അപരാജിതൻ -43 5341

ഇരുവരും തമ്പുരാക്ക൯മാർക്കരികിൽ എത്തി കൈകൾ കൂപ്പി കാലുകളിൽ വീണു.

“എന്തായിത് , ആരാ നിങ്ങളെയിങ്ങനെ ഭേദ്യം ചെയ്തത്?” ആശ്ചര്യത്തോടെ ശ്രീ ധർമ്മസേനൻ ചോദിച്ചു.

എല്ലാവരും വ്യാകുലതയോടെ പരസ്പരം മുഖത്തോടു മുഖം നോക്കി.

സൂര്യൻ അവർക്കരികിലേക്ക് നടന്നു ചെന്നു.

സൂര്യനെ കണ്ടു അവർ വേഗം എഴുന്നേറ്റു കൈകൾ കൂപ്പി നിന്നു.

“അച്ഛൻ ചോദിച്ചത് കേട്ടില്ലേ , എന്തായിത് ? പറയാൻ ” സൂര്യൻ കോപത്തോടെ അലറി.

“അയാള് ,,അയാള് ഞങ്ങളെ കൊന്നില്ലെന്നേ ഉള്ളു തമ്പുരാനെ,,, എതിർക്കാൻ ഒരുപാട് ഞങ്ങൾ നോക്കി , പക്ഷെ ഞങ്ങളാലൊന്നും ആയില്ല ”

“കവലപ്രസംഗം നടത്താതെ ഇതാരാ ചെയ്തത് എന്ന് പറ” സൂര്യൻ രോഷത്തോടെ കൽപ്പിച്ചു.

“അയാൾ ,,,അയാൾ തമ്പുരാനെ ,, ശിവശൈലത്തെ അറിവഴക൯,,”

 

ആ പേര് കേട്ടതും പാർത്ഥസാരഥിയുടെ കാതിലൂടെ ഒരു കൊള്ളിയാൻ മിന്നുന്ന പോലെയൊരു പ്രതീതിയും ഭയം കൊണ്ട് മുട്ടുകൾ ഒരുമിച്ചു  വിറച്ചതും ഒരുമിച്ചായിരുന്നു.

“തമ്പുരാക്കന്മാരുടെ തലകൊയ്യും എന്ന് പറഞ്ഞ അറിവഴകൻ” ഭയത്തോടെ സാരഥി മനസ്സിലോർത്തു.

“അവന് അത്രക്കും ധൈര്യമോ,,,! സാരഥി ” ശ്രീധർമ്മസേനൻ ഉറക്കെയലറി.

“തമ്പുരാനേ ,,,” സാരഥി കൈകൾ കൂപ്പി വിറയലോടെ വിളികേട്ടു.

“അവനല്ലേ ആ ചണ്ടാളന്മാരുടെ കൂടെ കിടക്കുന്നവൻ, അവനോടു ഈ നാട് വിട്ടു പോകാൻ കല്പിച്ചതല്ലേ, കൊട്ടാരത്തിലെ സേവകർക്ക് മേലെ കൈ വെക്കാൻ അവനിത്രക്കും ധൈര്യമോ ”

കോപം കൊണ്ട് മഹാരാജാവിന്റെ മുഖം ചുവന്നു.

“അറിവഴകൻ!!! തല കൊയ്യണമവന്റെ  ” സൂര്യസേന൯ ആ പേര് ഉച്ചരിച്ചു കൊണ്ട് പറഞ്ഞു.

അതെ നിമിഷം

സൂര്യസേനൻ “അറിവഴകൻ” എന്ന പേര് ഉച്ചരിച്ച അതെ നിമിഷം മൈതാനത്തിനപ്പുറമുള്ള കുതിരലായത്തിൽ നിന്നും വളരെയുറക്കെ  ഒരു കുതിരയുടെ ചിനക്കലുയർന്നു.

ആരാലും മെരുങ്ങാത്ത രാജാശ്വമായ കുവലയന്റെ”

കുവലയൻ മേലേക്ക് ഉയർന്നു പൊങ്ങിയതും അവനെ ബന്ധിച്ചിരുന്ന മരക്കുറ്റി മണ്ണിൽ നിന്നും ഉയർന്നു.

കുവലയൻ ഉറക്കെ ചിനച്ചു ലായതിനുള്ളിൽ അതുവേഗം ഓടി.

ലായത്തിനു അതിരു വെച്ചിരുന്ന മരപ്പലക വേലി ചാടികടന്നു കൊണ്ട് യാഗഭൂമിയിലേക്ക് അതിവേഗം കുതിച്ചു.

ആർക്കും സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത വേഗതയിൽ.

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.