അപരാജിതൻ -43 5514

അവിടെ തയ്യാറെടുപ്പുകൾ കാണുവാനായി  തമ്പുരാൻ ശ്രീധർമ്മസേനനും പത്നി രൂപപ്രഭയും മറ്റു ബന്ധുക്കളും  കൊട്ടാരം മാനേജർ പാർത്ഥസാരഥിയും സന്നിഹിതരായിരുന്നു.

അന്നേരം

സൂര്യസേനൻ തന്റെ പ്രിയപ്പെട്ട കുതിരയായ വിശ്വജിതനെ തെളിച്ചു കൊണ്ട് അവിടേക്കു വരികയായിരുന്നു.

കറുത്ത് കരുത്തുറ്റ കുതിരയാണ് വിശ്വജിതൻ ഉരുക്കുലാടം തറച്ച കുളമ്പു മണ്ണിൽ പതിയുമ്പോൾ മുഴങ്ങുന്ന ശബ്ദം അവിടെയെങ്ങും പ്രതിധ്വനിച്ചു,

എല്ലാവരും വിശ്വജിതനു മേലെയിരുന്നു മൈതാനത്തിലൂടെ പാഞ്ഞുവരുന്ന സൂര്യസേനനെ നോക്കി നിന്നു.

ഒരു ചക്രവർത്തിയുടെ ഗരിമയോടെ അശ്വാരൂഢനായ സൂര്യസേനനെ നോക്കി പിതാവായ ശ്രീധർമ്മസേനൻ അഭിമാനം കൊണ്ട് ശിരസ്സുയർത്തി നിന്നു.

രൂപപ്രഭ മകന്റെ വീരത്തിൽ ഊറ്റം കൊണ്ട് ബന്ധുക്കളെ നോക്കി.

കൊട്ടാരം മാനേജർ പാർത്ഥസാരഥി, നിസംഗനായി നോക്കിനിന്നു.

ഊതിവീർപ്പിച്ച ശൗര്യമല്ലാതെ സൂര്യസേനനെന്ന രാജകുമാരനിൽ വിശിഷ്ടമായ ഒരു കഴിവും ഇല്ലെന്നു ആ സാധുവിനു പണ്ട് മുതലേ യറിയമായിരുന്നു.

അത് കൂടാതെ , ശിവശൈലത്ത് അറിവഴകനെ നേരിട്ട് കണ്ടത് കൊണ്ട് മനസ്സിൽ ആവേശിച്ച ഭയം ഇപ്പോളും അയാളുടെയുള്ളിൽ നിന്നും പോയിട്ടില്ല,

അതൊരു തീപ്പൊരിയായി ഉള്ളിൽ പുകഞ്ഞുകൊണ്ടെയിരിക്കുകയാണ്.

പലവട്ടം തമ്പുരാക്കന്മാരോട് പറയണം എന്ന് മനസ്സ് ഉണ്ടെങ്കിൽ പോലും രാജാമാതാവായ മഹാശ്വേതാദേവി അരുതെന്നും പറഞ്ഞതു കൊണ്ടും തമ്പുരാക്കൻമാർ അറിഞ്ഞാൽ അറിവഴകന് എതിരെ അവർ എന്തെങ്കിലും അനർത്ഥം കാണിക്കുവാൻ തയ്യാറായാൽ അറിവഴകൻ ഒരു കാലനായി കൊട്ടാരത്തിലെത്തി മുച്ചൂടും മുടിക്കുമെന്ന മുന്നറിയിപ്പും മനസ്സിൽ ഉള്ളത് കൊണ്ടും ആധിയോടെ  എല്ലാം മനസ്സിൽ ഒളിപ്പിച്ചു ദിനങ്ങൾ തള്ളിനീക്കുകയാണ് അയാൾ.

വിശ്വജിതൻ മൈദാനത്തെ തന്റെ കുളമ്പടിയാൽ വിറപ്പിച്ചു കൊണ്ട് ശ്രീധർമ്മസേനനു മുന്നിൽ വന്നു നിന്നു ഉറക്കെ ചിനച്ചു.

താഴെ മണ്ണിലേക്ക് ചാടിയിറങ്ങിയ സൂര്യസേനൻ, വിശ്വജിതന്റെ ചുമലിൽ തടവി.

കൈപ്പത്തിയിൽ മുറുക്കിയിരുന്ന തുകൽപട്ടയഴിച്ചു കൊണ്ട് ശ്രീധർമ്മസേനനരികിലേക്ക് ചെന്നു കാൽതൊട്ടു വന്ദിച്ചനുഗ്രഹം വാങ്ങി.

“പ്രജാപതിവംശത്തിന്റെ അഭിമാനവും പ്രതീക്ഷയുമാണ് നീ സൂര്യാ,,വിജയീ ഭവ ! ”

ശ്രീധർമ്മസേനൻ സൂര്യന്റെ ശിരസിൽ കൈ വെച്ച് ആശീർവദിച്ചു.

“അച്ഛാ,,നമ്മുടെ ഭാഗത്ത് ഇതുവരെയെല്ലാം ഭംഗിയാണ്, ഒന്നിനും ഒരു കൃത്യതകുറവുകളും ഇല്ല,, കുതിരപടയാളികൾ വാൾപയറ്റ്കാർ,ഗദായുദ്ധക്കാർ, മല്ലയുദ്ധക്കാർ, ധനുർയുദ്ധക്കാർ  അവരെകൂടാതെ മറവോർപോരാളികൾ അടക്കം എല്ലാവരും പ്രഭാതം മുതലെ കഠിനമായ പരിശീലനത്തിലാണ്, എല്ലാവരും മത്സരത്തിനായി കാത്തിരിക്കുകയാണ്”

ശ്രീധർമ്മസേനൻ , സൂര്യന്റെ തോളിൽ കൈ വെച്ച് എല്ലാവരെയും നോക്കി മകന്റെ വൈഭവത്തിൽ അഹങ്കരിച്ചു ചിരിച്ചു.

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.