അപരാജിതൻ -43 5341

നിസ്സഹായനായ യതീന്ദ്രൻ , അവരുടെ ദുഃഖങ്ങൾ നന്നായി അറിയുന്നുവെങ്കിലും തന്നാൽ ഒന്നും സാധിക്കാത്ത വിഷമത്തിൽ അവരോട് അന്വേഷണം നടക്കുന്നുണ്ട് , പുരോഗതി വല്ലതും ഉണ്ടെങ്കിൽ അറിയിക്കാം എന്ന് പറഞ്ഞവരെ അവിടെ നിന്നും

പറഞ്ഞയച്ചു.

മക്കളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും അറിയാനാകാതെ സങ്കടപ്പെട്ടു കൊണ്ട് ആ പിതാക്കന്മാർ അവിടെ നിന്നും നടന്നു നീങ്ങി.

വിഷമത്തോടെ യതീന്ദ്രൻ ഉള്ളിലേക്ക് കയറി.

 

ഉള്ളിൽ എല്ലാവരും പുതുതായി കിട്ടിയ പരാതിയുടെ പേരിൽ ചർച്ച നടത്തുകയായിരുന്നു.

അവ൯ അവരോടു വിഷയം തിരക്കി.

അപ്പോളാണ് അവർ , അറിവഴകൻ എന്ന ശിവശൈലത്തു കൂടിയ പുതിയ അവതാരത്തെ കുറിച്ചുള്ള കാര്യങ്ങൾ യതീന്ദ്രനോട് പങ്കു വെച്ചത്.

“അറിവഴകൻ,,പേര് കൊള്ളാം,,എന്നാലും വനജൻ അധികാരിയെ ഒക്കെ അടിച്ചു വീഴിക്കുക എന്നാ അവനാണ്‌ മോശക്കാരാനാകില്ലല്ലോ സാറേ ” യതീന്ദ്രൻ തന്റെ അഭിപ്രായം പറഞ്ഞു.

“എന്തായാലും ഗുണശേഖരൻ സാർ അവനുള്ള കല്ല് ഓങ്ങിവെച്ചിട്ടുണ്ട് , സമയമാകട്ടെ , അവനെ ചിത്രതാഴിട്ട് പൂട്ടി ഒടുക്കും , സാർ പറഞ്ഞാ പറഞ്ഞതു തന്നെയാ” പരാതി ഫയലിൽ വെച്ച് കൊണ്ട് ഷണ്മുഖൻ പറഞ്ഞു.

യതീന്ദ്രൻ അത് കേട്ട് ശിരസ് കുലുക്കി സ്വന്തം സ്വന്തം ജോലികളിൽ വ്യാപൃതനായി.

@@@@@@

 

ദേവർമഠത്തിൽ:

അന്ന്

മരണപ്പെട്ടുപോയ സമരേന്ദ്രദേവപാലർക്കും കുടുംബപിതൃക്കൾക്കുമായി ചില പ്രത്യേക പൂജകൾ നടത്തേണ്ടിയിരുന്നതിനാൽ കുടുംബത്തിലെ പുരുഷ പ്രജകൾ എല്ലാവരും കുറച്ചകലെയുള്ള ഒരു ക്ഷേത്രത്തിൽ പോയിരിക്കുകയായിരുന്നു. അവർക്കൊപ്പം രാജശേഖരനും ശ്യാമും സ്വാമിയപ്പൂപ്പനും യാത്രപോയിരുന്നു.

അകത്തളത്തിലിട്ടിരുന്ന ചാരുകസേരയിൽ ഇരുന്നു ഭുവനേശ്വരി ദേവി മഹാഭാഗവതം പാരായണം ചെയ്തു കൊണ്ടിരിക്കുന്ന നേരം ഇന്ദുലേഖ എവിടെയോ പോകുവാനായി ഒരു ഇളം നീല ചുരിദാർ ധരിച്ചു മുടി കെട്ടിക്കൊണ്ടു മേലെ നിലയിൽ നിന്നും  ഉറക്കെ അമ്മ മല്ലികയെ വിളിച്ചു കൊണ്ട് പടവുകൾ ഇറങ്ങി വരികയായിരുന്നു.

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.