അപരാജിതൻ -43 5514

“അയാൾ ,,,”

എല്ലാരും ആരെന്നറിയാൻ  അവൻ ചൂണ്ടിയ ഇടത്തേക്ക് നോക്കി.

അപ്പു മാമനെ നോക്കി കിടാവിനെയും പിടിച്ചു നിൽക്കുന്ന ഗൗരി മോൾ.

മണ്ണിൻ ശിവലിംഗത്തിനു മുന്നിൽ നിന്നും അവൾ വശത്തേക്ക് നീങ്ങി.

“ഈ മണ്ണിൽ കെട്ടിപ്പൊക്കിയ അയാളാണ് എനിക്കധികാരം തന്നത്, ശങ്കരൻ , അയാൾ പറഞ്ഞത് ഞാൻ ചെയ്യും പറഞ്ഞതിന് അപ്പുറവും ചെയ്യും”

എന്ത് ചെയ്യണമെന്നൊരു ബോധ്യവുമില്ലാതെ വിഷണ്ണനായി മുത്തശ്ശൻ നിന്നു.

“എനിക്കറിയാം,,, എപ്പോൾ എന്ത് നടപ്പിലാക്കണമെന്ന്, അത് അതുപോലെ ചെയ്തിരിക്കും”

അവന്റെ ഉറച്ച കഠിനമായ വാക്കുകൾ കേട്ട് വൈദ്യർ മുത്തശ്ശന്റെ മനസ്സിൽ  ആശ്വാസത്തിന്റെ ഒരു കുളി൪തെന്നൽ വീശി.

കൂടുതലൊന്നും പറയാതെ സ്വാമി മുത്തശ്ശൻ കവാടം കടന്നു ഭവനത്തിലേക്ക് നടന്നു.

ആദി എല്ലാവരെയും നോക്കി ചിരിക്കുക പോലും ചെയ്യാതെ തന്റെ വീട്ടിലേക്കും തിരിച്ചു.

ചെന്നപാടെ ഷൂസ് ഊരി അവൻ തിണ്ണയിൽ ഇരുന്നു.

എല്ലാവരും അവനരികിലേക്ക് ചെന്നു.

അവനെല്ലാവരെയും നോക്കി അൽപ്പം രോഷത്തോടെ പറഞ്ഞു.

“ആ കവാടത്തിനു പുറത്തൊരു ആത്മാവ് നിൽക്കുന്നുണ്ട്, ശിവശൈലമണ്ണിലേക്ക് കടക്കാനാകാതെ, അതവിടെ നിൽക്കും കാലം ഇതെന്റെ ധർമ്മമാണ്, അത് ഞാൻ പാലിക്കുക തന്നെ ചെയ്യും, അതിനൊരു എതിർശബ്ദമുണ്ടായാൽ, നിശബ്ദമാക്കാൻ എനിക്കറിയാം”  ആർക്കും അവൻ പറഞ്ഞത് മനസിലായില്ല.

അവർ പരസ്പരം നോക്കി.

“ആ,,,പോട്ടെ ,,ഞാനല്പം കോപത്തിലായിരുന്നു,,നിങ്ങളാരും പേടിക്കണ്ട, ആർക്കും ഒരു ദോഷവും ഞാൻ വരുത്തില്ല”

“മോനെ ,,,,” അവനെ നോക്കി വൈദ്യ൪ മുത്തശ്ശൻ വിളിച്ചു.

ആ വിളി കേട്ടപ്പോൾ അവന്റെയുള്ളം തുടിച്ചു,

സ്വന്തം മുത്തശ്ശനാണ് വിളിക്കുന്നത്. ഈ സാധുവിനറിയില്ല സ്വന്തം രക്തമാണെന്ന്.

“എന്താ മുത്തശ്ശാ ?”

“മോനെ,,വൈദ്യരു പറയുന്നത് കേട്ട് മോൻ വിഷമിക്കണ്ട, പാവമാ ഒരു നിവൃത്തിയും ഇല്ലാത്ത കൊണ്ട് പറയണതാ,എന്റെ ചോരയും  എന്റെ ചങ്ങാതിയുമാ, അവനെ തമ്പുരാക്കൻമാർ കൊല്ലാതെ നോക്കണേ മോനെ ” പതർച്ചയോടെ അദ്ദേഹം കൈകൂപ്പി പറഞ്ഞു.

“അയ്യോ ,,എന്താ മുത്തശ്ശാ ഈ പറയണേ ” അവൻ വേഗം എഴുന്നേറ്റ് അദ്ദേഹത്തിനരികിൽ ചെന്ന് കൂപ്പിയ കൈയിൽ മുറുകെ പിടിച്ചു.

“എന്നെ വിശ്വാസമില്ലേ എന്റെ മുത്തശ്ശന് ”

“അദ്ദേഹം അവന്റെ മുഖത്തേക്ക് നോക്കി , അവന്റെ താടിയിൽ തഴുകി ”

“ന്റെ ,,,എന്റെ ശങ്കരനാ,,,ഒത്തിരി വിശ്വാസമാ,,,”

നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു.

അവനദ്ദേഹത്തെ കെട്ടിപ്പുണർന്നു.

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.