അപരാജിതൻ 14 [Harshan]

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.