അപരാജിതന്‍ 21 [Harshan] 10703

 

അന്ന് വൈകീട്ട് ദേവര്‍മഠത്തിൽ

 

ഭുവനേശ്വരിദേവി  ആണ്മക്കളുമായി എവിടെയോ പോയിരിക്കുകയായിരുന്നു

എല്ലാരും  മെയിൻ ഹാളിൽ ഇരിക്കുകയായിരുന്നു

കുട്ടികളും സ്ത്രീകളും അടക്കം എല്ലാവരും

“മാളു ആ ചെറുക്കൻ ഇപ്പോളും നിങ്ങടെ കമ്പനിയിൽ ഉണ്ടോ ,, ?”

നാത്തൂനായ സീതാലക്ഷ്മി മാലിനിയോട് തിരക്കി

“ആരാ ,,,ഏട്ടത്തി ” മാലിനി പെട്ടെന്നു ചോദിച്ചു

“ആ ജോലിക്കാരൻ ചെറുക്കൻ ,, പൊന്നുനെ തല്ലിയില്ലേ ?”

അതുകേട്ടപ്പോൾ മാലിനിയുടെ മുഖം ഒന്ന് മങ്ങി

പാർവതിയുടെയും മുഖ൦ മാറി

ശ്യാം ‘അമ്മ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ കാതോർത്തു

“അപ്പു ,,,അപ്പു ,,,,അപ്പു അവിടെയുണ്ട് ഏട്ടത്തി ” എങ്ങനെയൊക്കെയോ ഒപ്പിച്ചു പറഞ്ഞു

“ആയിക്കു ഭയങ്കര ദേഷ്യമാ ,,, ആ ചെറുക്കനെ ,, പൊന്നൂനെ അടിച്ചില്ലേ ,, ദേവർമഠത്തെ കുട്ടിയെ അല്ലെ അടിച്ചത് ”

“എനിക്ക് അതിനു കുഴപ്പമൊന്നും ഇല്ലായിരുന്നു മാമി ”

പാർവതി അപ്പുവിനെ സപ്പോ൪ട്ടു ചെയ്തു പറഞ്ഞു

“എന്തായാലും ,,നിങ്ങൾ വളം വെച്ച് കൊടുത്തിട്ടല്ലേ ” ഇളയ നാത്തൂൻ ഏറ്റുപിടിച്ചു

“ആ അങ്കിൾ എന്‍റെ ചെവി തിരിച്ചു പൊന്നാക്കിയിരുന്നു അന്ന് ” ഹരിനന്ദൻ പറഞ്ഞു

“എന്നാലും അന്ന് ഒരാളെ പച്ചക്കു തലയൊക്കെ കത്തിച്ച ആൾ അല്ലെ ,, ” വേദപ്രിയ അന്നത്തെ കാര്യങ്ങൾ ഓർത്തു പങ്കുവെച്ചു

“നിങ്ങളെന്താ ആ കുട്ടിയെ ഇങ്ങനെയൊക്കെ പറയുന്നത് ,, നല്ല കുട്ടി അല്ലെ അപ്പു ,, നിങ്ങൾ കുരുത്തക്കേട് കാണിച്ചിട്ടല്ലേ അവൻ അങ്ങനെ ചെയ്തത് ,, എന്നാലും ശ്യാ൦ കുട്ടനെ ആ തീയീന്നു രക്ഷിച്ചത് ആ കുട്ടി തന്നെയല്ലേ,,, എന്നിട്ടും കഷ്ടമുണ്ടുട്ടോ ,,, ” ഇന്ദുവിന്‍റെ ‘അമ്മ മല്ലിക പറഞ്ഞു

“അതെ ,,,അപ്പു പാവമാണ് , എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത് ” ഇന്ദുവും ഏറ്റുപിടിച്ചു

“നിങ്ങള് അമ്മയും മകളും നേരെയാവില്ല ,, നിങ്ങൾക്കൊക്കെ നല്ലവരും പാവങ്ങളുമാ ,, ഒന്നുമല്ലെങ്കിലും അവന്‍റെ അച്ഛൻ കമ്പനിയെ പറ്റിച്ചവൻ അല്ലെ ,, കള്ളൻ ,,,, ”  സീതാലക്ഷ്മി അല്പം ദേഷ്യത്തോടെ പറഞ്ഞു

