അപരാജിതൻ -43 5514

ശിവശൈലത്തെ തന്നെ പയ്യനായിരുന്ന ജഗദനായിരുന്നു.

“ജഗദാ എന്തായിവിടെ?”  സൂലി ചോദിച്ചു.

“ഒരു വാർത്തയുണ്ട് ”

“വാർത്തയോ , എന്ത് ”

“കൂടാരത്തിൽ ചൊല്ലടങ്കൻ മുതലാളിയുടെ വേലക്കാർ പരസ്പരം പറയുന്നത് ഞാൻ കേട്ടു”

“എന്താ നീ കേട്ടത്?”

“നമ്മളെ ഇങ്ങോട്ട് കൊണ്ടുവന്ന കുലോത്തമൻ മുതലാളി കിടപ്പിലാ ഇപ്പോ , പരസഹായമില്ലാതെ മുള്ളാൻ പറ്റില്ല”

മൂവരും ആശ്ചര്യത്തോടെ അവനെ നോക്കി.

“എന്താ നീ പറയണേ ജഗദാ”

“സത്യമാ നന്പന്മാരെ,,ഞാൻ കേട്ടതാ,,,അത് മാത്രവുമല്ല വേറെയുമുണ്ട്”

“എന്ത് എന്താ ജഗദാ,,,?” സൂലി തിരക്കി.

“തിമ്മയ്യൻ മുതലാളി ശിവശൈലത്തെ മ്മടെ ബന്ധുക്കളിൽ ആരെയൊക്കെയോ  വെട്ടി”

“അയ്യോ,,,” മൂവരും ഭയന്ന് ഒരേ സ്വരത്തിൽ പറഞ്ഞു.

“അത് മാത്രമല്ല, തിമ്മയ്യൻ മുതലാളീടെ ആൾക്കാർ ശിവശൈലത്തു കയറി ആക്രമിച്ചു പെണ്ണുങ്ങളെ പലരെയും പിഴപ്പിച്ചു”

മൂവരും നെഞ്ചിൽ കൈവെച്ചു സങ്കടപ്പെട്ടു.

“അയ്യോ,,,എന്നിട്ടെന്തായി ,,ശിവശൈലത്തെ ആരെയെങ്കിലും ഇല്ലാതെയാക്കിയോ ആ ദുഷ്ടന്മാർ” പേടിയോടെ സൂലി ചോദിച്ചു.

“ചോദിക്കാനുണ്ടോ സൂലി ,നമ്മുടെ ഗ്രാമത്തെ ഇല്ലാതാക്കികാണും ദുഷ്ടന്മാർ” ഐങ്കരൻ തന്റെ  അഭിപ്രായം പറഞ്ഞു.

“നടന്നത് അതൊന്നുമല്ല ” ജഗദൻ ചുറ്റും നോക്കി സ്വകര്യമായി പറഞ്ഞു.

“പിന്നെ ”

“ശിവശൈലത്തു കയറി ആക്രമണം നടത്തിയവരൊക്കെ ഉടലും തലയും വേർപ്പെടുത്തി ആരോ കൊലപ്പെടുത്തി, പത്തു മുപ്പതു പേരോളമാ ഒരു ദിവസം കൊണ്ട് ഇല്ലാതെയായത്”

മൂവരും സ്തബ്ദരായി ഒരു നിമിഷം നിന്നു.

അതെ സമയം

ഒരു ചൂരൽ അടി സൂലിയുടെ ദേഹത്തു വീണു.

കങ്കാണികളിൽ ഒരുവൻ അടിച്ചതാണ് അവർ ജോലി ചെയ്യുന്നതിൽ വേഗത കുറച്ചതിന്.

“അയ്യോ,,,” എന്നവനലറി തിരികെ നോക്കിയപ്പോൾ കങ്കാണി കാതുപൊട്ടുന്ന തെറി വിളിച്ചു.

“തേവിടിയാമവനെ ,,വേലയെ പാര്ങ്കടാ”

ഭയന്ന് പോയ അവർ വേഗം കുട്ടയും ചുമന്നു മുന്നോട്ട് നടന്നു.

“ആരാന്നു അറിയോ ഇങ്ങനെ കൊന്നത് ?” കപിലൻ പോകും വഴി തിരക്കി.

“അതൊന്നുമറിയില്ല,,ഇത്രയുമാ കേട്ടത് , ഇപ്പോ കുലോത്തമൻ മുതലാളിയും തിമ്മയ്യൻ മുതലാളിയുമൊക്കെ ആകെ കിടുങ്ങിയിരിക്കണെന്നാ കേട്ടത് , ഇപ്പോ പോലീസ് പോലും ശിവശൈലത്തേക്ക് വരുന്നില്ലന്നും കേട്ടു”

ജഗദൻ തന്റെ കുട്ടയിലെ കൽക്കരി,  കൂമ്പാരത്തിലേക്ക് ചൊരിഞ്ഞു കൊണ്ട് പറഞ്ഞു.

“ഞാൻ പോട്ടെ , അവിടെയെന്നെ തിരക്കും ,അറിഞ്ഞപ്പോൾ നിങ്ങളോടും പറയണമെന്നു തോന്നി , അതാ ഓടി വന്നത് ”

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.