“അമ്മേ,,,വാമ്മെ , ഞാൻ റെഡിയായി”
അവളുടെ വിളി കേട്ട് മല്ലിക “ദാ വരണൂ മോളെ എന്ന് ഉറക്കെ പറഞ്ഞു”
മുടികെട്ടി അവൾ ആയിയുടെ സമീപം ചെന്നു.
“ഇന്ദൂ,,,” അവളെ നോക്കി അവർ വിളിച്ചു.
“മുത്തശ്ശി,,,”
ഒരുപാട് വെയിലാകും മുൻപേ പോയി വാ”
“ദാ,,ഇറങ്ങാ മുത്തശ്ശി “അവൾ മറുപടി പറഞ്ഞു.
അന്നേരം
മല്ലികയും തയ്യാറായി അകത്തളത്തിലേക്ക് വന്നു.
“ആയി ,,ഞങ്ങളെന്നാ പോയി വരാം”
“ഹ്മ്മ്,,വേഗം വരണം, രംഗനും രാമനും ഇവിടെയില്ല, നാളെയെ വരുള്ളൂ,”
“ഞങ്ങള് നാളെ ഉച്ചക്ക് മുന്നേ വരാം ആയി ” മല്ലിക അവരെ അറിയിച്ചു.
“ഹ്മ്മ് ,,,അലമേലു അമ്മാവോട് എന്റെ അന്വേഷണം അറിയിക്കണം”
“അറിയിക്കാം ആയി,,,”
“എങ്ങനെയാ പോണെ നിങ്ങളിരുവരും?”
“ആയി,,,മോൾടെ സ്‌കൂട്ടറിലാ പോണെ,,അതാ സൗകര്യം, അവിടത്തെ വഴിയിലൂടേ കാർ കൊണ്ട് പോകാനും ബുദ്ധിമുട്ടല്ലേ”
മല്ലിക പറഞ്ഞു.
“അമ്മെ ,,ഞാനൊന്നു പൊന്നൂസിനെ കണ്ടു പറഞ്ഞു വരാം ” ഇന്ദു പാർവ്വതി കിടക്കുന്ന മുറിയിലേക്ക് നടന്നു.
പാർവ്വതിയുടെ കണ്ണിലെ മൂടിക്കെട്ടുകൾ എല്ലാം അഴിച്ചു മാറ്റിയിരുന്നു.
അവൾക്ക് കണ്ണിന്റെ പുകച്ചിലും നോവും പൂർണ്ണമായും വിട്ടുമാറുകയും കണ്ണിനു ചുറ്റുമുള്ള ചർമ്മം പൊള്ളിയുണ്ടായ കറുപ്പ് നിറം നല്ലപോലെ കുറഞ്ഞിട്ടുമുണ്ടായിരുന്നു. കണ്ണ് തുറന്നടയ്ക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
പാദത്തിൽ സാരമായി പൊള്ളലേട്ടിരുന്നുവെങ്കിലും ശിവശൈലത്തെ വൈദ്യർ മുത്തശ്ശന്റെ കൈപുണ്യമറിഞ്ഞിരുന്ന അത്ഭുതമരുന്ന് വളരെ വേഗം പ്രവർത്തിച്ചതിനാൽ അവൾക്ക് വേറെ യാതൊരു വിധബുദ്ധിമുട്ടുകളും ഉണ്ടായിരുന്നതുമില്ല.
പത്തു ദിവസത്തേക്ക് കാൽ കുത്തിയുള്ള നടപ്പൊഴിവാക്കണമെന്നുള്ള നിർദേശം ഉള്ളതിനാൽ പാർവ്വതി ഏറെ മറ്റൊരു നിവൃത്തിയില്ലാത്തതിനാൽ കിടക്കയിൽ കഴിച്ചുകൂട്ടുകയുമായിരുന്നു.
അവളുടെ മുറിയിലേക്ക് ചെന്നു ഇന്ദുലേഖ മെത്തയിൽ ഇരുന്നു.
“സുന്ദരിപെണ്ണെ,,,ഞങ്ങള് പോയി വരാം” ഇന്ദു യാത്ര പറഞ്ഞു.
“എവിടെ ഇന്ദൂട്ടി?”
“അച്ഛന്റെ വീട്ടിൽ, അവിടെ അലമേലുഅച്ഛമ്മയ്ക്ക് ഇത്തിരി വയ്യായ്കയുണ്ട്, ഞങ്ങളെ കാണണമെന്ന് വിളിച്ചു പറഞ്ഞു, അപ്പോ ഞാനുമമ്മയും അങ്ങോട്ട് പോകാ പൊന്നു, ശ്രീപുരത്തേക്ക് ”
“ഒരുപാട് പോണോ ഈ ശ്രീപുരത്തേക്ക്, അതല്ലേ മരിച്ചുപോയ ചിറ്റപ്പന്റെ നാട് ?”
“അതെ,,മനോഹരായ ഗ്രാമമാ,, ചന്ദ്രവല്ലി കടന്നു അതിർത്തി പിടിച്ചൊരു എളുപ്പവഴിയുണ്ട്, എന്നാലും ഒരു ഒന്നരമണിക്കൂർ യാത്രയുണ്ട്”
” അപ്പോ ഇന്ന് വരില്ലേ,,,ഇന്ദൂട്ടി” പാർവ്വതി ചോദിച്ചു.
” “ഇല്ലാ,,നാളെ ഉച്ചയോടെ എത്തുമിവിടെ ,,ഒരു ദിവസം അവിടെ നിൽക്കണ്ടെ”
Scene scene ?
Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?
ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??
????kidu