പാറുവിനു അത് കേട്ട് കണ്ണുകൾ അല്പം തുളുമ്പുവാൻ തുടങ്ങി

 

“അപ്പൂന്‍റെ അച്ഛൻ അങ്ങനെയൊക്കെ ചെയ്തു എന്നതുകൊണ്ട് അപ്പുവും അങ്ങനെ ആകണം എന്നുണ്ടോ ഏട്ടത്തി ”  മല്ലിക അവരെ തിരുത്തി

 

“എന്തായാലും  ആ ചെറുക്കനെ അവിടെ നിന്നും ഇറക്കിവിട്ടത് നന്നായി ,,  കുടുംബത്തിൽ പിറക്കാത്ത തന്തക്കും തള്ളക്കും ഉണ്ടായതല്ലേ ,, അപ്പൊ ആ മഹിമയൊക്കെ കാണിക്കും ,, സൂക്ഷിക്കണം ,, ഓരോന്ന് പറഞ്ഞു അടുത്ത് കൂടും ,, പൊന്നൂൻറെ കാര്യം ഓർത്തിട്ടായിരുന്നു എനിക്ക് ടെൻഷൻ ,,, അവൻ അവിടെഎങ്ങാനും ഉണ്ടായിരുന്നുവെങ്കിൽ … കൊച്ചിനെ വരെ ,,,”

“മാമി ,,,,,,,,,,,,,,,,,,,,,,’

അവരെ പറയാൻ അനുവദിക്കാതെ ഒരു ആൺശബ്ദം മുഴങ്ങി

ശ്യാം ആയിരുന്നു

“അരുത് മാമി ,,അങ്ങനെ പറയരുത് ,,, പ്ലീസ് ”

അവൻ അപേക്ഷിച്ചു

“കുടുംബത്തിൽ അപ്പുവാർക്കും ഒരു ദ്രോഹം ചെയ്തിട്ടില്ല ,, അതേറ്റവും നന്നായി അറിയുന്നത് എന്‍റെ അമ്മക്ക് തന്നെയാണ് ,, ഇപ്പോ പക്ഷെ നിങ്ങളെ മുഷിപ്പിക്കാതിരിക്കാൻ മിണ്ടാതെയിരിക്കുകയാ ,, അല്ലെ അമ്മെ ” അവൻ ചിരിച്ചു കൊണ്ട് മാലിനിയോട് ചോദിച്ചു

“വെരി ഗുഡ് അമ്മെ ,, വെരി ഗുഡ് ,, ,, ഒരുകാലത്തു അത്രക്കും സ്നേഹമായിരുന്നു ,,  ഒരുപക്ഷെ ഞങ്ങളെക്കാൾ ,ഏറെ ,  ഇല്ലേ അമ്മെ ,,,”ശ്യാം ചിരിച്ചു കൊണ്ട് വീണ്ടും ചോദിച്ചു

മാലിനിയുടെ കണ്ണുകൾ നിറയുന്നതല്ലാതെ മറുപടിയുണ്ടായിരുന്നില്ല

“എനിക്ക് അപ്പുവിനോട് ഒരുപാട് അസൂയയായിരുന്നു ,, കാരണം അപ്പുവിന്‍റെ കഴിവിൽ ,, അപ്പുവിനെ മറികടക്കാൻ മാത്രമാണ് ഞാൻ ശ്രമിച്ചതും പിന്നെ അബദ്ധങ്ങളിൽ ചാടിയതും ,, പിന്നെയാ എനിക്ക് മനസിലായത്,, അപ്പു വേറെ ജനുസ്സ് ആണ് ,,, എത്ര പരിശ്രമിച്ചാലും അപ്പുവിനെ കവച്ചുവെക്കാനെനിക്കാവില്ല”

ശ്യാം എല്ലാവരെയും നോക്കികൊണ്ടു തുടര്‍ന്നു

 

