അപരാജിതന്‍ 21 [Harshan] 10703

Views : 983358

“ഇന്ത്യയിലെ ഓരോ പൗരനും ഭരണഘടന ഉറപ്പു വരുത്തുന്ന ചില അവകാശങ്ങൾ ഉണ്ട് ,, സ്വാതന്ത്രത്തിനു വേണ്ടിയുള്ള അവകാശ൦ ,, തുല്യതക്കു വേണ്ടിയുള്ള അവകാശം ,, ചൂഷണങ്ങൾക്കെതിരെ നിലകൊള്ളാനുള്ള അവകാശം ,, വിശ്വാസങ്ങൾക്കുള്ള അവകാശം , വിദ്യാഭ്യാസം നേടാനുള്ള അവകാശം ,, ഭരണഘടനപരമായി പരിഹാരങ്ങള്‍ കാണാനുള്ള അവകാശം ,, കേട്ടിട്ടുണ്ടോ ഇതൊക്കെ “

അറിവഴകന്‍റെ ചാട്ടുളി പോലെയുള്ള ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ അവര്‍ക്ക് സാധിച്ചില്ല

“ഈ നാട് മുന്നോട്ട് പോകുന്നത് ഒരേ ഒരു വിശുദ്ധഗ്രന്ഥത്തെ മുന്‍നിര്‍ത്തിയാണ് ,, അത് മതഗ്രന്ഥങ്ങള്‍ അല്ല ,, അതാണ് ഭരണഘടന ,, ഇന്‍ഡ്യയുടെ ഭരണഘടന ,, ചണ്ഡാലനെന്നു പറഞ്ഞു മനുഷ്യനെ തടയുവാനും അവന്‍റെ സ്വതന്ത്ര്യങ്ങള്‍ ഇല്ലായ്മ ചെയ്യാനും ഈ നാടിനെ നയിക്കുന്നത് മനുസ്മൃതി അല്ല ,, ഭരണഘടനയാ ,, ആ ഭരണഘടന ഇത്രയൊക്കെ ഉറപ്പ് നല്‍കിയിട്ടും എന്തിന് നിങ്ങളീ അടിമത്തം അടിമത്തം എന്നു പറഞ്ഞു ജീവിക്കുന്നു ,, ഇവിടെ ജീവിക്കുന്ന കുഞ്ഞുങ്ങള്ക് പോലും നീതി നിഷേധിക്കുന്നു “

“അറിവഴകാ,,,,,,,,,,,,,,,,,,”

ഉറക്കെയുള്ള ആ ശബ്ദം കേട്ടവന്‍ തല തിരിച്ചു

“സ്വാമി അയ്യ ആയിരുന്നു

“അറിവഴകാ ,,,,,,,,,,, വെറും പരദേശിയായ നിനക്കു അറിയില്ല ഈ നാടിനെ കുറിച്ച് ,, ഇതിന്‍റെ സംസ്കാരത്തെ കുറിച്ച് ,, ഇതെല്ലാം ഞങ്ങള്‍ ഏറ്റുവാങ്ങിയതാ ,, ഞങ്ങള്‍ ഈ അടിമത്വം സ്വീകരിച്ചത് ഞങ്ങടെ പ്രാണനായ ശങ്കരന്‍റെ നാമത്തില്‍ ആണ്,, ഞങ്ങള്‍ അടിമകളും ചണ്ഡാലന്‍മാരും തന്നെയാണ് ,, ഒരാളും ഞങ്ങള്‍ക്കൊപ്പമില്ല ,, നീ പറയുന്ന നീതിയും നിയമവും ,, എല്ലാം ,,അതെല്ലാം പണമുള്ളവരുടെ ഒപ്പമാണ് ,, നീ കണ്ടതല്ലേ ആശുപത്രിയില്‍ പോലും ഒരു കുഞ്ഞിന്‍റെ ജീവന് വേണ്ടി നടന്ന കോലാഹലങ്ങള്‍ ,, നിന്നോടു തീരാത്ത കടപ്പാടുണ്ട് ,,, എന്നു വെച്ചു നീ ഞങ്ങളെ പരിഹസിക്കാനോ ,, നിയന്ത്രിക്കുവാനോ നില്‍കരുത്,,, പരദേശിയായ നീ നിന്‍റെ കാര്യങ്ങള്‍ തീര്‍ത്തു ഇവിടെ നിന്നു പോകുക ,,അല്ലാതെ ഞങ്ങളുടെ ജീവിതത്തിലോ ജീവിതക്രമങ്ങളിലോ ഇടപെടണ്ട ,,”

