അപരാജിതൻ -43 5514

“ആ,,അപ്പൊ എന്താ പറഞ്ഞേ , കൊലപാതകം,,,ആ കൊലപാതകം കണ്ട ഒരാഴ്ച ഞാൻ ഒന്ന് പോലും കഴിച്ചിട്ടില്ല”

അപ്പോളാണ് കോൺസ്റ്റബിൾ യതീന്ദ്രൻ ഉള്ളിലേക്ക് കയറിയത്.

“സാർ ഊണല്ലേ കഴിക്കാഞ്ഞത്, ആ കാഴ്ച കണ്ടു ഒരാഴ്ചയാ ഞാൻ പനിച്ചു കിടന്നത്, ഓർക്കുമ്പോ തന്നെ പേടിച്ചു മുട്ട്കൂട്ടിയിടിക്കാണ്എന്നാലും സാറേ, നമുക്കിത് കണ്ടുപിടിക്കണ്ടേ , നമ്മുടെ ഒരു അഭിമാനപ്രശ്നം കൂടെയല്ലേ ” ആരും അന്വേഷണത്തിൽ ശ്രദ്ധ കൊടുക്കാത്തതിന്റെ പരിഭവത്തോടെ യതീന്ദ്രൻ പറഞ്ഞു.

“എന്തെ നീ ഞങ്ങൾക്ക് മേലെ കേമനാകാൻ നോക്കാണോ, യതീന്ദ്രാ ” നീരസത്തോടെ പിള്ള യതീന്ദ്രനോട് കയർത്തു.

“അയ്യോ ,,അല്ല സാറേ,,ഞാൻ ഉദ്ദേശിച്ചത് , നമ്മുടെ മൂക്കിന് കീഴെ ഇങ്ങനെ പച്ചമനുഷ്യരെ കൊത്തിക്കീറി കൊന്നവനെ കണ്ടു പിടിക്കണ്ടെ എന്നൊരു ധാർമ്മികത ഉദ്ദേശിച്ചു പറഞ്ഞതാ”

“നീയായി ഇവിടെ ധാർമ്മികത നിശ്ചയിക്കണ്ട, അത് നിന്റെ കാലിന്റെ ഇടയിൽ പൂഴ്ത്തി വെച്ചാൽ മതി,,, തോളിൽ നക്ഷത്രം നിന്നിലും കൂടുതലുള്ള ആളുകൾ ഇവിടെയുണ്ട്” കോപത്തോടെ ഷണ്മുഖൻ പറഞ്ഞു.

“സോറി സർ ” യതീന്ദ്രൻ തന്റെ കസേരയിൽ വന്നിരുന്നു.

മൗനം വിദ്വാന് ഭൂഷണം എന്ന സത്യം മനസ്സിലാക്കി കൂടുതലൊന്നും സംസാരിക്കാതെയിരുന്നു.

അപ്പോളേക്കും ജീപ്പിൽ എസ് ഐ ഗുണശേഖര൯ അവിടെയെത്തി ഉള്ളിലേക്ക് പ്രവേശിച്ചു.

അയാളെ കണ്ടതും എല്ലാവരും എഴുന്നേറ്റു സല്യൂട്ട് നൽകി.

അയാൾ തന്റെ മുറിയിൽ കയറി ഷണ്മുഖനെ ഉള്ളിലേക്ക് വിളിപ്പിച്ചു.

“എന്താ സാർ  ”

ഗുണശേഖരൻ കൈയിലിരുന്ന രണ്ടു പേപ്പർ കൂട്ടങ്ങൾ അയാൾക്ക് നൽകി.

അയാളത് തുറന്നു വായിച്ചു.

“പരാതിയാണല്ലോ സാറേ, ആ അറിവഴകനെ കുറിച്ച്” അവരിത് സാറിനെ ഏൽപ്പിച്ചോ”

“അവൻ ആ അറിവഴക൯ ശിവശൈലത്തെ ചണ്ടാലനായകളുടെ പുതിയ നേതാവ്, ഇന്നവൻ പഞ്ചായത്തിൽ യോഗത്തിനിടെ കയറി തല്ലുണ്ടാക്കി, അവർക്ക് തരാൻ മടിയായിരുന്നു , ഞാൻ പക്ഷെ നിർബന്ധിച്ചു എഴുതി വാങ്ങിയതാ, അവനെ പൂട്ടാൻ നമ്മുടെ കൈയ്യിലും ഒരു താക്കോല് വേണമല്ലോ” ”

ഷണ്മുഖൻ ഗുണശേഖരനെ നോക്കി.

“സാറേ , അവന്റെ നാവിനെല്ല് കൂടുതലാ, പക്ഷെ ഇങ്ങനെ തല്ലുണ്ടാക്കുമോ അവൻ, ഇവിടെ വന്നു പട്ടിയെപ്പോലെ മോങ്ങി നമ്മുടെയൊക്കെ കാലു പിടിച്ചു കരഞ്ഞവനല്ലേ അവൻ , അവനിതിനൊക്കെയുള്ള ധൈര്യമുണ്ടോ ”

” ഷണ്മുഖാ നേരം തെറ്റിയ കാലത്ത്  മണ്ണിരയും പത്തി വിടർത്തും, ഇതിപ്പോ അങ്ങനെയാ, ആരുമവനെയൊന്നും ചെയ്യില്ല എന്നൊരു ധൈര്യമുണ്ട്, അതാ ഇത്രക്കും പേടിയില്ലാത്തെ”

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.