അപരാജിതൻ -43 5514

ശിവശൈലത്ത്:

അറിവഴകന്റെ ചെയ്തികളിൽ ഭയന്ന് സ്വാമിമുത്തശ്ശൻ പുറത്തെ കവാടത്തിനരികിലുള്ള തിണ്ണയിൽ വിഷണ്ണനായി ഇരിക്കുകയായിരുന്നു.

അരികിൽ വൈദ്യരു മുത്തശ്ശനും അവർക്കരികിൽ കസ്തൂരിയും ശിവാനിയും ശങ്കരനും ശംഭുവും.

ഗൗരിമോൾ പാർവ്വതി സമ്മാനിച്ച പശുക്കിടാവിനെയും പിടിച്ചു കൊണ്ട് അവിടെ സ്ഥാപിച്ച മണ്ണിൻശിവലിംഗത്തിനു മുന്നിലായി കളിക്കുന്നു.

അന്നേരമാണ്

ആദി തന്റെ ജീപ്പുമായി അങ്ങോട്ടേക്കു പാഞ്ഞു വന്നത്.

അവൻ അവർക്കരികിൽ ജീപ്പ് നിർത്തി പുറത്തേക്കിറങ്ങി.

അവനെ കണ്ടതോടെ മുത്തശ്ശൻമാരൊഴികെ എല്ലാരും എഴുന്നേറ്റു.

“എന്താ എല്ലാരും പുറത്തിരിക്കുന്നെ?” അവൻ ചോദിച്ചു.

“അറിവഴകാ” അല്പം ക്ഷോഭത്തോടെ സ്വാമിമുത്തശ്ശൻ വിളിച്ചു.

അവൻ അദ്ദേഹത്തിന് നേരെ നോക്കി.

“നീ പഞ്ചായത്ത് കാര്യാലയത്തിൽ പോയി അടിച്ചോ ?’

“ഉവ്വ് മുത്തശ്ശ,,അടിക്കുക മാത്രമല്ല ഇടിച്ചു ചവിട്ടി കമഴ്ത്തി നിലത്തുമടിച്ചു” അവൻ തമാശരൂപേണ പറഞ്ഞു.

“അപ്പൊ നീ കൊട്ടാരംസേവകരെ തല്ലിയോ?”

“അതും ചെയ്തു മുത്തശ്ശാ,, കൊടുക്കാവുന്നതിന്റെ പരമാവധി ഞാൻ കൊടുത്തിട്ടുണ്ട് ”

“ഞങ്ങളെയൊക്കെ കൊലയ്ക്ക് കൊടുക്കാണോ നീ,,,എന്തിനാടാ നീ ഇങ്ങനെയൊക്കെ ഞങ്ങളെ ദ്രോഹിക്കുന്നത്, ഇവിടത്തെ ഭരണം

പരദേശിയായ നിന്നെ ഏൽപ്പിച്ചു എന്ന് കരുതി ഞങ്ങളുടെ നിലനില്പിനെയാണോ നീ ഇലാതെയാക്കുന്നത്, അടിമകളായ ഞങ്ങൾക്ക് മുഖമുയർത്തി നോക്കാൻ പോലും അരുതാത്ത അധികാരികളെയാ നിന്റെ വമ്പുകാട്ടി അവരിൽ ഞങ്ങളോട് ദേഷ്യമുണ്ടാക്കുന്നത്”

മറ്റൊരു വഴിയുമില്ലാതെയാ വൃദ്ധൻ ഉള്ളിലെ വ്യഥകൾ കോപം കലർത്തി അവനോടു പറഞ്ഞു.

ആദിയൊന്നും മിണ്ടിയില്ല.

“നിനക്കറിയോ, കൊട്ടാരത്തിൽ കിരീടധാരണത്തിനു കാഹളം മുഴങ്ങി, ഇന്നേക്ക് നാലാം നാൾ യാഗമാണ്, പ്രജാപതികളുടെ ആധിപത്യം ഉറപ്പിക്കുന്ന യാഗം, അത് കഴിഞ്ഞാൽ രാജാവരോഹണം, അന്ന് വരേയുള്ളു എനിക്ക് ആയുസ്സ്” അദ്ദേഹം അത് പറഞ്ഞപ്പോൾ എല്ലാവരുടെയും മുഖത്ത് ദുഃഖം നിറഞ്ഞു, കസ്തൂരിയുടെയൊഴികെ.

“എനിക്കറിയാൻ കഴിഞ്ഞത് യാഗത്തിന് മുൻപ് ഇവിടെ  ഭൂമിപൂജ നടത്തുമെന്നാണ് ഈ മണ്ണൊഴിപ്പിച്ചു കെട്ടിടം പണിയാൻ ,ഞങ്ങളെയൊക്കെ ഒഴിപ്പിക്കാൻ, അതിനിടയിൽ തന്നെ നീ ഇങ്ങനെയൊക്കെ അബദ്ധം ചെയ്തു കളഞ്ഞല്ലോ.. പൊന്നു തമ്പുരാക്കന്മാർക്കെതിരെ പടവിളിക്കാൻ നിനക്കാരാ അധികാരം തന്നത് പറയെടാ”

ദേഷ്യത്തോടെ അവനരികിലേക്ക് ചെന്ന് അവന്റെ കോളറിൽ മുറുകെപിടിച്ചു കൊണ്ട് ആ സാധു വൃദ്ധൻ ചോദിച്ചു.

മുത്തശ്ശന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ആദി ഇടത്തേക്ക് കൈ ചൂണ്ടി.

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.