൊരുപാട് സങ്കടമായിരുന്നു ഇന്ന്, ഇന്നെന്റെ ജീവിതത്തിൽ ഏറ്റവും മോഹിച്ച ദിനമായിട്ട് എല്ലാവരെയും എനിക്ക് ഇല്ലാതെയായ ഫീലിംഗ് ആയിരുന്നു, പക്ഷെ എന്നും ഓർക്കുന്ന അപ്പുവിനെ ഇന്നലെയും ഇന്നും ഞാൻ ഓർത്തതുമില്ല, എന്റെ തെറ്റാ; എന്നോട് ക്ഷമിക്കില്ലേ”

“എന്നെ ഓർത്തില്ല എങ്കിലും കുഴപ്പമില്ല , എന്നാലൂം ഞാനുള്ളപ്പോൾ എന്റെ ചിന്നു ആരുമില്ലാത്തവളെന്നു ഞാൻ കേൾക്കെ പറയരുത് ; പറയോ ”

“ഹ്മ്,,ഹ്മ് ,,,ഇല്ല ,,,”

“പ്രോമിസ് ,,”

“ഹ്മ്മ് പ്രോമിസ്”

അവൻ അവളുടെ വാക്കുകൾ കേട്ട് ചിരിച്ചു.

“അപ്പൂ ,,,”

“ഹ്മ്മ് ,,, “എന്തിനാ എന്നോടിങ്ങനെ അനുകമ്പ കാണിക്കുന്നത്, എന്തിനാ ഇത്രയേറെ കാരുണ്യം കാണിക്കുന്നത് ?”

“ഇഷ്ടമായത് കൊണ്ട് ,,അല്ലാതെയെന്താ”

“എന്നെ ,,,എന്നെ ഇഷ്ടാണോ ?’

“ഒത്തിരിയിഷ്ടമാ ,,അതല്ലേ വിളിച്ചത്”

അവൾ ലജ്‌ജാവിവശതയോടെ പുഞ്ചിരിച്ചു.

“ഇന്നൊത്തിരി സുന്ദരിയാണോ എന്റെ ചിന്നു ”

“അറിയില്ലാ,,”

“ആയിരിക്കും”

‘എങ്ങനെയറിയാം അപ്പൂന്”

“ഇപ്പോ എന്റെ മനസില്  എന്റെ ചിന്നു ഒരു ചുവന്ന പട്ടു ചേലയുടുത്ത് ഇരിക്കുന്ന ഫീലാണ് ”

അവളതു കേട്ട് അത്ഭുതപ്പെട്ടു.

“എങ്ങനെയറിഞ്ഞു അപ്പു ! ?” ആശ്‌ചര്യത്തോടെ അവൾ തിരക്കി

“എന്റെ മനസ് പറഞ്ഞു, അല്ലേലും എന്റെ ചിന്നൂനെ കാണാൻ ഒത്തിരി അഴകല്ലേ”

“അപ്പൂ,,,”

“എന്തോ ?”

“എന്റെ സങ്കടമൊക്കെ മാറി”

“ആണോ ! , അപ്പൊ ഞാനും ഹാപ്പി”

“ചിന്നൂ , ഇവിടത്തെ പണിയൊക്കെ തീർത്തു ഞാൻ വരുന്നുണ്ട് രത്നഗിരിക്ക് , കാണാൻ ഒരുപാട് മോഹമുണ്ട്”

“ഹ്മ്മ് ,,” അവൾ നാണത്തോടെ മൂളി “എന്തൊക്കെയോ പോലെ അപ്പു ഇങ്ങനെയെന്നോട് സംസാരിക്കുന്നത് കേൾക്കുമ്പോൾ”

“എന്ത് പോലെ ?”

‘എന്തൊക്കെയോ പോലെ,,പറയാനറിയില്ല”

അവൻ അതുകേട്ടു ചിരിച്ചു.

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.