അപരാജിതൻ -43 5514

ജഗദൻ വേഗത്തിൽ അവിട നിന്നും ഓടി കുന്നുകയറി.

മൂവരും വേഗം എലിമാളത്തിനു പുറത്തേക്ക് നടന്നു.

“ആരാണാവോ ആളുകളെ കൊന്നത് ?” സൂലി സംശയത്തോടെ ചോദിച്ചു.

“ആര് കൊന്നാലെന്താ, നമ്മളു ഈ നരകത്തിൽ കിടന്നു ചാകും , പിന്നെ ഇതൊക്കെ അറിഞ്ഞിട്ടെന്തിനാ?”

കപിലൻ , നിസംഗതയോടെ പറഞ്ഞപ്പോളെക്കും എലിമാളത്തിൽ പണിക്ക് കയറിയ പയ്യൻ നിരങ്ങിയിറങ്ങി വന്നു.

അവനു പകരമായി കപിലൻ മുട്ടിൽ ഇഴഞ്ഞു മാളത്തിനുള്ളിലേക്ക് കയറി.

“ഐങ്കരാ,,,നമ്മളെ നമ്മുടെ ശങ്കരൻ കാക്കുമെടാ ! നീ നോക്കിക്കോ, കപിലനു സ്വയം തിരുത്തിപ്പറയേണ്ടി വരും” സൂലി ശുഭാപ്തി വിശ്വാസത്തോടെ പറഞ്ഞു കൊണ്ട് വേലകൾ തുടർന്നു.

@@@@@

 

ലഹരി ബാധിച്ചു കരഞ്ഞു കൊണ്ട്   കൽക്കരികുട്ടകൾ ചുമക്കുകയായിരുന്നു മുറക്കബായിലെ സൂഫി കുട്ടികൾ. ചട്ടം പഠിപ്പിക്കുന്നതിന്റെ ഭാഗമായി മുഴുത്ത ചൂരൽ വടി കൊണ്ട് കങ്കാണികൾ അവരുടെ പുറം അടിച്ചുപൊളിച്ചു കൊണ്ടേയിരുന്നു.

ഓരോ അടിയിലും അവർ “റബ്ബേ “ന്നു വിളിച്ചു കരയുമ്പോളും കങ്കാണികൾ ഉറക്കെയുറക്കെ ചിരിച്ചു.

അതിലൊരു കുട്ടി വായിൽ നിന്നും നുരയും പതയും ഒഴുക്കി മോഹാലസ്യപ്പെട്ടു വീണു.

കങ്കാണികൾ ചൂരലുമായി വന്നു വീണുകിടക്കുന്ന കുട്ടിയെ പൊതിരെ തല്ലി യെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.

പക്ഷെ കിടന്നു നിരങ്ങിയതല്ലാതെ അവൻ എഴുന്നേറ്റില്ല.

ചത്തുപോയാൽ ഒരു തൊഴിലാളി നഷ്ടപ്പെടുമെന്ന് കരുതി കങ്കാണി , മറ്റു രണ്ടു സൂഫികുട്ടികളെ ചൂരൽ കൊണ്ടടിച്ചു,  വീണുകിടക്കുന്ന കുട്ടിയെ തണലത്തു കൊണ്ടുപോയി കിടത്താൻ കൽപ്പിച്ചു.

ലഹരി തലയ്ക്ക് പിടിച്ചുവെങ്കിലും ആ കുട്ടികൾ , വീണുകിടക്കുന്ന കുട്ടിയെ ചുമന്നു കൊണ്ട് കുറച്ചകലെയുള്ള തണലിൽ കൊണ്ട് പോയി കിടത്തി അവനു വെള്ളം തളിച്ച് ഉണർത്തി കുടിക്കാൻ വെള്ളം കൊടുത്തു.

എഴുന്നേൽക്കാനാകാതെ ആ കുട്ടി, തന്നെ കൊണ്ടുവന്ന കൂട്ടുകാരെ നോക്കികരഞ്ഞു.

“ഇമ്മളെ,,കൊല്ലുന്നാ തോന്നണേ ആക്കെ” പ്രായത്തിൽ മുതിർന്ന കുട്ടിയുടെ കൈ പിടിച്ചവൻ കരഞ്ഞു കൊണ്ട് പറഞ്ഞു.

“അമ്മിയും അബ്ബയും ഇന്നേ കാണാതെ കരയായിരിക്കും” അവൻ സങ്കടം പറഞ്ഞു.

അവർ വിഷമത്തോടെ അവൻ പറയുന്നത് കേട്ടിരുന്നു.

“റബ്ബെന്താ ഇമ്മളെ കൈവിട്ടോ,,ആക്കെ ”

അവൻ വിതുമ്പികൊണ്ടു ചോദിച്ചു.

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.