കോപത്തോടെ സ്വാമി അയ്യ അവനോട് പറഞ്ഞു

അവന് മറുപടി ഉണ്ടായിരുന്നില്ല ,അവനാകെ ചൂളിപ്പോയി

“ഞങ്ങള്‍ ഇങ്ങനെ ജീവിച്ചുകൊള്ളാം ,,, നീ നിന്‍റെ കാര്യം നോക്കിയാല്‍ മതി ,,,പിന്നെ ,,ഈ അടിമത്തം അധികകാലം ഉണ്ടാകില്ല ..ഞങ്ങളെ മോചിപ്പികാനൊരു മഹാത്മാവ് വരും ,,, ,,ശങ്കരനയക്കുന്ന ആ മഹാത്മാവിനെ പ്രതീക്ഷിച്ചാണ് ഓരോ നിമിഷവും ഞാന്‍ തള്ളി നീക്കുന്നത് ,,,”

അവന്‍ അത് ആരെന്നറിയാനായി സ്വാമി അയ്യയെ നോക്കി

അദ്ദേഹം മറ്റു ഗ്രാമീണരെ എല്ലാവരോടുമായി പറഞ്ഞു

“നിങ്ങൾ ഇവിടെ എന്താണ് നോക്കി നിൽക്കുന്നത് ,, ഇന്നലെ വന്ന ഒരു പരദേശി നാളെ പോകും,, ഈ നാട്ടിൽ ജീവിക്കേണ്ടത് നമ്മളാ ,,അറിവഴകൻ പറഞ്ഞതൊന്നും നിങ്ങൾ മനസ്സിൽ പോലും വെക്കരുത് ,, കാരണ൦ അനുഭവിക്കേണ്ടത് നമ്മളാ ,,,,,,,,,,,,,”

താൻ പറഞ്ഞത്  ഒരു കുറ്റമായി എന്നത് അവനു മനസിലായി

“ക്ഷമിക്കണം മുത്തശ്ശ ,,, ഒരു പരിഹാസമായോ ഉപദേശമായോ തോന്നി എങ്കിൽ എന്നോടു ക്ഷമിക്കണം ,, ഈ ഒരു ജീവിതം നിങ്ങൾ നയിക്കുന്നത് കാണുമ്പോ ഉള്ളിലുണ്ടായ വിഷമം കൊണ്ട് പറഞ്ഞു പോയതാണ് ,, നിങ്ങൾ പറഞ്ഞത് ശരിയാ ,,ഞാൻ ഒരു പരദേശിയാ ,,, എന്ന് വെച്ച് ഞാൻ ഒരമ്മയുടെയും അച്ഛന്‍റെയും മകൻ ആണ് ,, സ്വതന്ത്രനായി വളർന്നവനാണ് ,,, പഠിപ്പ് നേടിയിട്ടുണ്ട് ,, ഇന്ത്യ കണ്ടിട്ടുണ്ട് , ഇതൊക്കെ കണ്ടപ്പോൾ വിദ്യാഭ്യാസം പോലും കുട്ടികൾക്ക് നിഷേധിക്കപ്പെട്ടു എന്ന് കേട്ടപോൾ ഉള്ളിൽ ഒരുപാട് സങ്കടം തോന്നി , തെറ്റായി പോയി ,, ഇനിയൊരിക്കലും ഇങ്ങനെ ഒരു തെറ്റ് എന്നിൽ നിന്നും ഉണ്ടാകില്ല ,, “

അവൻ കൈകൂപ്പി എല്ലാവരുടെയും മുന്നിൽ ചെന്ന് സ്വാമി അയ്യയുടെയും വൈദ്യരയ്യയുടെയും കാലുകൾ തൊട്ടു . അവർ അവനെ പെട്ടന്നു എഴുന്നേൽപ്പിച്ചു

“ഞാനും പ്രാർത്ഥിക്കാം ആ മഹാത്മാവ് എത്രയും പെട്ടെന്ന് ഇങ്ങോട്ടു വരുവാനായി ,, “

“പോട്ടെ ,,, അറിവഴകാ ,,,,ഞാൻ അല്പം ദേഷ്യത്തിലായി പോയി ,,പോട്ടെ “

അദ്ദേഹം അവനെ ആശ്വസിപ്പിച്ചു

അപ്പോളേക്കും ഗ്രാമീണർ തങ്ങളുടെ ഭവനങ്ങളിലേക്ക് തിരിച്ചു

അവനാകെ ഒരു വല്ലായ്മയായി പോയിരുന്നു

അപ്പോളേക്കും സ്വാമി അയ്യയും വൈദ്യരയ്യയും ഉമാദത്തനും കാളവണ്ടിയിൽ മുന്നോട്ടു പോയി

ശങ്കരനും ശംഭുവും അവിടെ നിൽക്കുന്നുണ്ടായിരുന്നു

കൂടെ ശൈലജയും

 

“ശേ ,,വേണ്ടായിരുന്നു ,,,” അവനു വല്ലാത്തൊരു അപമാനം തോന്നി

“ഈ പറഞ്ഞതൊക്കെ സത്യമാണോ ?” ശൈലജ ചോദിച്ചു

‘ഞാൻ കള്ളം ഒന്നും പറഞ്ഞിട്ടില്ല ശൈലജെ ,,,”

