അപരാജിതൻ -43 5514

“ലക്ഷ്മിയെന്ന അമ്മയുടെ മകനാ മുത്തശ്ശാ,,ഞാൻ,,അമ്മയുടെ തല താഴുന്നതൊന്നും ഞാൻ ചെയ്യില്ല, എന്റെ മുത്തശ്ശൻ വിഷമിക്കാതെ”

“മോനെ ,,സർവ്വ വിജയയാഗത്തിന്റെ ചടങ്ങുകൾ ഈ ചണ്ഡാലഭൂമിയിലാണ് അവസാനീക്കുക , സൂര്യൻ തമ്പുരാൻ കിരീടം ധരിക്കുന്ന നാൾ എന്റെ വൈദ്യരെ ,,,”അദ്ദേഹം മുഴുമിപ്പിച്ചില്ല.

അവനതു കേട്ട് പുഞ്ചിരിച്ചു

“അത് തന്നെയാണ് മുത്തശ്ശാ ഞാനും കാത്തിരിക്കുന്നത് , പ്രജാപതികളുടെ യാഗം ,,അത് നടക്കട്ടെ,,നന്നായി നടക്കട്ടെ,,അന്നെനിക്ക്  ഇത്തിരി ജോലിയുണ്ട്”

അവൻ പറയുന്ന വാക്കുകളുടെ ഉൾപ്പൊരുൾ അറിയാനാകാതെ എല്ലാരും ബുദ്ധിമുട്ടി.

ആദി തനിക്കരികിൽ നിൽക്കുന്ന ശങ്കരന്റെ വച്ച് കെട്ടിയ കൈകളിലേക്ക് നോക്കി.

“മുത്തശ്ശാ ,,ഇവന്റെ കൈയുടെ അവസ്ഥയെന്താ?”

മുത്തശ്ശൻ അത് കേട്ട് ശങ്കരനരികിലേക്ക് വന്നു അവന്റെ കൈ പിടിച്ചും തോളത്ത് അമർത്തിയും കൈ പൊക്കിയും നോക്കി.

“നോവുണ്ടോ ശങ്കരാ ?” അദ്ദേഹം ചോദിച്ചു.

“ചെറുതായി ഉള്ളൂ മുത്തശ്ശാ, എന്നാലൂം ഉണ്ട്  ” ശങ്കരൻ മറുപടി പറഞ്ഞു.

“അറിവഴകാ,,,എന്നാൽ നമുക്കിത് ഇന്നഴിക്കാം ”

അത് കേട്ടപ്പോൾ എല്ലാവരുടെയും മുഖം തെളിഞ്ഞു.

“എത്ര കാലമായി എന്റെ കുഞ്ഞ് ഈ വെച്ചുകെട്ടും കൊണ്ട് നടക്കുന്നത്” വിഷമത്തോടെ ശിവാനി പറഞ്ഞു.

“സാരമില്ല ശിവാനി, എന്തായാലും ഇന്നഴിക്കയല്ലേ ” കസ്തൂരി അവളെ ആശ്വസിപ്പിച്ചു.

“മോളെ ഇത്തിരി ഉപ്പ് വെള്ളം ചൂടാക്കി എടുത്തോ” മുത്തശ്ശൻ പറഞ്ഞു എന്നിട്ട് തിണ്ണയിൽ ശങ്കരനും ആയി ഇരുന്നു

എല്ലാരും അവർക്കു ചുറ്റുമായി മണ്ണിലും തിണ്ണയിലും ഇരുന്നു.

കസ്തൂരി ആദിയുടെ വീടിനുള്ളിൽ കയറി വെള്ളം തിളപ്പിച്ചു ഉപ്പിട്ട് കൊണ്ട് വന്നു.

വൈദ്യർ മുത്തശ്ശൻ അരയിൽ നിന്നും കുഞ്ഞു പേനാക്കത്തിയൂരി , ശങ്കരന്റെ കൈ അനക്കമില്ലാതെയിരിക്കാൻ ചുറ്റിയിരുന്ന ചങ്ങലംപരണ്ടചാർ മുക്കിയ തുണിയുടെ കെട്ട് പേനാക്കത്തി കൊണ്ട് മുറിച്ചു.

ശങ്കരന്റെ കൈ ഉയർത്തി മെല്ലെ അദ്ദേഹം തുണിചുറ്റിയഴിച്ചു കൈയിൽ നിന്നും പൂർണ്ണമായും തുണി മാറ്റിമെല്ലെ ശങ്കരന്റെ കൈ നിവർത്തുവാൻ ശ്രമിച്ചു.

ഉള്ളിലെ അസ്ഥി കൂടിയ ഇടത്തു നിവരുമ്പോൾ നോവ് കൊണ്ട് ശങ്കരൻ ശിവാനിയുടെ കൈയിൽ മുറുകെപിടിച്ചു ഏച്ചി എന്ന് വിളിച്ചലറി.

ആ തുണി ചൂടുവെള്ളത്തിൽ മുക്കി തോൾ മുതൽ വിരൽ വരെ ചൂണ്ടു പിടിച്ചു മെല്ലെ മെല്ലെ ശങ്കരന്റെ കൈ വൈദ്യർ മുത്തശ്ശൻ നിവർത്തി.

നോവ് കൊണ്ടവൻ മുഖം ശിവാനിയുടെ തോളിൽ ചായ്ച്ചു.

“ഏച്ചി ,,,,” എന്ന് വിളിച്ചു കാറി.

“എന്റെ കണ്ണ് കീറാൻ കാശ് ഉണ്ടാക്കാൻ പോയതാ,,ആ ദുഷ്ടൻ തിമ്മയ്യൻ മുതലാളി നാട്ടാര് കാണെ അടിച്ചെന്റെ കുഞ്ഞിനെ ഇപ്പരുവമാക്കി” വിഷമത്തോടെ അവനെ മുറുകെപിടിച്ചു ശിവാനി സങ്കടത്തോടെ പറഞ്ഞു.

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.