അപരാജിതൻ -43 5341

“എന്താ അപ്പുവേട്ടാ ?’

“ഇന്ന് ചന്തദിവസമല്ലേടാ?”

“അപ്പുവേട്ടാ, ഇന്ന് പ്രധാന ചന്തദിവസമല്ല, അത് നാളെയാ, നാളെ ഒരുപാട് വാണിഭക്കാർ വരും കാലു കുത്താൻ പറ്റാത്തത്രയും തിരക്കാകും നാളെ”

“ഓ നാളെയായിരുന്നോ?” ആദി താടി തടവികൊണ്ടു ചോദിച്ചു.

“ആന്നെ അപ്പുവേട്ടാ”

“ശങ്കരാ,,നിന്നെ ആ തിമ്മയ്യൻ മുതലാളിയും കങ്കാണികളും തച്ചത് ചന്തദിവസമായിരുന്നില്ലേ”

“അതെ അപ്പുവേട്ടാ,,പ്രധാന ചന്തദിവസമാ എന്നെ അരുംകൊല ചെയ്തത്, ഓർത്തിട്ട് ഇപ്പോളും പേടിയാ” ശങ്കരൻ ഭയത്തോടെ പറഞ്ഞു.

ആദി അതുകേട്ട് ചിരിച്ചു.

“എന്താ അപ്പുവേട്ടാ ചിരിക്കണേ ?” ശങ്കരൻ ചോദിച്ചു.

“ഒന്നൂല്ലെടാ,,ചില കടങ്ങൾ നേരത്തെ വീട്ടണം , ചിലത് കാത്തിരുന്നു വീട്ടണം”

ആദി , ശങ്കരനെ ചേർത്ത് പിടിച്ചു.

അവന്റെ ചെമ്പിച്ച മുടിയിൽ വിരൽ കൊണ്ടു തലോടി കണ്ണിൽ നിന്നും പൊഴിഞ്ഞ കണ്ണുനീരൊപ്പി.

“നാളെ അപ്പുവേട്ടന്റെ കൂടെ പോരാല്ലേ മോൻ ?” ആദി അവന്റെ നെറുകയിൽ മുത്തം നൽകി ചോദിച്ചു.

“എങ്ങോട്ടാ അപ്പുവേട്ടാ ?”

“ചന്ദ്രവല്ലി ചന്തയിലേക്ക് ,,,,”

അത് കേട്ടതും എല്ലാവരും ഭയന്നു, കസ്തൂരിയൊഴികെ

“എന്നെ കൊല്ലും അപ്പുവേട്ടാ ഇനിയവിടെ കണ്ടാൽ” പേടിയോടെ ശങ്കരൻ പറഞ്ഞു.

“ആഹ് ഹ ഹഹ ,,,കൊല്ലാനോ ,,എന്റെ ഈ കുട്ടിശങ്കരനെ കൊല്ലാനോ ,,അതിനവിടെയുള്ളവർ ആയിട്ടുണ്ടോ”

അവനത് പറയുമ്പോൾ കണ്ണുകളിൽ കൃഷ്ണമണിക്ക് ചുറ്റും വന്യതയുടെ അരുണവർണ്ണം നിറഞ്ഞു.

പല്ലു കടിച്ചവൻ ഊറിചിരിച്ചു.

ആ മുഖം കണ്ടു കസ്തൂരിയും ഭയന്നു.

അവൾക്കേ അറിയൂ , അവനിലെ ചോര കണ്ടറപ്പ് തീരാത്ത , ചോരമണം മത്ത് പിടിപ്പിക്കുന്ന ആസുരഭാവമായ ഭൈരവനേ”

“നാളെ പ്രധാനചന്തദിവസമല്ലേ..അപ്പോ നമുക്ക് അവിടെ വരെയൊന്നുപോണം, എന്റെ കുട്ടിശങ്കരൻ മധുരമേട് പോയി തേനീച്ചകുത്തും കൊണ്ട് ശേഖരിച്ച ആ തേനും കൊണ്ട്”

“അയ്യോ അപ്പുവേട്ടാ,,വേണ്ടപ്പുവേട്ടാ ദുഷ്ടന്മാരാ അവിടെയുള്ളവർ” പേടിയോടെ ശിവാനി പറഞ്ഞു.

“ഒന്നൂല്ല ശിവാനിമോളെ,,,അവർ ദുഷ്ടന്മാരായിക്കോട്ടെ അതിനെന്താ,ഞാൻ പാവോല്ലേ, വെറും പാവം, പഞ്ചപാവം” ആദി നിർത്താതെ ചിരിച്ചുകൊണ്ടേയിരുന്നു.

കൊലച്ചോറു വിളമ്പാൻ പോകുന്നവന്റെ, ഒടുക്കം കെട്ട ചിരി.

ആ ചിരിയുടെ അർത്ഥമറിഞ്ഞ കസ്തൂരി

“ന്റെ ശങ്കരാ,,എല്ലാർക്കും നല്ലതു മാത്രം കൊടുക്കണേ” എന്ന് കൈ കൂപ്പി കവാടത്തിനരികിൽ സ്ഥാപിച്ചിരുന്ന മൺശിവലിംഗത്തെ നോക്കി പ്രാർത്ഥിച്ചു.

“അതെ,,,നല്ലത് ചെയ്താ നല്ലതേ കിട്ടൂ ,,നല്ലത് വാങ്ങിയാൽ വളരെ നല്ലതേ തിരികെ കൊടുക്കൂ,,നല്ലതു മാത്രം,,നല്ലതേ കൊടുക്കൂ, അല്ലേലും ഈ,,ശങ്കരൻ ഇങ്ങനെയാ,,,എപ്പോളും നല്ലതേ കൊടുക്കൂ അതാ ശീലം,,,ശങ്കരാ,,!!!”

ആദി തലയ്ക്കു മേലെ കൈ കൂപ്പി സകലരും കേൾക്കെ പറഞ്ഞു ചിരിച്ചു.

 

@@@@@@

 

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.