അപരാജിതൻ -43 5514

“അല്ല സാറേ , വനജനെയൊക്കെ ചവിട്ടിയൊടിക്കുക എന്നൊക്കെ പറഞ്ഞാൽ, അതൊക്കെ സാധരണക്കാർക്ക് പറ്റുന്ന കാര്യമാണോ”

 

“എനിക്കൊരു പിടിയും കിട്ടുന്നില്ലടെ , ഇനി അവനെങ്ങാനും ആകുമോ കൊലപാതകങ്ങളൊക്കെ നടത്തിയത് ?”

 

“ഏയ്,,അതവൻ എന്തായാലുമല്ല സാറേ  , എന്താന്നുവെച്ചാ ഒരുത്തനു ഒരിക്കലും ഇത്രയും പേരെ ഒരുമിച്ചു കൊല്ലാൻ സാധിക്കില്ല, അവനന്ന് കാണിച്ചതൊക്കെ നമുക്കറിയുന്നതല്ലേ,”

 

“മേലെ നിന്ന് വിളിയുണ്ട്, അന്വേഷണം എവിടെ വരെയായി എന്നൊക്കെ ചോദിച്ച്, ഒരു തെളിവ് പോലും കിട്ടാതെ നമുക്ക് കണ്ടുപിടിക്കാനും പറ്റില്ലല്ലോ, ഇതും തെളിയാത്ത കേസിലേക്ക് എഴുതിചേർക്കണമെന്ന് തോന്നുന്നു”

 

“സാറേ,,ഇതിപ്പോ ഞാനെന്താ വേണ്ടത് അവനെ അറസ്റ്റ് ചെയ്യണോ ?”

“എടൊ,,താൻ വേണ്ടാത്തതൊന്നും ഇപ്പോ ചെയ്യണ്ട, ഒന്നാമത് ചണ്ടാലകൂട്ടങ്ങൾക്കിടയിൽ ഒരു സർക്കാർ വന്നു എന്ന് പറഞ്ഞു നടക്കുന്നവരാ, ഇനി അവരെ ആരും തൊടില്ല എന്ന ധൈര്യവും , അതിന്റെ ഇടയിൽ നമ്മളായി ഒരു സീൻ ഉണ്ടാക്കേണ്ട, നമുക്ക് പേടിക്കണമല്ലോ, എന്തായാലൂം ചണ്ഡാളന്മാർക്കുള്ള പണി കൊട്ടാരം നേരിട്ട് കൊടുക്കും, എന്തായാലും ഇതിപ്പോ ഫയലിൽ വെച്ചോ, അവനെ ഞാൻ ഓങ്ങി വെച്ചേക്കുന്നതാ, സന്ദർഭം ഒത്തുവരുമ്പോ അവനുള്ള പണി കൊടുക്കാം, എന്തായാലും അവന്റെ പേര് കുറിപ്പെഴുതി വെച്ചോ, അറിവഴകൻ, കൊടുക്കുമ്പോൾ കൊല്ലുന്ന പണി തന്നെ അവനു കൊടുക്കണം, എന്തായാലും  അവസരം വരും , അതുവരെ അനക്കാതെ വെച്ചോ”

അന്നേരമാണ്

യതീന്ദ്രൻ ഉള്ളിലേക്ക് കയറി , ഗുണശേഖരന് സല്യൂട്ട് നൽകിയത്.

“ഹും ,,,എന്താടോ?”

“സാർ,,ആ മുറാക്കബയിലെ തട്ടികൊണ്ടുപോയ കുട്ടികളുടെ രക്ഷിതാക്കൾ വന്നിട്ടുണ്ട്, കേസിന്റെ വിവരം എന്തായി എന്നറിയാനാ?”

“എന്താകാൻ,,നമുക്കറിയാവുന്നതല്ലേ തലൈവാരി ചൊല്ലാടങ്കൻ കൊണ്ട് പോയതാണെന്ന്, അതൊന്നും നമ്മളറിഞ്ഞതായി നടിക്കണ്ട, ആ കൂത്തിച്ചിമക്കളെ ഓടിച്ചു വിട്,,ഒരൊറ്റ തുലുക്കപ്പന്നികളെ ഈ പരിസരത്ത് കണ്ടുപോകരുത് , പോ ,,,”

“ഉവ്വ് സാർ ” യതീന്ദ്രൻ സല്യൂട് നൽകി അവിടെ നിന്നും പുറത്തേക്ക് പോയി.

 

പുറത്ത്

യതീന്ദ്രനെ കണ്ടപ്പോൾ അവർ എഴുന്നേറ്റു.

അന്നവരുടെയൊപ്പം അമീർ ഉണ്ടായിരുന്നില്ല , ഉപ്പാപ്പയ്ക്ക് ദീനം കലശലായതിനാൽ അദ്ദേഹത്തെ അടുത്തിരുന്ന് പരിചരിക്കുകയായിരുന്നു.

“ഇമ്മടെ  മക്കടെ എന്തെലും വാർത്തയുണ്ടോ സാറേ” വിഷമത്തോടെ ഒരു പിതാവ് ചോദിച്ചു.

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.