അപരാജിതന്‍ 21 [Harshan] 10722

അപരാജിതന്‍ 21

!!!!!!!!!!!!!!!!!!!!

ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി

മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി

“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”

എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”

 

“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”

“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു  കഴിഞ്ഞോട്ടെ ”

“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.

മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി

ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു

വിശേഷങ്ങളെല്ലാം പറഞ്ഞു

അതിനു ശേഷം അനുപമയെ വിളിച്ചു

ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.

“മനുവേട്ടാ ,, ”

“എന്തോ ?”

“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ

പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”

“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”

“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?

“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”

“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”

“മനുവേട്ടാ ,,,,,’

“എന്താ അനു ?”

“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ   തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി  എല്ലാരേയും  അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”

“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”

“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”

“എന്തോ ,,,,,,,,”

“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”

“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”

‘മനുവേട്ടാ ,,,,,,,,,,,,,”

“എന്താ അനു? ”

അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”

“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു

“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു

അതുകേട്ടു മനുവിനും ഒരു പുളകം കയറി

“ആണോ ,,,,,,,”

“ആ ,,,, എന്തൊക്കെയോ പോലെ ,,,,”

“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”

“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”

“ആ ,,,അതാണ് ,,അങ്ങനെ പറ ,,”

“അനൂ ,,,,,,”

“എന്താ മനുവേട്ടാ ?”

“ഒന്നൂല്ലാ ,,,,”

“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”

“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”

“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”

‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ  ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”

“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”

“വെക്കാണോ ……….?” അവൻ ചോദിച്ചു

“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു

“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ  പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”

അപ്പുറത്തു അനൂപമ നിശബ്ദയായി

“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു

“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”

“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”

“അപ്പൊ ശരി ,,,:

“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”

‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”

“വിഷമായോ ,,,,,,,മനുവേട്ടാ ”

അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു

ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. Njan urangiyattilla Harsha …..
    …by micher kuttappan .

    1. dedicated ടൂ മിച്ചര്‍ കുട്ടപ്പന്‍

      “ഞാനൊന്നു ചോദിച്ചോട്ടെ മുത്തശ്ശാ ,, നിങ്ങൾക് നല്ലൊരു ഭൂമി കിട്ടിയാൽ ഇവിടെ നിന്നും പോകാൻ തയ്യാറാണോ ?”
      അവരെല്ലാവരും ആദിയെ ഒന്ന് നോക്കി
      “ഒരിക്കലുമില്ല കുഞ്ഞേ ,,,,”
      “അതെന്താ ,,,,?”
      “കടപ്പാട് കൊണ്ട് ”
      “കടപ്പാടോ ?” ആകാ൦ക്ഷയോടെ ആദി ചോദിച്ചു
      “അതെ ,,കടപ്പാട് തന്നെ ,, ശിവശൈല മണ്ണിൽ ജനിക്കുന്ന ഓരോ പൈതങ്ങളുടെ ശിരസ്സിലും ആ കടപ്പാടിന്റെോ ബാധ്യതയുണ്ട് ,, ജീവിതകാലം അടിമകളായി ജീവിച്ചുകൊള്ളാമെന്ന പ്രതിജ്ഞയെക്കാൾ ഞങ്ങൾക്ക് മൂല്യമേറിയതാണ് ജീവിതകാലം മുഴുവനും ശിവശൈലത്തു ശിവപൂജ ചെയ്തു ജീവിച്ചുകൊള്ളാമെന്നു ഞങ്ങൾ കൊടുത്ത സത്യം ,,, ആ സത്യത്തെ മുൻനിർത്തി തന്നെയാണ് ഞങ്ങളീ ശിവശൈലത്ത് അടിമകളായി ജീവിച്ചതും ,,,,,,,,ഞങ്ങളാരും ഇവിടെ നിന്നുമൊളിച്ചു പോയിട്ടില്ല ,, കാരണം ആ കടപ്പാട് മറന്നാൽ പിന്നെ ഞങ്ങളില്ല”

      അത് പറയുമ്പോൾ സ്വാമി മുത്തശ്ശന്റെ” കണ്ണുകൾ നിറയുന്നുണ്ടായിരിക്കുന്നു

      1. Enik ship il joli ozhinju neram illa Harsha….pinne oru masam ake kittunadh 80mb matram valla port il ettumbol … Sim card medichu harshande kadha full screeen shot edukkum…ennit sailing il erun vayikkum….adhum neram ottum ella ….enganeyokkeyo neram undakki vayikkum… Rough life n rough weather n rough routines….comment edanulla set up onnum ella pinne manasikavasghayum mikkavarum valare moshamanu ee nadukadal life …. Pressure of job…n tension from family…….ennirunalum nde prarthanakil harshanokke undtto

  2. സൂര്യോദയത്തിന് മുന്പ് ഇട്ടിരിക്കും സഹോസു

    എനിക് നല്ല പോലെ നെറ്റ് വര്‍ക്ക് ഇഷ്യൂ ഉണ്ട്
    ഞാന്‍ ഇതുമായി ബന്ധപ്പെട്ട ജോലിയില്‍ ത്തന്നെയാണ്

    നിങ്ങള് പോയി കിടക്കീനീ ,,,

    ഇത്തവണ പര്‍വ്വതി സ്കോര്‍ ചെയ്യീനി

    ശിവശൈലത്തെ 75 ശതമാനം പ്രശനം സോള്‍വ് ചെയ്യീനി
    കഥ ക്ലൈമാക്സ് ആകുകയാണ്

    ഇനി ഒളിച്ചുവെക്കലുകള്‍ അധികമില്ല

    1. Innu varum alle tnk u bro nice work

    2. Waiting aanu.. urakkam verunnillaaa

    3. ഉറങ്ങൂലട… അത്തായം കഴിക്കാൻ ഇനിയും നാല് മണിക്കൂർ ഉണ്ട് ???

