അപരാജിതൻ -43 5341

അടുത്ത പ്രധാന ചടങ്ങുകൾ സന്ധ്യ സമയത്തായതിനാൽ പൂജകൾ തത്കാലം അവസാനിപ്പിച്ച് എല്ലാവര്ക്കും പ്രസാദം വിതരണം ചെയ്തു , പേരിനു ഒരൽപം കഴിച്ചു ചിന്നു, കുറച്ചു നേരം വിശ്രമിക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് അവൾ കിടക്കുന്ന ചെറിയ മുറിയിൽ കട്ടിലിൽ വന്നു കിടന്നു.

ഉള്ളിലെ സങ്കടം ആരും കാണാതെയിരിക്കാൻ തലയിണയിൽ മുഖം പൊത്തി ശബ്ദമില്ലാതെ അവൾ വിതുമ്പിക്കരഞ്ഞു.

കണ്ണുനീർ വീണു അവളുടെ തലയിണയാകെ നനഞ്ഞിരുന്നു.

അത്രയേറേ ഉള്ളിലവൾക്ക് വിഷമമുണ്ടായിരുന്നു.

വീട്ടിൽ നിന്നും ആരെങ്കിലും ഒരാൾ, താൻ ജീവിച്ചിരിക്കുന്നുണ്ടോ എന്നെങ്കിലും  വിവരം അന്വേഷിസിച്ചിരുന്നുവെങ്കിൽ എന്നവൾ അത്രമേൽ ആഗ്രഹിച്ചിരുന്നു.

അന്നവളുടെ മനസ്സ് അത്രെയേറേ ദുഖാർദ്രമായ തലത്തിലൂടെ  കടന്നു പോകുകയായിരുന്നു.

എല്ലാരും വന്നു വിവരം തിരക്കിയെങ്കിലും അവൾ തലവേദന ആണെന് പറഞ്ഞങ്ങനെ ഉള്ളിലെ സങ്കടങ്ങൾ കണ്ണീരായി ഒഴുക്കിക്കൊണ്ടിരുന്നു.

അന്നേരം

“ചിന്മയി,,,,അരെ ഇദർ ദേഖോ ബാബാ” അവളുടെ കൂട്ടുകാരി സോനം മുറിയിലേക്ക് വന്നവളേ വിളിച്ചു.

അവൾ നിറഞ്ഞൊഴുകുന്ന മിഴികളോടെ തലയിണയിൽ നിന്നും മുഖമുയർത്തി.

“ക്യാഹുവാ തുജേ , ക്യോ രോ രഹി ഹേ ?” അവൾ ചിന്നുവിനരികിൽ വന്നിരുന്നു.

ഒന്നും മിണ്ടാതെ അവൾ തലയിണയിൽ വീണ്ടും മുഖം പൊത്തി.

“യെ തുംഹാര ഫോൺ , കോയി ബുലാ രഹാ ഹേ തുജേ, ദസ് ബാരഹ് മിസ് കോൾസ് ഭീ ആയാ ഹേ ”

അവരതു പറഞ്ഞു തീരും നേരം അവളുടെ ഫോൺ വീണ്ടും റിങ് ചെയ്തു.

“ബാത് കർലോ ,,,” സോനം ആ ഫോൺ ചിന്നുവിന്റെ കൈയിൽ കൊടുത്തു.

താല്പര്യമില്ലാതെ ചിന്നു ഫോൺ നോക്കി.

My love  എന്നെഴുതിയ ഒരു കോൺടാക്ട്.

 

അവൾ വേഗം കിടന്ന കിടപ്പിൽ നിന്നും ചാടിയെണീറ്റു കട്ടിലിൽ ഇരുന്നു.

ആ ഫോൺ റിങ് അവളുടെ ഉള്ളിലെ നോവുകൾ എല്ലാം അകറ്റാൻ ശക്തമായിരുന്നു.

അവൾ ഫോൺ അറ്റൻഡ് ചെയ്തു.

പക്ഷെ, ഹലോ എന്ന് പറയും മുന്നേ അവൾ വിങ്ങിപ്പൊട്ടി കരഞ്ഞുപോയി.

അന്നേരം,

അവളുടെയുള്ളിലെ  എല്ലാ ദുഖവും ആ വിങ്ങിപൊട്ടലിലൂടെ പുറത്തേക്ക് കുതിച്ചു.

“ചിന്നൂ,,,,എന്തിനാ കരയണെ?” ഇടർച്ചയോടെയുള്ള ശബ്ദം അവളുടെ കാതിൽ മുഴങ്ങി.

“അപ്പൂ,,,,അപ്പു,,,,” അവൾ ഒന്നും പറയാനാകാതെ വിഷമിച്ചു കരഞ്ഞു.

“കരയല്ലേ ചിന്നു, ?”

ആ വാക്കുകൾക്ക് അത്രയും ആശ്വാസം പകരാനുള്ള ആഴമുണ്ടായിരുന്നു.

കുറച്ചു നേരം അവൾ കരഞ്ഞു.

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.