അപരാജിതൻ -43 5514

“ഹ്മ്മ്മ്,,”പപ്പയും ഏട്ടനും മാമൻമാരോടൊപ്പം പോയേക്കുവല്ലേ മുത്തശ്ശന് വേണ്ടി പിതൃപൂജ ചെയ്യാൻ ഇനി നാളെയല്ലേ എല്ലാരും വരൂ,, എന്നാ വൈകണ്ട,,,വെക്കം പോയി വാ” പുഞ്ചിരിയോടെ പാർവ്വതി പറഞ്ഞു.

ഇന്ദുലേഖ പാർവ്വതിയുടെ കവിളിൽ ഒരു മുത്തം നൽകി.

പാർവ്വതി തിരിച്ചും.

ഇന്ദുലേഖ മുറിയിൽ നിന്നും ഇറങ്ങി മല്ലികയെയും കൂട്ടി മഠത്തിനു പുറത്തേക്കിറങ്ങി.

തന്റെ സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്തു മുൻപോട്ടെടുത്തു ഗേറ്റ് കഴിഞ്ഞപ്പോൾ തന്നെ സ്കൂട്ടറിന് മുന്നിലായി ഒരു കരിംപൂച്ച വട്ടം ചാടി.

 

പൂച്ചയുടെ മേലെ സ്‌കൂട്ടർ കയറുമെന്നു പേടിച്ചു ഇന്ദുലേഖ വേഗം സ്‌കൂട്ടർ വെട്ടിച്ചു.

“അയ്യോ ,,,” എന്ന് മല്ലിക നിലവിളിച്ചു കൊണ്ട് ഇന്ദുവിനെ മുറുകെപിടിച്ചു.

ഭാഗ്യത്തിന് കാൽ കുത്തിയതിനാൽ വീഴാതെ രക്ഷപ്പെട്ടു.

കരിം പൂച്ച അപശബ്ദത്തിൽ കരഞ്ഞു കൊണ്ട് ഓടി രക്ഷപ്പെട്ടു.

ഇന്ദുലേഖ വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്തു മല്ലികയുമായി യാത്ര തുടർന്നു.

 

ദേവർമഠത്തിന്റെ ആരൂഢത്തിനു തെക്കുവശത്തു നിന്നും പതിവില്ലാതെ പല്ലിയുടെ ചിലക്കൽ മുഴങ്ങിക്കൊണ്ടിരുന്നു.

വരാൻ പോകുന്ന എന്തോ വിപത്തിലേക്കുള്ള ചൂണ്ടുപലക പോലെ.

@@@@@

 പ്രജാപതി രാജകൊട്ടാരത്തിൽ:

സൂര്യസേനന്റെ കിരീടധാരണത്തിനോട് അനുബന്ധമായ പാരമ്പര്യ ആചാരങ്ങളിൽ ഉൾപ്പെടുന്ന ദ്വിഗ്വിജയമഹായാഗത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ,

രാജകൊട്ടാരത്തിനോട് ചേർന്നുള്ള വിസ്തൃതമായ മൈതാനത്തിൽ നൂറുകണക്കിന് തൊഴിലാളികളുടെ സഹായത്തോടെ ചെയ്യുകയായിരുന്നു.  മൈദാനത്ത് , ദ്വിഗ്വിജയമഹായാഗത്തിനു ക്ഷണിക്കപ്പെട്ട എണ്ണമറ്റ അതിഥികൾക്കും വൈശാലിയിലെ പ്രജാപതിരാജവംശത്തിനു കീഴ്പ്പെട്ടു ജീവിക്കുന്ന നാട്ടുകാർക്കും വന്നിരിക്കാനും മറ്റുമുള്ള വിശാലമായ പന്തലുകളും അവർക്കു ഭക്ഷണം നിർമ്മിക്കാനാവശ്യമായ കലവറയും  യാഗത്തറയും മറ്റും  ആചാര വിധിയനുസരിച്ച് വലിയ കവുങ്ങി൯ മരത്തൂണുകൾ നാട്ടി അതിനു മേലെ മെടഞ്ഞ ഓല വിരിച്ചും ചുറ്റും തുണികൾ വലിച്ചു കെട്ടിയും യുദ്ധകാല അടിസ്ഥാനത്തിൽ തൊഴിലാളികൾ സജ്ജമാക്കുന്നു.

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.