അപരാജിതൻ -43 5203

ആദി, എല്ലാം കേട്ട് കൊണ്ട് ശങ്കരന്റെ അടുത്തിരുന്നു ചേർന്നവനെ ചേർത്ത് പിടിച്ചു.

“അപ്പുവേട്ടാ ,,,ആഹ് ,,,നല്ല നോവുണ്ട് ,,കൈ തുറന്നപ്പോൾ ” അവൻ നീര് പൊഴിയുന്ന കണ്ണുകളോടെ ആദിയെയും ഇടം കൈ കൊണ്ട് പിടിച്ചു പറഞ്ഞു.

“എല്ലാം മാറൂടാ,,,നീ കരയല്ലേ ,,” അവനെ ആദി ആശ്വസിപ്പിച്ചു.

മുത്തശ്ശൻ ചൂട് വെള്ളം മുക്കി ശങ്കരന്റെ  കൈയിൽ നന്നായി ചൂട് പിടിക്കുകയും ഒപ്പം വിരലുകൾ മെല്ലെ മടക്കി നിവർത്തി മണിബന്ധം ചുഴറ്റിച്ചു കൈ തടവി മെല്ലെ മടക്കുകയും നിവർത്തുകയും ചെയ്തു കൊണ്ടിരുന്നു.

“അപ്പുവേട്ടാ,,,” എന്ന് ഉറക്കെ വിളിച്ചു കരഞ്ഞു ആദിയെയും കെട്ടിപിടിച്ചു.

“സാരമില്ലെടാ ,,ഒക്കെ ശരിയായാകും ” അവൻ വീണ്ടും അവനെ നെഞ്ചോടു ചേർത്ത് കൊണ്ട് ആശ്വസിപ്പിച്ചു.

“വേദനയുണ്ടാകും മോനെ ,,കുറച്ചു കാലം കൂടെ വേദന കാണും,,മുത്തശ്ശൻ മോന് കഷായം ഉണ്ടാക്കിത്തരാട്ടോ”അവനെ ആശ്വസിപ്പിച്ചു കൊണ്ട് മുത്തശ്ശൻ അവനോട് കൈകൾ മെല്ലെ തടവി ചൂടിപിടിപ്പിച്ചു.

“ഓർക്കുമ്പോ പേടിയാ അപ്പ്വേട്ടാ,,,അന്ന് തല്ലിയപ്പോ എന്റെ ബോധം പോയി,,ചാകുമെന്നു കരുതിയതാ”

ആദിയെ കെട്ടിപ്പിടിച്ചു കൊണ്ട് ശങ്കരൻ കരച്ചിലോടെ പറഞ്ഞു.

ആ കുഞ്ഞിന്റെ സങ്കടം കേട്ടപ്പോൾ ആദിയുടെ കണ്ണുകൾ നിറഞ്ഞു.

“മോനെ ശംഭു,,പോയി നാരായണ തൈലം കൊണ്ട് വാ ”

ശംഭു അത് കേട്ട് മുടന്തുള്ള കാൽ വലിച്ചു വെച്ച് വേഗം ഗ്രാമത്തിലേക്കു നടന്നു.

അല്പം സമയത്തിനുള്ളിൽ നാരായണ തൈലം കൊണ്ട് വന്നു.

മുത്തശ്ശൻ അത് കൈയിൽ എടുത്തു ശങ്കരന്റെ കൈയിൽ പുരട്ടി തടവികൊണ്ടിരുന്നു.

ശങ്കരനെ അപ്പു ചേർത്ത് പിടിച്ചു.

“ശങ്കരാ,,,”

“എന്താ അപ്പുവേട്ടാ ?”

“തേൻ മോന്റെ വീട്ടിലുണ്ടല്ലോ അല്ലെ ”

‘ഒരു ഭരണി നിറയെയുണ്ടപ്പുവേട്ടാ”

“ഹും,,,,” ആദിയൊന്നു മൂളി.

വിരലുകൾ ചേർത്ത് കൈപ്പത്തി മടക്കിനിവർത്തി.

കഴുത്ത് ഇടം വലം ഇളക്കി തോൾ കറക്കി നെഞ്ച് വിരിച്ചു.

“എന്താ അനിയാ ?” മനസിലാകാതെ കസ്തൂരി ചോദിച്ചു.

അതിനു മറുപടി നൽകാതെ ആദി മുത്തശനോട് തിരക്കി

“മുത്തശ്ശാ,,,എന്താ ഇവനെ കൈയിൽ ഇനിയുള്ള പരിപാടി”

“മോനെ ,,ഒരു നൂറ്റി ഏഴു വട്ടം കൈ കീഴ്പ്പോട്ട് ഉഴിഞ്ഞു വെറും തുണി മുറിച്ചു മടക്കി ചുറ്റി ഈ കൈ തൂക്കിയിടണം”

“ഓഹോ ,,അപ്പൊ അരമണിക്കൂർ കൊണ്ട് കഴിയുമായിരിക്കും ല്ലേ ”

“ഉവ്വ് മോനെ ,,എന്തിനാ ?’

“ഒന്നൂല്ലാ മുത്തശ്ശാ ,,,എടാ ശംഭു”

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.