അപരാജിതൻ -43 5514

“അച്ഛാ,,,അന്വേഷിക്കാവുന്നയിടത്തൊക്കെ അന്വേഷിച്ചു,

ആർക്കും അയാളെകുറിച്ച് ഒരറിവും ഇല്ല”

“ഈ നാട്ടിൽ വന്നാണ് ആ നാശം പിടിച്ചവൻ പ്രജാപതി രക്തത്തെ തല്ലിയത്,,അത് മറക്കണ്ട സൂര്യാ,,,ന്യായീകരണമല്ല കേൾക്കേണ്ടത്, നടപടി മാത്രമാണ് വേണ്ടത് ” ധർമ്മസേനൻ സാരഥിയെ നോക്കി.

“എടോ സാരഥി”

“തമ്പുരാനേ ,,,” കൈ കൂപ്പി സാരഥി അയാൾക്ക് അരികിലേക്ക് ചെന്നു.

” മോളെ തല്ലിയ ആളെ അന്ന് താനും അമ്മയും  കണ്ടതല്ലേ , പിന്നീട്  അയാളെ കണ്ടിട്ടില്ലേ ”  ശ്രീധർമ്മസേനൻ ചോദിച്ചു..

“ഇല്ല തമ്പുരാനേ,,ഞാനും അന്വേഷിച്ചിരുന്നു, പക്ഷെ ഒരിടത്തും കണ്ടെത്താൻ കഴിഞ്ഞില്ല”

“ഏതു വിധേനയും കണ്ടെത്തണം, കണ്ടെത്തിയേ മതിയാകൂ ” ആജ്ഞാരൂപേണ ധർമ്മസേനൻ സാരഥിയെയും ഒപ്പം കൊട്ടാരത്തിലെ പ്രധാന അനുചരന്മാരെയും നോക്കിപറഞ്ഞു.

എല്ലാവരും ഭയത്തോടെ കൈകൾ കൂപ്പി അന്വേഷിക്കാം എന്ന് മറുപടി പറഞ്ഞു.

“സൂര്യാ,,,,തിരക്കുകൾ ഉണ്ട് , എനിക്കറിയാം , എങ്കിലും ഇനി ഇതുവെച്ചു നീട്ടാൻ പറ്റില്ല, ഇതും ശ്രദ്ധകൊടുക്കണം , ഇശയ്‌ക്ക്‌ സമാധാനം കിട്ടണമെങ്കിൽ,,അവനെ അവളുടെ മുന്നിലിട്ട് തീർക്കണം,,,മനസ്സിലായല്ലോ”

“ഉവ്വ് ,,ഞാൻ വേണ്ടത് ചെയ്യാം അച്ഛാ ,,,” സൂര്യസേനൻ മറുപടി പറഞ്ഞു.

ശ്രീധർമ്മസേനൻ രൂപപ്രഭയെയും വിളിച്ച് അവിടെ നിന്നും കൊട്ടാരത്തിലേക്ക് നടന്നു.

സാരഥി വിറകൊള്ളുന്ന ദേഹത്തോടെ അവിടെ നിന്നു.

“സാരഥിമാമ,,,”സൂര്യസേനൻ വിളിച്ചു.

“എന്താ തമ്പുരാനേ”

“അവന്റെ മുഖം ഓർമ്മയില്ലേ സാരഥിമാമന്”

അയാൾ മുഖം കുനിച്ചു

“ഓർമ്മയുണ്ടോ എന്നാ ചോദിച്ചത് , ചോദ്യം കേട്ടില്ല എന്നുണ്ടോ”

“ഉവ്വ് ,,നല്ലൊർമ്മയുണ്ട്,,തമ്പുരാനേ” നടുക്കത്തോടെ അയാൾ മറുപടി പറഞ്ഞു.

“മാമാ ,,,അന്വേഷിക്കാവുന്നയിടത്തൊക്കെ അന്വേഷിക്കണം,,,

എന്റെ ശിരസിൽ കിരീടധാരണം നടക്കും മുന്നേ എനിക്കവനെ കൊല്ലണം,,,ഇശയുടെ മുന്നിലിട്ട് ,,,”

സൂര്യൻ പറയുന്നത് കേട്ട് ഭയത്തോടെ സാരഥി നെറ്റിയിൽ പൊടിയുന്ന വിയർപ്പ്കണങ്ങൾ ഒപ്പിത്തുടച്ചു.

അന്നേരം

  “പൊന്നുടയതേ,,,,” എന്നുറക്കെയുള്ള വിളി മുഴങ്ങികേട്ടു.

എല്ലാവരും ശബ്ദം കേട്ടയിടത്തേക്ക് മുഖം തിരിച്ചു.

അവർ കണ്ടത് കൊട്ടാരത്തിന്റെ കരുത്തുറ്റ സേവകരായ ധർമ്മരാജനും സോമശേഖരനും ദേഹമാകെ മുറിവേറ്റു അടിയും ഇടിയും കൊണ്ട് പാടുകളൂം ആയി ഏന്തി വലിഞ്ഞു നടന്നു വരുന്നതാണ്.

എല്ലാവരും അതുകണ്ടു നടുങ്ങിപ്പോയി.

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.