“ഒരുകാലത്തു  ‘അമ്മ അവനു വേണ്ടി ഭക്ഷണം ഉണ്ടാക്കി കൊടുക്കൽ ,, എന്‍റെ കൈവശം ഓഫീസിൽ ,, കൊടുത്തയക്കൽ ,, ഫോൺ വിളി ,,,എന്തൊക്കെയായിരുന്നു ,, ഇപ്പോ അന്നത്തെ ‘അമ്മ എവിടെ?? ഇന്നത്തെ ‘അമ്മ എവിടെ ,,, എന്ന് ..എന്ന് ശിവ കുടുംബത്തിലേക്ക് വന്നോ അന്ന് മുതൽ ,,,അമ്മക്ക് അപ്പു എന്നാൽ ഒരു ചതുര്ത്ഥി പോലെയായിരുന്നു …”

“അല്ല മോനേ ,,,ഒരിക്കലുമല്ല ,,, അങ്ങനെയൊന്നും ഞാ൯ ചിന്തിച്ചിട്ടുകൂടെ ഇല്ല മോനേ” വിഷമത്തോടെ മാലിനി പറഞ്ഞു

ശ്യാം ചിരിക്കുക മാത്രം ചെയ്തു

“നിങ്ങൾ ആരെങ്കിലും മരണത്തെ കണ്ടിട്ടുണ്ടോ ?” ശ്യാം ചോദിച്ചു

ആരും ഒരക്ഷരം പോലും പറഞ്ഞില്ല

“ഞാൻ കണ്ടിട്ടുണ്ട് ,, അന്ന് ആ തീയുടെ ഉള്ളിൽ ,, ശ്വാസമില്ലാതെ നെഞ്ചിനുള്ളിൽ പുക കയറി ചുമച്ചു മരണം മുന്നിൽ കണ്ട സമയം ,, എങ്ങും  തീ പിടിച്ചു കൊണ്ടിരിക്കുകയായിരുന്നു ,, അപ്പു എന്നിട്ടും

അങ്ങോട്ട് കയറി വന്നു ,, എനിക്ക് ഒരു പരിക്ക് പോലും ഏൽക്കാതെ പുറത്തേക് കടത്തി ,,പക്ഷെ പരിക്ക് ഒരുപാട് അവനു കിട്ടിയിരുന്നു ,, കൈയൊക്കെ കീറി മുറിഞ്ഞു നെഞ്ചും പുറവും ഒക്കെ പൊള്ളി ,, ഇന്നിപ്പോ ഞാൻ ഇങ്ങനെ ഇരിക്കുന്നത് ,,,അവന്‍റെ കരുണയാ ,,, എനിക്കിതൊന്നും മറന്നു പറയാൻ പറ്റില്ല ”

ശ്യാം കണ്ണുകൾ തുടച്ചു

“എന്‍റെ പപ്പ ,,അത്രക്കും മോശമായി അപ്പൂനോട് പെരുമാറിയിട്ടുണ്ട് ,, ഒരുകാലത്തു ‘അമ്മപോലും ,, അവിടെ അപ്പച്ചിയും മാമനും എന്തിനീ ,,പൊന്നു പോലും

,,,ഇല്ലേ പൊന്നു ” അവൻ പാർവതിയോട് ചോദിച്ചു

അവൾ തലകുനിക്കുക മാത്രം ചെയ്തു

“പൊന്നുവിനറിയാം അപ്പു ആരാണ് എന്ന് ,,, അപ്പൂനെ കുറിച്ച് ഒരു മോശം ആരെങ്കിലും പറഞ്ഞാൽ അങ്ങനെയല്ല എന്ന് പറഞ്ഞു എഴുന്നേറ്റു നിന്ന് പ്രതികരിക്കാന്‍ ബാധ്യത ഉള്ളവളാ ,, ഞാൻ അകപ്പെട്ട അപകടത്തേക്കാളൂം വലിയ അപകടത്തിൽപെട്ടവളാ ,,പൊന്നു ,,ഒക്കെ ഈ അമ്മയ്ക്കും നല്ലപോലെ അറിയാം ,,..”

