അപരാജിതൻ -43 5341

“നമുക്കൊന്നും ഒരു രക്ഷയുമില്ല ഐങ്കരാ, ഈ നരകത്തിൽ കിടന്നു തന്നെ നമ്മളൊടുങ്ങും”

“ശരിയാ സൂലി,,എത്ര കൊല്ലമായി നമ്മളീ നരകത്തിൽ”

കപിലൻ മാത്രമൊന്നും പറഞ്ഞില്ല.

“കപിലാ,,ദയവ് ചെയ്തു ഇനി നീ രക്ഷപ്പെടാൻ നോക്കരുത് , ഇവർ കൊന്നുകളയും നിന്നെ”

“കൊന്നാ മതിയായിരുന്നു , ഈ നോവ് തിന്നെനിക്ക് മതിയായി” വിഷമത്തോടെ കപിലൻ സൂലിയോട് പറഞ്ഞു.

“അങ്ങനെയൊന്നും പറയല്ലേ ,,ശങ്കരനോട് പ്രാർത്ഥിക്ക് കപിലാ ” അവനെ ആശ്വസിപ്പിക്കാൻ ഐങ്കരൻ പറഞ്ഞു.

“ആ നാശത്തിനോട് ഞാൻ പ്രാർത്ഥിക്കില്ല , ഒരു ശക്തിയുമില്ലാത്ത ശവമാ,, ഉണ്ടായിരുന്നു എങ്കിൽ നമ്മൾ ഇങ്ങനെ കഷ്ടപ്പെടുമോ , ചത്താലും ആ നാശത്തിന്റെ പേര് പോലും ഇനി ഞാൻ മിണ്ടില്ല , ശങ്കരൻ ശവം ” കോപത്തോടെയും വെറുപ്പോടെയും കപിലൻ പറഞ്ഞു.

കപിലന്റെ നാവു പൊഴിച്ച ശങ്കരനിന്ദ അത് കേട്ടുനിന്ന ഐങ്കരനേയും സൂലിയെയും അത്ഭുതപ്പെടുത്തി.

ശിവശൈലത്തുള്ളവരിൽ ഒരിക്കൽ പോലും മുടങ്ങാതെ ശങ്കരപൂജ ചെയ്തു സാദാ സമയവും ശങ്കരനാമം ജപിക്കുന്നവനായ കപിലൻ, അതെ ശങ്കരനെ നികൃഷ്ടമായി ഭല്സിച്ചത് അവരെ ഒരുപാട് വിഷമിപ്പിച്ചു.

“അയ്യോ,,നമ്മുടെ ദൈവാണ്‌,,അങ്ങനെ പറയരുത് കപിലാ,, നിന്നിൽ നിന്നും ഇങ്ങനെ  കേൾക്കുന്നത് പോലും സങ്കടമാണ്”

“എന്റെ മനസ്സിലെ ശങ്കരൻ ചത്തൊടുങ്ങി ശാംഭവി നദിക്കുള്ളിൽ കിടക്കുന്നുണ്ട്, എനിക്ക് ദൈവമില്ല ,,ഉണ്ടെങ്കിൽ തന്നെ ആ ശവത്തെ ഞാനിനി പ്രാർത്ഥിക്കില്ല , എന്റെ മരിച്ചു പോയ  ‘അമ്മ സത്യം” ശാന്തമാകാത്ത കോപത്തോടെ അവൻ പറഞ്ഞു.

“പാപം കിട്ടും , ഇങ്ങനെ പറയാതെ ”

“ഒന്നും കിട്ടില്ല,, ഈ നരകത്തിൽ നിന്നും നമ്മളെ എല്ലാവരെയും രക്ഷപ്പെടുത്തട്ടെ, എനിക്കെന്റെ ചാരുവിനെ കാണിച്ചു തരട്ടെ അപ്പൊ ഞാൻ ആലോചിക്കാം ശങ്കരനെ പ്രാർത്ഥിക്കണോ വേണ്ടയോ എന്ന് , അന്ന് വരെ ഞാൻ ജീവിതത്തിൽ ആരെയെങ്കിലും വെറുക്കുന്നു എങ്കിൽ അത് നീയൊക്കെ ഞാനിത്രകാലവും ശങ്കരാ ന്ന് വിളിച്ച   ശവത്തെയാ,,,”

കപിലൻ പരുഷമായി പറഞ്ഞു കൽക്കരി കുട്ട ചുമന്നു നടന്നു.

അവനു പുറകെ സൂലിയും ഐങ്കരനും  കുട്ട ചുമന്ന് കൽക്കരി കൂമ്പാരം കൂട്ടിയ ഇടത്തേക്ക് നീങ്ങി.

 

അന്നേരം:

 

കൽക്കരി കുന്നിനു അപ്പുറം ജോലി ചെയ്തിരുന്ന ഒരു പയ്യൻ അങ്ങോട്ടേക്ക് ഓടി വന്നു.

കങ്കാണികൾ ശ്രദ്ധിച്ചപ്പോൾ അവൻ ഒരു കുട്ട കൽക്കരി തലയിൽ ചുമന്നു വേഗം അവർ മൂവർക്കും സമീപമെത്തി.

“കപിലാ,,,,” എന്നവൻ അവരുടെ പുറകെ ചെന്ന് വിളിച്ചു.

അവർ തിരിഞ്ഞു നോക്കി.

Updated: January 1, 2023 — 6:28 pm

3 Comments

  1. Scene scene ?
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne ?

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട??

Comments are closed.