അപരാജിതൻ -43 5514

“അമ്രപാലി !” മാനവേന്ദ്രവർമ്മൻ ഉച്ചരിച്ചു.

“അതെ അമ്രപാലി, അവളാണ്  മുത്യാരമ്മയുടെ തുറുപ്പ് ചീട്ട്, ആ മാളികയിലെ കാമധേനു,

ഏറ്റവും വിലയേറിയ കൽപ്പവൃക്ഷം,

ദേവദാസിയായ ഗണികയാണ് അമ്രപാലി

ദേവദാസികളിലെ റാണിപദം അലങ്കരിക്കുന്നവൾ..”

പഞ്ചാപകേശൻ പറഞ്ഞു നിർത്തി.

മാനവേന്ദ്രവർമ്മൻ എല്ലാം അറിയുവാനുള്ള ത്വരയോടെ അവിടെയിട്ടിരുന്ന ഇരിപ്പിടത്തിൽ ഇരുന്നു.

“ആരാ അവൾ, അവളെ കുറിച്ച് അറിഞ്ഞതെല്ലാം പറയു, ഇത്രയും കേട്ടപ്പോൾ മുതൽ അവളെ കുറിച്ചറിയുവാൻ നമ്മുടെ മനസ്സ് കൊതിക്കുന്നു പഞ്ചാപകേശാ”

നൃത്തമറിയുന്ന പഞ്ചാപകേശൻ ഉത്തരീയം അരയിൽ കെട്ടി അൽപ്പം സ്ത്രൈണഭാവം മുഖത്ത് വരുത്തി കരങ്ങളാൽ മുദ്രകൾ കാണിച്ചു നൃത്ത ചലനങ്ങളിലൂടെ അയാൾക്ക് മുന്നിൽ അമ്രപാലിയുടെ മാദകത്വം അവതരിപ്പിച്ചു.

“കാഞ്ചനപ്രഭയുള്ള  പെണ്ണായിപിറന്നവൾ,

അഴകിലവൾ അപ്സരസ്സ്,

സാമുദ്രികാലക്ഷണമാർന്ന താരുണ്യവതി,

പൊന്നിൻ വർണ്ണം ,

ദീർഘമാം കേശഭാരം,

കഞ്ചബാണനെയും മയക്കും പേടമാൻകണ്ണാൾ ,

തിലപുഷ്പ സമാനമായ നാസിക,

മണിക്കണ്ണാടി പോൽ കവിൾത്തടം,

തേനൂറും വദനം

ചെഞ്ചുവപ്പാർന്ന ചേർന്നിരിക്കും പനിനീർ

പൂവിതൾ പോൽ അധരപുടങ്ങൾ,

ശംഖ് തോൽക്കും കണ്ഠം,

ഉടയാമൽ ഉയർന്നു കൂമ്പി

തുടിച്ച കുളിർമുലകൾ,

ഉത്തമമായ ചേലെഴും ആലില

വടിവായ് ഉദരം പൂണ്ടവൾ,

മൃദുമാംസളമാം ഉപസ്ഥം

മന്മഥമ്പാർക്കും

മദരസാർദ്രമാം കടിത്തടം

കരിയിൻതുമ്പിക്കരമാകിയ വെൺതുടകൾ  ,

നരനെയോ  കാമപാശത്താൽ

ബന്ധിതമാക്കുമവൾതൻ  

വിരിവേറും  നിതംബകുംഭങ്ങൾ,

അന്നക്കൊടിയാമവൾതൻ

അന്നനട യരയന്നനട

ചെല്ലെഴുമാ നട കണ്ടാൽ

നടയിലാടുമവൾതൻ തുടകണ്ടാൽ

അത് കാൺപവർക്കോ 

അഹോ!!!

ആനന്ദമെടോ!

പരമാനന്ദമെടോ!

പഞ്ചാപകേശൻ തളർച്ചയോടെ അൽപ്പം നേരം നിന്നു ശ്വാസമെടുത്തു. 

“ആ പൂന്താർമിഴിയണനോട്ടം മതി

പൊന്നുടയതെ,,,

സ്രവണസുഖമേകുവാൻ

 പഞ്ചാപകേശൻ പറയുന്നതെല്ലാം ആശ്‌ചര്യത്തോടെ മാനവേന്ദ്രവർമ്മൻ കേട്ടിരുന്നു.

അയാളുടെ ഉള്ളിൽ അമ്രപാലിയെ അനുഭവിക്കണമെന്ന് അടക്കാനാകാത്ത മോഹം പൂവിട്ടു.

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.