“അപ്പുവേട്ടന്‍റെ കൈയിൽ ഉണ്ടോ ആ പറഞ്ഞ പുസ്തകം “ ശംഭു ചോദിച്ചു

‘കൈയിലില്ല ,, പി ഡി എഫ് ആയി ലാപ്ടോപ്പിൽ ഉണ്ട് “

അവർ മൂവരും ഒന്നും മനസിലാകാതെ അവനെ നോക്കി

“ലാപ്ടോപ്,,, ലാപ്ടോപ്പ് കംപ്യുട്ടർ ,,കേട്ടിട്ടില്ലേ “

“ആ കമ്പൂട്ടർ എന്ന് കേട്ടിട്ടുണ്ട് ,, ഒരു യന്ത്രമല്ലേ ,,,”

“ആ ഒരു യന്ത്രമാ ,,,,”

എന്ന് പറഞ്ഞു അവൻ ബാഗിൽ നിന്നും ലാപ്ടോപ്പ് അവരെ കാണിച്ചു

അവർ അതുകണ്ടു ആകെ അത്ഭുതപ്പെട്ടു

അവൻ അത് ഓൺ ചെയ്തു കാണിച്ചു

അവർ മൂവരും അതിലേക്ക് നോക്കിയിരുന്നു

ശൈലജ ആദിയുടെ ദേഹത്തുനിന്നുമുള്ള  പെർഫ്യു൦ ഗന്ധം ആസ്വദിച്ചു

“നല്ല വാസനയുണ്ടല്ലോ ,, ഇത് ഏതു സുഗന്ധദ്രവ്യം ആണ് പുരട്ടിയിരുക്കുന്നത് ‘

“ഇതോ ,, ഇതിന്‍റെ പേര് ടോം ഫോർഡ് റോഷ് ,,,” അവൻ ബാഗിൽ നിന്നും പെ൪ഫ്യൂം കുപ്പി എടുത്തു കാണിച്ചു എന്നിട്ടു എല്ലാവരുടെയും കൈയിൽ അല്പം അടിച്ചു കൊടുത്തു

എല്ലാവരും അത് വാസനിച്ചു

“ഹമ് ,,,,നല്ല രസമുണ്ട് അപ്പുവേട്ടാ ,,,,,,,,,,” ശംഭു പറഞ്ഞു

“ഇതിനെന്തു വില വരും അപ്പുവേട്ടാ “ ശങ്കരൻ ചോദിച്ചു

“ഈ കുപ്പി ,, ഒരു പതിനാറായിരം രൂപ വരും “

അവനതു പറയുന്ന കേട്ട് മൂന്നുപേരും വാപൊളിച്ചു നിന്നുപോയി

“ഈ കുപ്പിക്കോ ?” ശൈലജ അതിശയത്തോടെ ചോദിച്ചു

“കുപ്പിയിലെ പെർഫയൂമിന് “  അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

അവർക്കു അപ്പോൾ ആണ് മുന്നിൽ നിൽക്കുന്ന അറിവഴകൻ എന്ന അപ്പുവേട്ടൻ ഒരു സാധാരണക്കാരൻ അല്ല എന്ന് കുറച്ചുകൂടെ മനസിലായത്

“പോട്ടെ ,,,,,,,,,,”

എന്ന് പറഞ്ഞു അവൻ ജീപ്പിൽ കയറി

“ശംഭോ ,,,,,,,,”

“എന്താ അപ്പുവേട്ട”

“ഇവിടെ എവിടെയാ ശ്മാശാന൦ ഉള്ളത് ?’

“അപ്പുവേട്ടാ ,,,ഇവിടെ നിന്ന് കുറച്ചു അധികം നടക്കാൻ ഉണ്ട് ,, നമ്മൾ ഇങ്ങോട്ടു വരുന്ന വഴി ശാംഭവിയുടെ ഒരു കടവില്ലേ ,, “

ആദി താൻ വന്നു കുളിച്ച കടവ് ഓർത്തു വരുന്ന വഴി

“ആ കണ്ടിട്ടുണ്ട് ,,,”

“അവിടെ നിന്നും മേല്പോട്ടു കുന്നു കയറി നടന്നാൽ മതി ,,,ഒരു താഴ്വരയിലാ “

“വണ്ടി പോകോ ?”

“ആ ,,അതിനു വശത്തൂടെ ഒരു മണ്ണ് വഴിയുണ്ട് അതിലൂടെ വാഹനങ്ങൾ പോകും ,,”

ശൈലജ മറുപടി പറഞ്ഞു

“ഓകെ ,,,ബൈ ,,,,,,’ എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അറിവഴകൻ എന്ന ആദി ജീപ്പും കൊണ്ട് പുറപ്പെട്ടു

<<<<<O>>>>>>

Recent Stories

The Author

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. 👍👍👍

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT 🔥🔥

  7. കഥ കിട്ടാതെ നോ sleep 😈😈😈😈😈😈😁😁😁😁

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. Okay dear 😘

    2. 15 mns more

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com