അവനരികിൽ ഇരുന്നു കൊണ്ട് അവന്റെ കൈ പിടിച്ചു.
“കവലപ്പെട്ടഴാതെ കുഞ്ഞാ ,,,ഇമ്മള് ഇപ്പോ പരീക്ഷിക്കപ്പെടാ,
അങ്ങനല്ലേ ഇമ്മടെ ആലം ഉപ്പാപ്പ പഠിപ്പിച്ചുട്ടുള്ളത്,
ഉപ്പാപ്പാ എപ്പോളും പറയാറില്ലേ,
ഇമ്മക്ക് സങ്കടം വരുമ്പോ കരഞ്ഞു കൊണ്ട് റബ്ബിനെ വിളിച്ചാ മതി,
അപ്പൊ ഇമ്മടെ സങ്കടം മാറ്റാൻ അവര് ആരേലും അയക്കും ,
ആരും വന്നില്ലെങ്കിൽ അവര് തന്നെ നേരിട്ട് വരും,,
ഇമ്മക്ക് ഇപ്പൊ അവരെ മനസ്സിൽ വിളിക്കാം,,
അതേയുള്ളു വഴി,,കുഞ്ഞ നീയെ അഴാതെ ”
ആ കുട്ടിയുടെ കണ്ണുനീർ തുടച്ചുകൊണ്ട് വലിയ കുട്ടി പറഞ്ഞു.
“ആക്കെ,,കങ്കാണി വരണുണ്ട്,,” കൂടെ നിന്ന കുട്ടി ദൂരേക്ക് നോക്കിപറഞ്ഞു.
“കുഞ്ഞാ,,കെടന്നോ ,,ഇമ്മള് പണി കഴിച്ചു വരാം” അവന്റെ കവിളിൽ തലോടി സമാധാനിപ്പിച്ചു അവനു കോപ്പയിൽ കുറച്ചു കൂടെ വെള്ളം കുടിപ്പിച്ചു കൊണ്ട് ഇരുവരും എഴുന്നേറ്റു വേച്ചു വേഗത്തിൽ പണിയിടത്തിലേക്ക് നടന്നു.
മുകളിൽ എരിയുന്ന സൂര്യനെ നോക്കി നിറയുന്ന കണ്ണുകളോടെ ആ കുട്ടി വിതുമ്പിപറഞ്ഞു
“അമ്മിയെം അബ്ബയേം ഒന്നു കാണിച്ചു തരണേ റബ്ബേ..,
ഇവിടെയിട്ടെന്നെ കൊല്ലല്ലേ റബ്ബേ,
നോവ് സയിക്കാൻ വയ്യാണ്ടായി ,
ആരേലും പറഞ്ഞു വിട്ട് ഇമ്മളെ കാക്കണേ റബ്ബേ”
കളങ്കമേതുമില്ലാത്ത ആ കുട്ടി കരഞ്ഞു കൊണ്ട് പ്രാർത്ഥിച്ച് ആ മരത്തണലിൽ കണ്ണുകൾ അടച്ചു കിടന്നു.
എന്നെങ്കിലും രക്ഷപ്പെടാനാകുമെന്ന പ്രതീക്ഷയോടെ.
@@@@@@
Scene scene ?
Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?
ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??
????kidu