      1. അണ്ണാ

        1. ഹാർലി ❤❤❤

      2. 4 manikkooro 2 manikkoralle ullu ??

        1. ദിസ്‌ ഈസ്‌ സൗദി അറബിയ ❤???

          1. Ohh ..njan nattilanenn orthu.

    4. Manassamadhanayitt Urangan pattanillalo …edakkidakk nokkikondirikkanu ..seriouly addicted anu Harshetta

    5. ❤❤❤❤❤❤❤??????????????????….. Waiting……. Orupadu snehathode

  3. Iniyum vannillalle brugu

  4. ?‍♂️?‍♂️

  5. എവിടെ കഥ എവിടെ ???

    1. Vathi coming.
      ???

  6. Katta waiting ?????

  7. പൊന്നെ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം

    വൈറ്റിങ്

  8. Manikuttide chettayi....

    Aayillannu thonnunnu

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?‍♀️?‍♀️?‍♀️?

  10. Upload aayille

  11. Manikuttide chettayi....

    Athe kidannit urakkam varanilla

  12. ?‍♂️?‍♂️?‍♂️?‍♂️

  13. Katta waiting. Kidannit urakkam varunilla

    1. 4.57 ന്നാണ് കഥ വരുന്നത്

      1. Aara paranje???

        1. അതായിരിക്കണം ടൈം

          1. Appo urangam pova ??

  14. ??full waiting ani

  15. Manikuttide chettayi....

    Eappol varum bro harshappi

  16. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ???????????????????????

  17. Waiting…..

  18. ?

  19. Hai harsha,, thangal njagalkku vendi unarnnirunnu upload cheyyumbol njangal engane urangum

  20. Upload aakkan eatharaei Mp undu

  21. ?? ? ? ? ? ? ? ? ??

    ?️?️?️?️waiting?️?️?️?️

    1. Yes I’m waiting?

  22. ദയവു ചെയ്തു നിങ്ങളെല്ലാരും പോയി കിടക്കുക
    ഞാനിവിടെ കഥ അപ്ലോഡ് ചെയ്തു കൊണ്ടിരിക്കുകയാണ്
    നാളെ ഉണരുമ്പോ കഥ ഉണ്ടാകും
    ആരും ഉറക്കമൊഴിഞ്ഞു കഥ വായിക്കരുത്
    അതിന്റെയൊന്നും ഒരാവശ്യവുമില്ല
    ഇവിടെ എനിക്കു വൈഫൈ കണക്ഷന്‍ ഇല്ല
    ആകെ ഉള്ളത് മൊബൈല്‍ വഴിയാണ്
    അത് ലപ്പിലേക്ക് കണക്ട് ചെയ്താന് ചെയ്തു കൊണ്ടിരിക്കുന്നത്
    നിങ്ങള്‍ ഉണരുംബോഴേക്കും ഞാന്‍ കഥ ഇടും
    അതിനാണ് ഞാന്‍ ഉറങ്ങാതെ ഇരിക്കുന്നത്

    പ്ലീസ് പ്ലീസ് പ്ലീസ്

    1. Urangiyitt vende unaraan ?

    2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      first comment adikkana etta .. ??

      1. ചെറുക്കൻ പരീക്ഷക്ക് പോലും ഇങ്ങനെ ഇരുന്നിട്ടില്ല ??

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          athane .. ??

    3. Saramillaa njan kathirinolaaam❤❤

    4. Urangathilla

    5. കാത്തിരിക്കുവാ,
      വായിച്ചിട്ടേ കിടക്കുന്നുള്ളൂ ഹർഷാപ്പീ

    6. എടാ മനുഷ്യ വീട്ടിലേക്ക് ഒരു വൈഫൈ കണക്ഷൻ എടുത്ത് കൊടുക്കടാ…

      നീ നിന്റ എച്ചിത്തരം ഇത് വരെ നിർത്തിയില്ല…. ആവിശ്യത്തിൽ കൂടുതൽ കിമ്പളം വഴി ഉണ്ടാകുന്നില്ലേ.. പിന്നെ എന്തിനാ ഈ പിശുകതരം. ??

    7. Dear ഹർഷൻ

      താങ്കൾ ഉറങ്ങാതെ കഥ അപ്‌ലോഡ് ചെയുമ്പോൾ ഞങ്ങൾ എങ്ങിനെ ആണ് ഉറങ്ങുക….

      എന്തായാലും കട്ട വെയ്റ്റിംഗ്….

      ❤️??❤️❤️?

    8. രുദ്രതേജനെ കാത്തിരിക്കുന്ന ഞങ്ങള്ക്ക് എങ്ങിനെ ഉറക്കംവരാനാണ് ബ്രോ

    9. Katta waiting
      Barcede final kanuvan
      Adh kazhiyumboyek igh upload ayal sett??

Comments are closed.