പാർവതി സങ്കടത്തോടെ  ശ്യാമിനെ മുഖമുയർത്തി നോക്കി ,

“”അപ്പൂനെ കുറിച്ച് ഒരു ദുഷിച്ച വാക്കു കേട്ടാൽ ,,, അരുത് എന്ന് മറ്റാരേക്കാളും നീയല്ലേ മോളെ  പറയേണ്ടത് ,, നിനക്കും കഴിയുന്നില്ലാല്ലേ ,,,ജീവൻ ദാനം തന്നവനോട് എന്നും ഇതേ മര്യാദ കാട്ടണം ,, , മൗനം പലപ്പോഴും ഒരു അനുഗ്രഹമാ ,,എന്തായാലും എനിക്കങ്ങനെ ഒരു അനുഗ്രഹം വേണ്ടാ ,, ”

അവളുടെ കണ്ണുകൾ തുളുമ്പുകയായിരുന്നു

” കമ്മിറ്റ്മെന്റ് എന്നൊരു കാര്യമുണ്ട് പ്രതിബദ്ധത ,,ആരോട് ഇല്ലെങ്കിലും സ്വയം ഉണ്ടാകണം ,,അല്പമെങ്കിലും ” ശ്യാം പോക്കറ്റിൽ നിന്നും ടൗവ്വൽ എടുത്ത് കണ്ണുകൾ ഒപ്പി

ശ്യാം പുറത്തേക്ക് നടന്നു

ഇടക്കൊന്നു നിന്ന് തിരിഞ്ഞു എല്ലാവരെയും നോക്കി

“അപ്പു ,,,അവൻ ശങ്കരനാ ,,ആദിശങ്കരൻ ,,,ഇളയിടത്തോ ശിവരഞ്ജനോ ,,പ്രജാപതികളിലെ സൂര്യസേനനോ ,, ഇനിയിപ്പോൾ കൊട്ടാരത്തിലെ അംഗബലം മൊത്തം വന്നു മാറ്റുരച്ചാലും അവരുടെയൊക്കെ മുന്നിൽ ആദിശങ്കരൻ കത്തിജ്വലിച്ചു നില്ക്കും  ഒരു സൂര്യനെ പോലെ ,, കാരണം അവൻ,,,,,  അവൻ ലക്ഷ്മി എന്ന അമ്മയുടെ മകനാ,,, അവനെ എതിരിട്ടു നിൽക്കാനൊന്നും  ഒരുത്തനും ആയിട്ടില്ല ,,ആവുകയും ഇല്ല ,, അവൻ ശങ്കരനാ,,,,, നിങ്ങളൊക്കെ എപ്പോളും നിന്ദിക്കുന്ന ശിവശങ്കര൯ ,,,, ”

അവൻ തിരിഞ്ഞതും മുന്നിൽ ഭുവനേശ്വരി ദേവി എന്ന അവന്‍റെ മുത്തശ്ശി

എല്ലാവരും അവരെകണ്ടു  ഭയത്തോടെ ചാടി എഴുന്നേറ്റു

അവര്‍ ഉഗ്രകോപത്താല്‍ ജ്വലിക്കുകയായിരുന്നു

അവർ ശക്തിയോടെ അവന്‍റെ കരണം നോക്കിയടിച്ചു

അടികൊണ്ടു അവൻ മുഖം തിരിച്ചു

“ആ രണ്ടു ചണ്ഡാളൻമാരുടെയും പേരിവിടെ ഉച്ചരിച്ചു പോകരുത് ”

“ശ്യാം നിറഞ്ഞ കണ്ണുകളോടെ അവരെ നോക്കി

എന്നിട്ടു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

“ഈ അടി എനിക്ക് ശിക്ഷയല്ല ,,അഭിമാനം മാത്രമാണ് മുത്തശ്ശി ,,, സൂര്യ൯ ,,, ഇപ്പോൾ അസ്തമിച്ചാലും നാളെ ഉദിച്ചു തന്നെ വരും ,,, അതാ സത്യം ,,, അതങ്ങനെയെ വരൂ ,,,,,സൂര്യന്‍ ഒന്നേ ഉള്ളൂ…ശങ്കരനും ”

ചിരിച്ചു കൊണ്ട് ശ്യാം അവിടെ നിന്നും പുറത്തേക്കിറങ്ങി

മാലിനി എന്ത് പറയണം എന്നറിയാതെ പകച്ചു നിന്ന് പോയി

<<<<O>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.