അപരാജിതൻ -43 5203

കുവലയന്റെ അതിവേഗമുള്ള പാച്ചിൽ കണ്ടനേരം കൊട്ടാരത്തിലുള്ളവർ അതിവേഗം ചിതറിയോടി.

കുവലയൻ, നിയന്ത്രണമില്ലാതെ അതിവേഗം സൂര്യന്റെ മുന്നിലേക്ക് പാഞ്ഞു വന്നു.

ക്ഷണവേഗത്തിലുള്ള കുവലയന്റെ പാച്ചിലിൽ എങ്ങോട്ട് പോകണമെന്ന മനോനില ഭയത്തോടെ സൂര്യസേനൻ “ആ ,,,,,,,,,” എന്നലറി പിന്നോക്കം നീങ്ങാൻ ഒരുങ്ങിയ അതെ നിമിഷം തന്നെ കുവലയൻ  തൊട്ടരികിലൂടെ കൊടുങ്കാറ്റു പോലെ പാഞ്ഞു ഉടൽ കൊണ്ട് സൂര്യസേനനെ പിന്നിലേക്ക് തട്ടി തെറിപ്പിച്ചു. അതോടൊപ്പം തന്നെ ധർമ്മരാജനെയും സോമശേഖരനെയും ഇടിച്ചു തെറിപ്പിച്ചു പന്തലും കടന്നതിവേഗം ഒരു മരത്തിനു മറവിൽ ചെന്നുനിന്നു.

സൂര്യസേനൻ സൂര്യൻ കുവലയന്റെ മുട്ടലിന്റെ ആയത്തിൽ മുകളിലേക്കുയർന്നു പൊങ്ങി.

“മോനെ ,,,,,,,” എന്ന് രൂപപ്രഭയും ധർമ്മസേനനും അലറിവിളിച്ചു.

സൂര്യസേനൻ പിന്നിലേക്ക് തെറിച്ചു മണ്ണിലൂടെയുരുണ്ട് യാഗവശ്യത്തിനായി ഉണ്ടാക്കിയ കുഴിയിലെക്ക് വീണു.

വീണപാടെ കുഴിയുടെ അരികിൽ കൂനകുത്തിനിർത്തിയ മണ്ണിളകി കുഴിയിൽ കിടക്കുന്ന സൂര്യസേനന്റെ ശിരസിലേക്ക് വീണു.

സകലരും നടുങ്ങിപ്പോയിരുന്നു, എല്ലാവരും ഓടി കുഴിയിയ്കരികിലേക്ക് ചെന്നു.

ആ മണ്ണ് സൂര്യന്റെ മുഖത്തെയും ശിരസിനേയും മൂടിക്കളഞ്ഞു.

മണ്ണ് മുഖത്ത് മൂടിയ സൂര്യസേനൻ കുഴിയിൽ കൈകാലിട്ടടിച്ചു കൊണ്ട് എഴുന്നേൾക്കാ൯ ശ്രമിച്ചു.

മണ്ണ് വീണത് കൊണ്ട് മൂക്കിലും കണ്ണിലും വായിലും മണ്ണ് കയറി ചുമച്ചും ഒക്കാനിച്ചും സൂര്യൻ മരണത്തെ മുഖാമുഖം കണ്ടപോലെ അനുഭവിച്ചു.

അന്നേരം എല്ലാവരും സൂര്യനു സംഭവിച്ച അത്യാഹിതത്തിൽ മറ്റുള്ളതെല്ലാം മറന്നു സൂര്യന് ചുറ്റും കൂടിയിരുന്നു.

ഓടി വന്ന ഇശാ കൈ നീട്ടി സൂര്യനെ കുഴിയിൽ നിന്നും മുകളിൽ കയറ്റി.

സൂര്യന്റെ വലത്തേ കൈക്ക് ഉളുക്ക് വീണിരുന്നു.

പാർത്ഥസാരഥി , സ്വയമറിയാതെ ഭയന്നു കൈകൾ കൂപ്പി മരത്തിനു കീഴിൽ നിന്ന് കാൽ ഉയർത്തി ദേഹം പൊക്കി ഉറക്കെ ശബ്ദമുണ്ടാക്കുന്ന കുവലയനെയും തലയിലെ  മണ്ണ് തട്ടിക്കളഞ്ഞു കൊണ്ട് വായിലെ മണ്ണും തുപ്പി കണ്ണ് തടവുന്ന യുവരാജാവ്  സൂര്യസേനനേയും നോക്കി നടുങ്ങി നിന്നു.

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.